മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. മുന്‍പ് സിത്താരയ്‌ക്കൊപ്പം നീ മുകിലോ എന്ന പാട്ടുപാടുന്ന റിതുവിന്റെ വീഡിയോ സിത്താര പങ്കുവച്ചിരുന്നു. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം അമ്മയ്‌ക്കൊപ്പം പാടുന്ന റിതുവിന്റെ വീഡിയോ ആണ് സിത്താര പങ്കുവച്ചിരിക്കുന്നത്.
സിതാരയും ആറു വയസുകാരി മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ഉയരെ എന്ന ചിത്രത്തിലെ ഗാനം പാടിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ക്കൊപ്പം ചേര്‍ന്ന് 'നീ മുകിലോ...' ആസ്വദിച്ചു പാടുന്നതിന്റെ വിഡിയോ സിതാര തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. തന്റെ കുടുംബത്തിന്റെയും മകള്‍ റിതുവിന്റെയും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
ഉയരെയിലെ പാട്ടുപാടിയതോടെ നിരവധി ആരാധകരാണ് റിതുവിന് ഉണ്ടായത്. അമ്മയെക്കാളും മിടുക്കി ആണല്ലോ മകളെന്നാണ് പാട്ടു കേട്ട ആരാധകര്‍ പറഞ്ഞത്. എന്റെ ഉയിരും ഉയിരിന്റെ ഉയിരും എന്ന തലക്കേട്ടോടെ സിത്താരയുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ തനിക്കൊപ്പം മകള്‍ മറ്റൊരു പാട്ടുപാടുന്നതിന്റെ വീഡിയോ സിത്താര പങ്കുവച്ചിരിക്കയാണ്. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ പുലരിപ്പൂപോലെ ചിരിച്ചും എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും പാടുന്നത്.
ഗാനം ചിത്രത്തില്‍ പാടിയതും സിത്താരയാണ്. കാര്‍ യാത്രയ്ക്കിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സിത്താരയുടെയും റിതുവിന്റെയും കൈകള്‍ മാത്രമാണ് വീഡിയോയില്‍ കാണുന്നത്. മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. 'മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍' എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്.
തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്. മനോഹരമായ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് എത്തുന്നത്. വീഡിയോ കാണാം