ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചതയായ താരമാണ് മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ വേദലക്ഷ്മി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ലക്ഷ്മിക്കെതിരെ തുടക്കത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ലെസ്ബിയന്‍ കപ്പിള്‍സായ ആദിലക്കും നൂറക്കുമെതിരെ വേദലക്ഷ്മി നടത്തിയ പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍ ഇപ്പോഴിതാ ലക്ഷ്മി പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
നോറയുടെ പ്രതികരണങ്ങളെ 'മാവിന്‍ചുവട്ടില്‍ വളരാന്‍ ശ്രമിക്കുന്ന ഇത്തിക്കണ്ണി' എന്നാണ് വേദലക്ഷ്മി വിശേഷിപ്പിച്ചത്. ലെസ്ബിയന്‍ ദമ്പതികളായ ആദില-നൂറമാര്‍ക്കെതിരെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ വേദലക്ഷ്മി വലിയ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ളവരെ വീട്ടില്‍ കയറ്റില്ലെന്ന വേദലക്ഷ്മിയുടെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ വേദലക്ഷ്മി ആദിലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വീണ്ടും സംവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ആദിലയുടെയും നൂറയുടെയും അടുത്ത സുഹൃത്തും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ നോറ ഈ ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയതോടെയാണ് പുതിയ വാദപ്രതിവാദങ്ങള്‍ ഉടലെടുത്തത്.
ഇതിനു പിന്നാലെ വേദലക്ഷ്മി ആദിലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വീണ്ടും സംവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ആദിലയുടെയും നൂറയുടെയും അടുത്ത സുഹൃത്തും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ നോറ ഈ ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയതോടെയാണ് പുതിയ വാദപ്രതിവാദങ്ങള്‍ ഉടലെടുത്തത്.
ചിത്രം പോസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള വിശദീകരണത്തില്‍, ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഒരു മെന്റലിസം ഷോയില്‍ പങ്കെടുത്ത ശേഷം താന്‍ ആദിലയെ വിളിച്ചുവെന്ന് വേദലക്ഷ്മി പറഞ്ഞു. ഫിനാലെയുടെ സമയത്ത് തങ്ങള്‍ കാരവാനില്‍ വെച്ച് ഒരുമിച്ചെടുത്ത ഒരു ചിത്രം തന്റെ പക്കലുണ്ടായിരുന്നതായും അത് പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദില കൊളാബ് ആയി ഇടാമോ എന്ന് ചോദിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അങ്ങനെ പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ ആ ചിത്രം പങ്കുവെച്ചതെന്നും വേദലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഐഡിയോളജിക്കല്‍ ഡിസെഗ്രിമെന്റ്‌സ് ഉള്ളവര്‍ ഒരിക്കലും ഫ്രണ്ട്‌ലിയായിട്ട് പെരുമാറരുതെന്നോ ഒരു ഫോട്ടോയ്ക്ക് ഒരുമിച്ച് നില്‍ക്കരുതെന്നോ ഒന്നുമില്ല,' വേദലക്ഷ്മി പറഞ്ഞു. ഒരാള്‍ക്ക് ചിലപ്പോള്‍ ചില ജീവിതരീതികളോടോ ബന്ധങ്ങളോടോ യോജിച്ച് പോകാന്‍ കഴിഞ്ഞെന്നു വരില്ലെന്നും, അത് അവര്‍ വളര്‍ന്നുവന്ന സാഹചര്യം, ജീവിത പശ്ചാത്തലം, വിശ്വാസങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കുമെന്നും അവര്‍ വിശദീകരിച്ചു. ഇത് ഒരിക്കലും മറ്റൊരാളെ അപമാനിക്കലല്ലെന്നും, വ്യക്തിപരമായ അതിരുകള്‍ നിശ്ചയിക്കുന്നതാണെന്നും വേദലക്ഷ്മി വ്യക്തമാക്കി. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിപരമായ ഇടം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആദിലയോടോ നൂറയോടോ തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും മനുഷ്യരെന്ന നിലയില്‍ അവരെ താന്‍ ബഹുമാനിക്കുന്നുവെന്നും വേദലക്ഷ്മി പറഞ്ഞു. അംഗീകരിക്കുന്നതും ബഹുമാനം പുലര്‍ത്തുന്നതും രണ്ട് കാര്യങ്ങളാണെന്നും അവര്‍ എടുത്തുപറഞ്ഞു. 'ഈ പോസ്റ്റ് മോന്‍ കണ്ടാല്‍ പ്രശ്‌നം ആവില്ലേ? നിലപാടില്ല, നിലവാരമില്ല, നാണമില്ല, മാനമില്ല' എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് നോറ വേദലക്ഷ്മിയെ വിമര്‍ശിച്ചിരുന്നത്. നോറയുടെ കമന്റുകളെ മാവിന്‍ചുവട്ടില്‍ വളരാന്‍ ശ്രമിക്കുന്ന ഇത്തിക്കണ്ണിയായിട്ടാണ് താന്‍ കാണുന്നതെന്നും വേദലക്ഷ്മി മറുപടി നല്‍കി.