സകുടുംബം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുല്‍, ഭാവ്നി, മരുമകന്‍ ശ്രേയസ് മോഹന്‍ എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത് എത്തിയത്. ഈ ചിത്രമിപ്പോള്‍ സോഷ്യല്‍മീഡിയശ്രദ്ധ നേടുകയാണ്.
ക്ഷേത്ര ദര്‍ശനത്തിനു ശേഷം പകര്‍ത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. 'ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയില്‍ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു,' ഈ പുണ്യവേളയില്‍
ബെംഗളൂരുവില്‍നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡ്ഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടണ്‍ ബസ്മതി അരി നല്‍കുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും മൂകാംബികാ അമ്മക്ക് സമര്‍പ്പിക്കാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാര്‍ഥിക്കാം',
അച്ഛന്റെ പാത പിന്തുടര്‍ന്ന് ഗോകുലും മാധവും സിനിമയില്‍ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുല്‍ സുപരിചിതനാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യില്‍ ഒരു പ്രധാന വേഷത്തില്‍ ഗോകുലും എത്തിയിരുന്നു. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.