Latest News

ബക്കറ്റ് ലിസ്റ്റിലുള്ള കാര്യങ്ങളെല്ലാം അവള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു; പലപ്പോഴും അവള്‍ എന്റെ അനുജത്തി തന്നെയാണോ എന്ന് ചിന്തിക്കാറുണ്ട്';മഞജുവിനെക്കുറിച്ച് അഭിമാനം മാത്രം; മധു വാര്യര്‍ 

Malayalilife
 ബക്കറ്റ് ലിസ്റ്റിലുള്ള കാര്യങ്ങളെല്ലാം അവള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു; പലപ്പോഴും അവള്‍ എന്റെ അനുജത്തി തന്നെയാണോ എന്ന് ചിന്തിക്കാറുണ്ട്';മഞജുവിനെക്കുറിച്ച് അഭിമാനം മാത്രം; മധു വാര്യര്‍ 

ധനുഷ്‌കോടിയില്‍ മഴയത്ത് ബൈക്ക് ഓടിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടന്‍ മധു വാര്യര്‍. അടുത്തിടെ 'സര്‍വ്വം മായ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മധു വാര്യര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. 

മഞ്ജുവിന്റെ ഡ്രൈവിംഗിനോടുള്ള താല്പര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.'മഞ്ജുവിന്റെ കാര്യത്തില്‍ എപ്പോഴും വലിയ അഭിമാനമാണ്. പലപ്പോഴും അവള്‍ എന്റെ അനുജത്തി തന്നെയാണോ എന്ന് ചിന്തിക്കാറുണ്ട്,' മധു വാര്യര്‍ പറഞ്ഞു. 'വളരെ പക്വതയോടെയും ബുദ്ധിപരമായുമാണ് മഞ്ജു തീരുമാനങ്ങള്‍ എടുക്കുന്നത്. ഡ്രൈവിംഗ്, നീന്തല്‍, ബൈക്ക് യാത്രകള്‍, സാധാരണ യാത്രകള്‍ എന്നിങ്ങനെ ബക്കറ്റ് ലിസ്റ്റിലുള്ള കാര്യങ്ങളെല്ലാം അവള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഓരോ കാര്യങ്ങളായി അവള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.' 

കൂടാതെ, മഞ്ജു വാര്യര്‍ക്ക് നടന്‍ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമടങ്ങുന്ന ഒരു സൗഹൃദക്കൂട്ടായ്മയുണ്ടെന്നും മധു വാര്യര്‍ വെളിപ്പെടുത്തി. തനിക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ജുവിന്റെ യാത്രകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താനും ഒറ്റയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര നടത്തിയിരുന്നതായും ഇനിയും യാത്രകള്‍ ചെയ്യണമെന്നുണ്ടെന്നും മധു വാര്യര്‍ പറഞ്ഞു. 

 ഈയിടെ ധനുഷ്‌കോടിയില്‍ മഴയത്ത് ബൈക്ക് ഓടിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. മഞ്ജു വാര്യര്‍ പലരുടെയും ജീവിതത്തില്‍ വലിയ പ്രചോദനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബൈക്ക് ഓടിക്കാനുള്ള തന്റെ ആഗ്രഹത്തിന് പിന്നില്‍ ചേട്ടനായ മധു വാര്യരുടെ ബുള്ളറ്റിന് വലിയ പങ്കുണ്ടെന്ന് മഞ്ജു വാര്യര്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.

madhuwarrier about manju

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES