Latest News

കസ്തൂരിമാനിലെ കാവ്യയുടെ ഭാവിവരന്‍ ജീവയെക്കാള്‍ സൂപ്പറാണ്

Malayalilife
കസ്തൂരിമാനിലെ കാവ്യയുടെ ഭാവിവരന്‍ ജീവയെക്കാള്‍ സൂപ്പറാണ്

മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയല്‍. വളരെപ്പെട്ടെന്നാണ് കാവ്യ-ജീവ ജോഡികള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നത്. കസ്തൂരിമാനിലെ ബോള്‍ഡായ വക്കീല്‍ കാവ്യയ്ക്ക് ജീവന്‍ പകരുന്നത് റബേക്ക സന്തോഷാണ്. ഇപ്പോള്‍ റബേക്കയും ഭാവി വരനുമൊത്തുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

കസ്തൂരിമാനില്‍ ബോള്‍ഡ് ആയ വക്കീലായിട്ടാണ് അഭിനയിക്കുന്നതെങ്കിലും 20 വയസ് മാത്രമാണ് റബേക്കയുടെ പ്രായം. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് റബേക്ക. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ റബേക്കയുടെ സ്വകാര്യ ജീവിതം സമൂഹമാധ്യങ്ങളില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്നുള്ളത് റബേക്ക ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ കാവ്യയുടെ മനസുകീഴടക്കിയ ആളെ കണ്ടെത്തുകയും ചെയ്തു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് വിജയനായിരുന്നു അത്. ഇരുവരുടെയും പ്രണയം ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലെ പരസ്യമായ രഹസ്യമാണ്. ഇവരുടെ നിശ്ചയം കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

ഇന്നലെയായിരുന്നു റബേക്കയുടെ സഹോദരി ഗീതുവിന്റെ കുഞ്ഞ് നെയ്തന്‍ ജോണ്‍ അലെന്‍സിന്റെ മാമോദീസ ചടങ്ങ്. ചടങ്ങില്‍ ശ്രീജിത്തും എത്തിയിരുന്നു. ചടങ്ങിനിടെ അമ്മയ്ക്കും ശ്രീജിത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് റബേക്ക പങ്കുവച്ചത്. ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി. മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. റബേക്കയും ഭാവിവരനുമൊത്തുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച് അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ റബേക്കയുള്ളത്.

ഭാവിവരനുമൊത്തുള്ള ചിത്രങ്ങല്‍ പെട്ടെന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതിലൂടെ പെട്ടെന്നു തന്നെ ഇരുവരുടെയും വിവാഹ അറിയിപ്പ് ഉണ്ടാകും എന്നുള്ളതിന്റെ സൂചനയാണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നു. ആരാധകര്‍ വിവാഹം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റബേക്ക തന്റെ സീരിയലിന്റെ തിരക്കിലും ഭാവി വരന്‍ ശ്രീജിത്ത് പുതിയ സിനിമയുടെ തിരക്കിലുമാണ്.

rebecca with her fiance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES