പഠിച്ച സ്‌കൂളില്‍ സെലിബ്രിറ്റിയായി എത്തി റബേക്ക സന്തോഷ്; കാവ്യചേച്ചിയെ ഒരുനോക്ക് കാണാന്‍ ഇടികൂടി പിള്ളേരും; ഹൃദയം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവച്ച് താരം

Malayalilife
topbanner
 പഠിച്ച സ്‌കൂളില്‍ സെലിബ്രിറ്റിയായി എത്തി റബേക്ക സന്തോഷ്; കാവ്യചേച്ചിയെ ഒരുനോക്ക് കാണാന്‍ ഇടികൂടി പിള്ളേരും; ഹൃദയം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവച്ച് താരം

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തുന്ന റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്.  തൃശൂര്‍ നല്ലങ്കരക്കാരിയാണ് റബേക്ക സന്തോഷ്. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമകളിലും സീരിയലുകളിലും വേഷമിട്ടാണ് റബേക്ക കസ്തൂരിമാനില്‍ എത്തിയത്. ഈ സീരിയലിലേക്ക് എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. കാവ്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് സീരിയലില്‍ റബേക്ക അവതരിപ്പിക്കുന്നത്.

കസ്തൂരിമാനില്‍ നായികയായി തിളങ്ങുമ്പോള്‍ തന്നെയാണ് സീ കേരളം ചാനലിലേക്ക് സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ അവതരിപ്പിച്ചുകൊണ്ട് താരം എത്തിയിരുന്നു.  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ താന്‍ പഠിച്ച സ്‌കൂളില്‍ അതിഥിയായി എത്തിയതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.  താന്‍ പഠിച്ച സ്‌കൂളില്‍ വീണ്ടു എത്താന്‍ കഴിഞ്ഞത് മനസ്സു നിറഞ്ഞ അനുഭവമായിരുന്നുവെന്ന് താരം പറയുന്നു. സ്‌കളിലെ പ്രിന്‍സിപ്പാളിനോടും ടീച്ചേഴ്‌സിനോടും സ്റ്റാഫിനോടുമൊക്കെ തന്റെ നന്ദി പങ്കുവയ്ക്കുന്നുവെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും അവിടെ ഒരാളായിരുന്നു. ഈ ദിവസം സ്‌കൂളിലെ പല മനോഹരമായ ഓര്‍മ്മകളിലേക്കും എന്നെ കൊണ്ടു പോയി. പഠിച്ച സ്‌കൂളില്‍ ഒരു സെലിബ്രിറ്റി ആയി ഞാന്‍ എത്തി. എനിക്ക് പറയാന്‍ വാക്കുകളില്ല..ദൈവത്തിന് നന്ദി, എന്ന ഇങ്ങോട്ടേക്ക് വീണ്ടും ക്ഷണിച്ചത് സ്‌കൂള്‍ മാനേജ്‌മെന്റിനും റബേക്ക നന്ദി പറയുന്നുണ്ട്.

 

rebecca santhosh shares her grateful moments in school

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES