ജീവിതം സ്വന്തം രീതിയില്‍ ആഘോഷിച്ചു ജീവിക്കുന്ന വ്യക്തിത്വമാണ് രഞ്ജിനി ഹരിദാസ്. ഇരുപതുകളും മുപ്പതുകളും നിയന്ത്രണങ്ങളില്ലാതെ ആസ്വദിച്ച് ജീവിച്ചിരുന്ന രഞ്ജിനി, ഇന്ന് നാല്‍പതുകളില്‍ എത്തിയപ്പോള്‍ ജീവിതം തന്നില്‍ വരുത്തിയ മാറ്റങ്ങളെ പലതവണയായി തുറന്നുപറഞ്ഞിട്ടുണ്ട്.
തനിക്ക് ഇപ്പോള്‍ ഉള്ള പ്രധാന പ്രശ്‌നം ഫിസിക്കല്‍ പെയിനാണെന്നും 38 മുതല്‍ 40 വരെയുള്ള സമയത്ത് ഒരു ഹോര്‍മോണല്‍ ഷിഫ്റ്റ് ഉണ്ടാകും. ചിലര്‍ക്കത് ഡിപ്രഷനായി വരാം, ചിലപ്പോള്‍ കോപം കൂടും. ബയോളജിക്കലി അത് വളരെ കഠിനമായ ഘട്ടമാണ്,'' എന്നാണ് അവള്‍ വിശദീകരിക്കുന്നത്.
വിവാഹിതയല്ലെങ്കിലും കുട്ടികളില്ലെങ്കിലും ശാരീരികമായി താന്‍ ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് 43 വയസ്സുകാരിയായ രഞ്ജിനി ഒ വീഡിയോയിലൂടെ വ്യക്തമാക്കി. ഇത് തന്നെ വല്ലാതെ അലട്ടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട്-മൂന്ന് വര്‍ഷം മുമ്പ് മുതല്‍ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നതായി രഞ്ജിനി പറയുന്നു. ഒന്നിലും തൃപ്തിയില്ലാത്ത അവസ്ഥ, വ്യക്തതയില്ലായ്മ, ബോറടി, വര്‍ധിച്ചുവരുന്ന ശരീരവേദന, ജോലിയില്‍ താല്‍പര്യമില്ലായ്മ എന്നിവ അനുഭവപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ തോളുകള്‍ അനക്കാന്‍ കഴിയാത്ത വിധത്തിലുള്ള കടുത്ത വേദനയും ഉറക്കമില്ലായ്മയും തന്നെ അലട്ടി. '43 വര്‍ഷത്തില്‍ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല' എന്ന് രഞ്ജിനി ഈ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.
നല്ല ഉറക്കവും ഭക്ഷണവും ചിട്ടയായ വ്യായാമവും ഉണ്ടായിട്ടും ഈ ബുദ്ധിമുട്ടുകള്‍ മാറുന്നില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും രഞ്ജിനി ആശങ്ക പ്രകടിപ്പിച്ചു. പതിനഞ്ച് വര്‍ഷം മുമ്പ് തന്റെ അമ്മ സമാനമായ വേദനകളെക്കുറിച്ച് പറഞ്ഞപ്പോള്‍ പുച്ഛത്തോടെ കണ്ടിരുന്ന അവസ്ഥയെക്കുറിച്ചും ഇപ്പോള്‍ അമ്മയോട് ക്ഷമ ചോദിക്കുന്നതിനെക്കുറിച്ചും അവര്‍ പങ്കുവെച്ചു. 'കുട്ടികളില്ല, കല്യാണമില്ല, ഈ സമയത്ത് കാമുകനുമില്ല. ടെക്‌നിക്കലി സ്ട്രസ് ഇല്ല. എങ്കിലും ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോള്‍. ഇതിലെനിക്ക് വളരെയധികം ദേഷ്യവും വിഷമവുമുണ്ട്,' രഞ്ജിനി പറഞ്ഞു.