Latest News

ആരാണ് അയാള്‍? കേട്ടിട്ട് പോലുമില്ല! എത്ര ഫണ്ട് തന്നെന്നാ പറഞ്ഞത്? അക്കൗണ്ട് കാണിച്ച് തരാം; കാശ് വാങ്ങി സമരം ചെയ്യുന്നത് നിങ്ങളുടെ ശീലം, തീയില്‍ കുരുത്തതാണ് ഞാന്‍: ബിഗോപാലകൃഷ്ണന്റെ ആരോപണത്തിന് രഞ്ജിനി ഹരിദാസിന്റെ മറുപടി

Malayalilife
ആരാണ് അയാള്‍? കേട്ടിട്ട് പോലുമില്ല! എത്ര ഫണ്ട് തന്നെന്നാ പറഞ്ഞത്? അക്കൗണ്ട് കാണിച്ച് തരാം; കാശ് വാങ്ങി സമരം ചെയ്യുന്നത് നിങ്ങളുടെ ശീലം, തീയില്‍ കുരുത്തതാണ് ഞാന്‍: ബിഗോപാലകൃഷ്ണന്റെ ആരോപണത്തിന് രഞ്ജിനി ഹരിദാസിന്റെ മറുപടി

കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്തത് പണം വാങ്ങിയാണെന്ന ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

 ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കട്ടെ എന്ന് രഞ്ജിനി വെല്ലുവിളിച്ചു. എത്ര തുകയാണ് ലഭിച്ചതെന്ന് വ്യക്തമാക്കി തന്നാല്‍ അക്കൗണ്ട് പരിശോധിച്ച് മറുപടി നല്‍കാം. പണം നല്‍കിയാല്‍ മാത്രമേ കലാകാരന്മാര്‍ സമരത്തിനെത്തൂ എന്ന ചിന്താഗതിയില്‍ നിന്നാകാം ബി.ജെ.പി നേതാവ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കുമെന്നും രഞ്ജിനി പരിഹസിച്ചു. 'ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? കേട്ടിട്ട് പോലുമില്ല. രണ്ട് ദിവസം എനിക്ക് സ്റ്റേജ് ഷോകള്‍ ഒന്നുമില്ലായിരുന്നു, അതുകൊണ്ടാണ് സമരത്തില്‍ പങ്കെടുത്തത്. 

ഡല്‍ഹിയില്‍ വലിയൊരു സമരം നടക്കുമ്പോള്‍, മനസ്സിനുള്ളില്‍ തോന്നിയ നീതിബോധം കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിനൊപ്പം നിലയുറപ്പിച്ചത്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളോ കയ്യടികളോ ഉണ്ടായാലും എന്നെ ബാധിക്കില്ല; തീയില്‍ കുരുത്തതാണ് ഞാന്‍.' 

കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസിനെയും പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റു സിനിമാതാരങ്ങളെയും പരിഹസിച്ച് ബി. ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. രഞ്ജിനിക്ക് ഇപ്പോള്‍ സ്റ്റേജ് ഷോകള്‍ ഒന്നുമില്ലാത്തതിനാലാണ് പണം വാങ്ങി സമരത്തിനെത്തിയതെന്നും, 'പാറ്റകളെ തുരത്താന്‍ ഹിറ്റ് (Hit) കയ്യിലുണ്ടെന്നും' അദ്ദേഹം പരിഹസിച്ചിരുന്നു. ഭരണമുള്ളപ്പോള്‍ ഇത്തരം പാറ്റകളും എലികളും പഴുതാരകളും ഉണ്ടാകുന്നത് ഒരു രസമാണെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു.

ranjini haridas respond BJP

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES