ബിഗ്‌ബോസ് വീട്ടിലെ മുടിചൂടാ മന്നനായി മാറിയിരിക്കയാണ് ഡോ. രജിത്ത് കുമാര്‍. രജിത്ത് കുമാറിന്റെ പ്രേക്ഷക പിന്തുണ അറിഞ്ഞ് വച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ദയ അശ്വതി രജിത്ത് കുമാറിന്റെ വലംകൈയായി മാറിക്കഴിഞ്ഞു. ആരോരുമില്ലാത്ത ആളാണ് താനെന്ന് രജിത്ത് കുമാര്‍ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ രജിത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന ദൃഢപ്രതിഞ്ജയിലാണ് ദയ. ദയയും രജിത്തും ഇതിന്റെ പേരില്‍ നടത്തിയ രസകരമായ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒറ്റ തടിയാണ് രജിത്ത് കുമാര്‍. ഭാര്യയും മക്കളും ബന്ധുക്കളുമില്ലാത്ത അനാഥനാണ് താനെന്ന് ഷോയില്‍ പലവട്ടം രജിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ദയ അശ്വതിയാണ് രജിത്തിന്റെ ബിഗ്‌ബോസ് വീട്ടിലെ ഉറ്റസുഹൃത്ത്. രണ്ടുദിവസം മുമ്പ് രജിത്ത് താന്‍ ഒരു അധ്യാപികയെ വിവാഹം കഴിക്കാന്‍ ആലോചിച്ച കഥ ദയയോട് വെളിപ്പെടുത്തിയിരുന്നു. ഈ കഥയില്‍ നിന്നാണ് രജിത്തിന് കല്യാണ ആലോചനയുമായി ദയ വീണ്ടും സംസാരം തുടങ്ങിയത്.
ദയ രജിത്തിന്റെ വിവാഹക്കാര്യം സംസാരിച്ച് തുടങ്ങവെ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. 'എന്നെ കല്യാണം കഴിപ്പിച്ചിട്ട് നിനക്ക് എന്ത് കുന്തം കിട്ടാനാണ്? ആര് വിചാരിച്ചാലും ഒരു പെണ്ണിനെ എന്റെ മനസിലേക്ക് കയറ്റാന്‍ പറ്റില്ല. ദയ വീണ്ടും ഒരോന്ന് പറഞ്ഞപ്പോള്‍ 'നീ എന്തിനാണ് എന്നെ കല്യാണം കഴിപ്പിക്കണമെന്ന് വാശി പിടിക്കുന്നത്' എന്നായിരുന്നു രജിത്തിന്റെ ചോദ്യം. 'ഉര്‍വശി, മേനക രംഭമാര്‍ കുലുങ്ങിത്തുള്ളി വന്നാലും എന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ പറ്റില്ല. പിന്നെയല്ലേ നീ' എന്നായിരുന്നു രജിത് സാറിന്റെ ഡയലോഗ്. എന്നാല്‍ ബ്യൂട്ടീഷ്യനായ താന്‍ എല്ലാ രോമങ്ങളും ഷേവ് ചെയ്‌തോ വാക്‌സ് ചെയ്‌തോ കളയാമെന്നായിരുന്നു ദയയുടെ മറുപടി.
ഇനി നീ ഇതൊക്കെ പറഞ്ഞോണ്ട് വന്നാല്‍ നിന്നെ ഞാന്‍ അകറ്റി നിര്‍ത്തുമെന്നും രജിത്ത് ഭീഷണിപെടുത്തി. ഒടുവില്‍ രജിത് കുമാര്‍ ദയയ്ക്ക് അന്ത്യശാസനം നല്‍കി. ജസ്ലയെ അകറ്റി നിര്‍ത്തിയതു പോലെ നിന്നെയും അകറ്റി നിര്‍ത്തണോ എന്നായിരുന്നു രജിത്തിന്റെ ചോദ്യം. വേണ്ടെങ്കില്‍ മേലില്‍ വിവാഹക്കാര്യം മിണ്ടരുതെന്ന് രജിത്. ഫ്രണ്ട്ഷിപ്പില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ താന്‍ കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുകയാണെന്ന് കഥയുണ്ടാക്കരുതെന്നും രജിത് ദയയ്ക്ക് മുന്നറിയിപ്പ് നല്‍കി. ബിഗ് ബോസ് ഷോ കഴിഞ്ഞാല്‍ രണ്ട് പേരും രണ്ട് വഴിയ്ക്ക് പോകുമെന്നായിരുന്നു രജിത്തിന്റെ നിര്‍ദ്ദേശം. പക്ഷെ, താന്‍ വഴി മാറി പോയാലും അടുത്ത ബസില്‍ കേറി രജിത്തിന്റെ വഴിയെ വരുമെന്നായി ദയ.
തനിക്ക് അന്തസ്സോടെ മരിക്കണമെന്നും അമ്മയ്ക്ക് പേരുദോഷം ഉണ്ടാക്കാന്‍ വയ്യെന്നും പറഞ്ഞ് രജിത് സംഭാഷണം അവസാനിപ്പിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു ദയയുടെ പ്രവൃത്തി. 'മോഹങ്ങള്‍ മരവിച്ചു, മോതിരകൈ മുരടിച്ചു... മനസ്സു മാത്രം .. മനസ്സു മാത്രം മുരടിച്ചില്ല' എന്ന പാട്ട് ഉറക്കെ പാടിയാണ് ദയ മറുപടി നല്‍കിയത്.