ബിഗബോസില്‍ ഓടിക്കളിയുമായി ജസ്ലയും രജിത്ത്കുമാറും! ജസ്ല എന്റെ മകളെപോലെയെന്ന് രജിത്ത്കുമാര്‍

Malayalilife
topbanner
ബിഗബോസില്‍ ഓടിക്കളിയുമായി ജസ്ലയും രജിത്ത്കുമാറും!  ജസ്ല എന്റെ മകളെപോലെയെന്ന് രജിത്ത്കുമാര്‍ ബിഗ്‌ബോസില്‍ വൈല്‍ഡ് കാര്‍ഡ്് എന്‍ട്രിയിലൂടെ എത്തുന്ന രണ്ടുപേരില്‍ ഒരാളോട് എതിരഭിപ്രായവും തര്‍ക്കങ്ങളും ഉണ്ടാകുമെന്ന് ജസ്ല നേരത്തെ തന്നെ പറഞ്ഞിരുന്നു. ദയ അശ്വതി ബിഗ്‌ബോസില്‍ എത്തിയപ്പോള്‍  തന്നെ രജിത്ത് കുമാറിനോടുളള അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജസ്ലയും രജത്ത് കുമാറും തമ്മില്‍ തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളായിരുന്നു. ആദ്യം ഉടക്കായിരുന്നെങ്കിലും പിന്നീട് സൗഹൃദത്തിലേക്കുമാണ് രജത്തും ജസ്ലയും പോകുന്നത്. ഒരു വശത്ത് അടി കൂടമ്പോള്‍ തന്നെ തൊട്ട് അടുത്ത ദിവസം ഇരുവരും ചങ്ങാതിമാരായ കാഴ്ചയാണ് കാണുന്നത്. നീയൊരു അറേബ്യന്‍ സുന്ദരിയാണെന്ന് പറഞ്ഞ് കൊണ്ട് ജസ്ലയെ കൊണ്ട് തട്ടമിടിപ്പിക്കുകയാണ് രജിത്ത്. പടച്ചോനെ തള്ളി തള്ളി മറിക്കുകയാണല്ലോ എന്ന് ജസ്ല കൗണ്ടര്‍ അടിച്ചിരുന്നു.

ഇതിനിടെ സിമിങ് പൂളിലേക്ക് ചാടിക്കോ എന്ന് പറയുന്ന രജിത്തിനോട് ഞാന്‍ ചാടുകയാണെങ്കില്‍ നിങ്ങളെയും കൊണ്ടേ ചാടൂ എന്ന് ജസ്ല പറയുന്നു. പിന്നാലെ രജിത്ത് ഓടി. അദ്ദേഹത്തെ പിടിക്കാന്‍ ജസ്ല പിന്നാലെയും ഓടി. രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവേ എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ജസ്ലയെയുമാണ് കാണാന്‍ കഴിയുക.

 ചൊവ്വാഴ്ചത്തെ ബിഗ്‌ബോസ് സീസണ്‍ 2വിന്റെ 24മത് എപ്പിസോഡില്‍ ഇതിന്റെ ഒരു തുടര്‍ കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. രാവിലെ ബിഗ്‌ബോസ് വീടിന്റെ മുന്നില്‍ ഒപ്പം നൃത്തം വയ്ക്കാന്‍ ജസ്ല രജിത്തിനെ ക്ഷണിക്കുന്നു. ജസ്ലയെ വട്ടംകറക്കി രജിത് ചെറിയ സ്റ്റെപ്പുകള്‍ വയ്ക്കുന്നു. എന്നാല്‍ ജെസ്ലയുടെ കാതിലെ കമ്മല്‍ തെറിച്ച് നിലത്ത് വീഴുന്നു. ഇത് മനോഹരമായി എടുത്ത് ജെസ്ലയുടെ കാതില്‍ കുത്തിക്കൊടുക്കുന്ന രജിത്തിനെയാണ് പ്രേക്ഷകര്‍ കണ്ടത്. അതിന് പിന്നാലെ തെസ്‌നി ഖാനും രജിത്തും ഒന്നിച്ച 'ഹിപ്പ്‌നോട്ടിസം' സെഷനിലും ജെസ്ലയോടുള്ള രജിത് കുമാറിന്റെ വാത്സല്യം പുറത്തുവന്നു ജസ്ലയെക്കുറിച്ച് 'എന്റെ മകളെപ്പോലെ' എന്നാണ് രജിത് കുമാര്‍ പ്രതികരിച്ചത്.  പിന്നീട് ജസ്ലയും രജിത് കുമാറനോടുളള സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ട്. ഹിപ്‌നോട്ടിസം മാഷ് അഭിനയിക്കുന്നതാണ് എന്ന് എനിക്ക് അറിയാം, എന്നാല്‍ മാഷ് അത്ര താഴ്ന്ന് കൊടുക്കരുത്. നമ്മുടെ നിലവാരത്തില്‍ നില്‍ക്കണം, ആശയം വ്യത്യസ്തമാണെങ്കിലും മാഷോടുള്ള റെസ്‌പെക്ട് എനിക്കുണ്ട്. എന്നാല്‍ ഇമേജുകള്‍ പൊളിക്കണം എന്നാണ് രജിത് പറയുന്നത്. ഇമേജ് നോക്കരുത് എന്ന് തന്നെയാണ് ഞാനും പറയുന്നത്, അങ്ങനെയല്ലാതാകുമ്പോഴാണ് നിങ്ങള്‍ മണ്ടത്തരം പറയുന്നത് എന്ന് ജസ്ല രജിത്തിനോട് പറഞ്ഞു. അഭിപ്രായങ്ങള്‍ കൊണ്ട് ഇരുവരും വിരുദ്ധ ചേരികളിലാണെങ്കിലും

Read more topics: # bigbosse,# jasla madaseery
bigbosse jasla madaseery

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES