മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വില്ലത്തി പരിവേഷമായിരുന്നു അര്‍ച്ചനയ്ക്ക്. എന്നാല്‍ ബിഗ്‌ബോസിലെത്തിയതോടെ പ്രേക്ഷകര്‍ക്ക് അര്‍ച്ചനയെ അടുത്ത് മനസിലായി. ഇത് അവസാന ഘട്ടം വരെയും അര്‍ച്ചനയെ എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സീരിയലുകളുമായി സജീവമായ അര്‍ച്ചന ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ്‌ബോസിനെ പറ്റി മനസുതുറന്നത്.
തനിക്ക് ഷോയില്‍ ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ഥി രജിത്താണ് എന്നാണ് അര്‍ച്ചന തുറന്നുപറഞ്ഞിരിക്കുന്നത്. ആദ്യ ദിനം മുതല്‍ ഷോ മുടങ്ങാതെ കാണാറുണ്ട്. പക്ഷേ ഈ ബിഗ്‌ബോസില്‍ മസാല കൂടുതലാണ്. തനിക്ക് ആദ്യ ദിവസം മുതല്‍ ഇഷ്ടം രജിത്തിനെയാണ്. പുള്ളിയുടെ ഗെയിം കാണാന്‍ നല്ല ഇന്ററസ്റ്റുണ്ട്. നല്ല എന്റര്‍ടൈനറുമാണ് കക്ഷി. എല്ലാവരെയും ഒരു പാഠം പഠിപ്പിക്കുന്ന അദ്ദേഹം ശുദ്ധനാണ് എന്ന് തോന്നുന്നു എന്ന് അര്‍ച്ചന പറയുന്നു.
അര്‍ച്ചനയുടെ നാത്തൂനും സഹോദരന്‍ റോഹിത്തിന്റെ ഭാര്യയുമാണ് ഇപ്പോള്‍ ബിഗ്‌ബോസില്‍ മത്സരിക്കുന്ന ആര്യ. അതേസമയം സ്ത്രീ മത്സരാര്‍ഥികളില്‍ ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് അര്‍ച്ചന നല്‍കിയ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. നാത്തൂനായ ആര്യയെ പറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ എലീനയുടെ പേരാണ് അര്‍ച്ചന പറഞ്ഞത്. എലീന ഫേയ്ക്ക് അല്ല. അവളുടെ സ്വഭാവം അങ്ങനെ തന്നെയാണ് എന്ന് അര്‍ച്ചന പറയുന്നു ഫുക്രുവും അത് പോലെ തന്നെയാണ്. കോമഡി കാരക്ടറാണ് അവന്റേത്. നാത്തൂനായ ആര്യയെ പറ്റി അര്‍ച്ചന ഒരുവാക്ക് പോലും പറഞ്ഞില്ലെന്നുള്ളതും ശ്രദ്ധനേടുകയാണ്.
അതേസമയം ടാസ്‌കുകള്‍ കാണുമ്പോള്‍ ബിഗ്‌ബോസ് മിസ് ചെയ്യാറുണ്ടെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പ്രേക്ഷകര്‍ ആരെയും ജഡ്ജ് ചെയ്യരുതെന്നും ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ മാത്രമേ ആരെയെങ്കിലും വിലയിരുത്താന്‍ സാധിക്കൂ എന്നും താരം പറയുന്നു. ബിഗ്‌ബോസ് സീസണ്‍ വണില്‍ നിന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളാണ് എന്റെ സാബുചേട്ടനും രഞ്ജിനി ചേച്ചിയും എന്നും അര്‍ച്ചന പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം അര്‍ച്ചന കൂടി പങ്കെടുത്ത ഷോയില്‍ സാബു ജയിക്കണമെന്നായിരുന്നു നാത്തൂനായ ആര്യയുടെ മറുപടി. കാലം ഒരു വര്‍ഷം കടന്നപ്പോള്‍ ഇതേ സ്ഥാനത്ത് അര്യ എത്തിയപ്പോള്‍ അര്‍ച്ചനയുടെ മറുപടിയാകട്ടെ രജിത്തിന് അനുകൂലവും. ഇതിന് കൈയടിക്കുകയാണ് ആരാധകര്‍.