ബിഗ്‌ബോസ് അഞ്ചാം വാരത്തിലേക്ക് കടന്നപ്പോള്‍ തെസ്‌നി ഖാനാണ് വീടിനോട് വിട പറഞ്ഞ് എലിമിനേറ്റായി പോയത്. ഹൗസില്‍ പാവമായത് തന്നെയാണ് തെസ്‌നിക്ക് വിനയായത്. അതേസമയം ഷോയില്‍ നടക്കുന്ന ശുദ്ധികലശത്തിന്റെ ഭാഗമായി പുതിയവരെ എത്തിക്കുകയാണ് ബിഗ്‌ബോസ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ജെസ്ലയും ദയ അശ്വതിയും ഷോയിലെത്തി. ഇപ്പോള്‍ സ്ത്രീ പുരുഷ അനുപാതം 8 ആക്കി രണ്ടു പുരുഷന്‍മാര്‍ ഷോയിലേക്ക് എത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. സ്ത്രീ പുരുഷ അനുപാതം 8 ആയതോടെ എട്ടിന്റെ പണി തന്നെ പ്രേക്ഷകര്‍ക്ക് കാണാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഈ വാരവും രണ്ടുപേര്‍ ഷോയ്ക്കുള്ളില്‍ എത്തിയിരിക്കയാണ്. ആര്‍ ജെ സൂരജും മോഡലായ പവന്‍ ജിനോ തോമസുമാണ് അവര്‍. ഇതില്‍ സൂരജിനെ സോഷ്യല്‍മീഡിയയ്ക്ക് പരിചിതമാണെങ്കിലും പവന്‍ അപരിചിതനാണ്. . ഖത്തറില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുന്ന ആര്‍ ജെ സൂരജ് ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ് ബോസ് ഹൗസിലേക്ക് പുതുതായി എത്തിയ ആദ്യ ആള്‍. ആര്‍ ജെയും വ്‌ളോഗറും യാത്രികനുമാണ് സൂരജെന്നും മോഹന്‍ലാല്‍ പരിചയപ്പെടുത്തി. താനൊരു സോഷ്യല്‍ മീഡിയ അഡിക്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ് സൂരജ് മോഹന്‍ലാലിനൊപ്പമുള്ള വേദിയില്‍ സ്വയം പരിചയപ്പെടുത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഉറങ്ങുന്ന സമയമൊഴികെ ഫുള്‍ ടൈം മൊബൈലില്‍ ആയിരിക്കുമെന്നും അത്തരം സംവിധാനങ്ങളൊന്നുമില്ലാത്ത ഒരിടത്തേക്ക് പോകുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി തോന്നുന്നതെന്നും സൂരജ് പറഞ്ഞു. ഭാര്യ അക്ഷയും അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് സൂരജിന്റെ കുടുംബം. പുരോഗമനപരമായി ചിന്തിക്കുന്ന സൂരജിന്റെ പല അഭിപ്രായങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ആശയപരമായ പല സംവാദങ്ങള്‍ക്കും വരും ദിവസങ്ങളില്‍ ബിഗ്‌ബോസ് വേദിയായേക്കാം.
വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിനുള്ളിലെത്തിയ രണ്ടാമത്തെ ആള്‍ മോഡലായ പവന്‍ ജിനോ തോമസാണ്. കോട്ടയത്ത് ജനിക്കുവളര്‍ന്ന പവന്‍ പ്രൊഫഷണല്‍ മോഡലാണ്. അഞ്ച് വര്‍ഷമായി ചെന്നൈയിലാണ് താമസം. എന്നാല്‍ തന്റെ സ്വപ്‌നം ഒരു അഭിനേതാവാകുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മിക്ക സമയവും ജിമ്മിലാണെന്നും ഒരു ജിം അഡിക്ട് ആണ് താനെന്നും അദ്ദേഹം സ്വയം അവതരിപ്പിച്ചു. വിവാഹിതനാണ് പവന്‍. 'ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോം ലഭിക്കുമെന്ന് വിചാരിച്ചില്ല. വീട്ടിലും പറഞ്ഞിട്ടില്ല, സര്‍പ്രൈസ് ആണ്. അച്ഛനോടും അമ്മയോടും പറഞ്ഞിട്ടില്ല, അനിയനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. ബിഗ് ബോസ് വിന്‍ ചെയ്യണമെന്നാണ് ആഗ്രഹം', പവന്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഹൗസിലേക്ക് പോകുമ്പോള്‍ പ്ലാനിംഗ് ഒന്നുമില്ലെന്നും അകത്തെ സാഹചര്യമനുസരിച്ച് തന്റേതായ ഗെയിം കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സത്യസന്ധമായി ഇടപെടുന്ന ആളുകളെയാണ് ഇഷ്ടം. അതേസമയം പുതിയ മത്സരാര്‍ഥികളുടോ വരവോടെ വീട്ടിലുള്ളില്‍ പുതിയ ലെവല്‍ കളികള്‍ എത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. വീടിനുള്ളവര്‍ക്കും ഷോയില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപാട് തന്നെ പെടേണ്ടിവരുമെന്ന് മനസിലായികഴിഞ്ഞു.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഷോയില്‍ ശക്തരായ മത്സരാര്‍ഥികള്‍ ഇല്ലെന്ന പ്രേക്ഷകരുടെ അഭിപ്രായവും വിമര്‍ശനവും മാനിച്ചാണ് ഇപ്പോള്‍ അശക്തരായ മത്സരാര്‍ഥികളെ ഒഴിവാക്കി ബിഗ്‌ബോസ് ഷോയിലേക്ക് പുതിയതായി ആള്‍ക്കാരെ എത്തിച്ചിരിക്കുന്നത്. ഇതോടെ മത്സരം പൊടിപാറുമെന്ന് തന്നെ പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.