Latest News

ചലനശേഷി കുറവ്; ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ; കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങില്ല; സ്‌ട്രെസ് എന്ന് കരുതി എല്ലാം അവഗണിച്ചു;പൂര്‍ണിമയുടെ അനിയത്തിയുടെ ഇപ്പോഴത്തെ അവസ്ഥ

Malayalilife
ചലനശേഷി കുറവ്; ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ; കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങില്ല; സ്‌ട്രെസ് എന്ന് കരുതി എല്ലാം അവഗണിച്ചു;പൂര്‍ണിമയുടെ അനിയത്തിയുടെ ഇപ്പോഴത്തെ അവസ്ഥ

സോഷ്യല്‍മീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതരായ താര ദമ്പതികളാണ് നിഹാല്‍ പിള്ളയും പ്രിയ മോഹനും. ഇരുവരുടേയും ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുന്ന ട്രാവല്‍ വ്‌ലോഗുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രിയ ഫൈബ്രോമയാള്‍ജിയ എന്ന അസുഖം ബാധിച്ച് ചികിത്സയിലാണെന്ന് വെളിപ്പെടുത്തുകയാണ് ഇരുവരും. 2023 മുതല്‍ ഫൈബ്രോമയാള്‍ജിയ അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രിയയിലുണ്ടായിരുന്നുവെന്നും എന്നാല്‍ അസുഖം ഇതാണെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും ഇരുവരും പറയുന്നു.

ചലനശേഷിയില്‍ കാര്യമായി കുറവ് വരികയും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെയും വരുന്ന അവസ്ഥയാണിത്. ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഡിപ്രഷന്‍ തുടങ്ങിയ അവസ്ഥകളെല്ലാം ഇതോടനുബന്ധിച്ച് ഉണ്ടായെന്നും പ്രിയ പറയുന്നു. എല്ലാവര്‍ക്കും ഉണ്ടാകുന്ന അവസ്ഥകളാണല്ലോ ഇതെല്ലാം. ഇതൊക്കെ എനിക്കും ഉണ്ടായിരുന്നു പ്രിയ പറയുന്നു. 2023ല്‍ ഞാന്‍ ജപ്പാന്‍ ട്രിപ്പ് പോയപ്പോഴാണ് ഈ അസുഖം പ്രിയയില്‍ വളരെ മോശമായ അവസ്ഥയിലായത്. ഫൈബ്രോമയാള്‍ജിയ എന്ന രോഗമുള്ള വ്യക്തിയെ കണ്ടാല്‍ ഒരു കൊടും മടിച്ചിയായിട്ടെ മറ്റുള്ളവര്‍ക്ക് തോന്നു.

ബെഡ്ഡില്‍ നിന്നും എഴുന്നേല്‍ക്കാനും കുളിക്കാനും പോലും മടിയാണ് ഇത്തരം അസുഖം ഉള്ളവര്‍ക്ക്. മാത്രമല്ല ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയ സമയത്തായിരുന്നു ഞങ്ങളുടെ ഷോപ്പിന്റെ ഓപ്പണിങ്. അതുമായി ബന്ധപ്പെട്ടുള്ള സ്ട്രസും അസുഖത്തെ വഷളാക്കി. മുഖമൊക്കെ വീര്‍ക്കാനും ഇരുളാനും തുടങ്ങിയിരുന്നു നിഹാല്‍ പറഞ്ഞു. എല്ലാവരും എന്റെ അവസ്ഥ കണ്ട് എന്ത് പറ്റിയെന്ന് ചോദിക്കാനും തുടങ്ങി. പക്ഷെ സ്‌ട്രെസ്സാണെന്ന് കരുതി ഞാന്‍ അതൊക്കെ അവഗണിച്ചു.

'എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങാത്ത അവസ്ഥ. അവനെ എടുക്കാന്‍ പറ്റുന്നില്ല. ഒരല്‍പം പൊക്കമുള്ള വാഹനത്തിലേക്കു പോലും കാലെടുത്തു വെച്ച് കയറാന്‍ പറ്റില്ല. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കണമെങ്കില്‍, ഒന്ന് പുറം ചൊറിയാന്‍ പോലും പരസഹായം വേണം. ഒരു പ്ലേറ്റോ ഗ്ലാസോ പോലും കൈ കൊണ്ട് എടുക്കാന്‍ പറ്റുന്നില്ല. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ എനിക്ക് തോന്നി. ഇതിനു പുറമേ കടുത്ത വിഷാദവും ഉറക്കമില്ലായ്മയും. രാവിലെ ആറു മണി വരെയൊക്കെ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്'', പ്രിയ പറഞ്ഞു.

നല്ല ചികിത്സകളുമുണ്ട്. പക്ഷെ ഫൈബ്രോമയാല്‍ജിയ രോഗബാധിതര്‍ക്ക് ഇതൊന്നും കിട്ടില്ല. ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണം പോലും വളരെ കുറവാണ്. ഡോക്ടര്‍മാര്‍ പോലും ഈ രോഗം കണ്ടുപിടിക്കാതെ സ്ട്രസ്സ് കൊണ്ട് വരുന്ന അവശതയാണെന്ന് പറഞ്ഞാണ് ഇത്തരം രോഗികളെ ചികിത്സിക്കാറ്. ഒരുപാട് വേദനയും ആങ്‌സൈറ്റിയും സ്‌ട്രെസ്സുമെല്ലാം ഈ രോഗബാധിതര്‍ അനുഭവിക്കും. അതുപോലെ ബ്ലെഡ് ടെസ്റ്റാണ് പല ഡോക്ടര്‍മാരും ആദ്യം സജസ്റ്റ് ചെയ്യുക. അതില്‍ പക്ഷെ ഒരു വ്യത്യാസവും കാണാന്‍ കഴിയില്ല.

പെയിന്‍ കില്ലര്‍ കഴിച്ചാല്‍ പെയിന്‍ മാറും പക്ഷേ യോഗ, രോഗിക്ക് കിട്ടുന്ന ഒരു സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടാകണം എങ്കില്‍ മാത്രമേ ഇതിന് പരിഹാരം ഉണ്ടാകൂ. ഇഷ്ടം ഉള്ള കാര്യങ്ങള്‍ പോലും ചെയ്യാന്‍ ആകില്ല. എല്ലാത്തിനും പരസഹായം വേണം. അങ്ങനെയുള്ള അവസ്ഥയിലേക്ക് എത്തുന്നുണ്ട്. സ്പെഷ്യല്‍ മഗ്‌നീഷ്യം സപ്ലിമെന്റ് എടുക്കുമ്പോള്‍ കുറച്ചു മാറ്റങ്ങള്‍ വന്നു. യോഗ ചെയ്താലും മാറ്റങ്ങള്‍ സംഭവിക്കും- പ്രിയ നിഹാല്‍ പറയുന്നു. സൈക്കോതെറാപ്പി, അക്യുപങ്ചര്‍, ഹൈഡ്രോതെറാപ്പി, ക്വിഗോങ്, യോഗ, തായ് ചി തുടങ്ങിയ ധ്യാന വ്യായാമങ്ങള്‍ എന്നിവയിലൂടെ ഫൈബ്രോമയാള്‍ജിയക്ക് നേരിയ ആശ്വാസം ഉണ്ടാക്കാന്‍ കഴിയും . എല്ലാത്തിനും പുറമെ ഈ രോഗികള്‍ക്ക് കൊടുക്കേണ്ട ഒരു സപ്പോര്‍ട്ട് ഉണ്ട് അതാണ് ഈ രോഗത്തിന് ആദ്യം വേണ്ടത് പ്രിയയും നിഹാലും പറയുന്നു

മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാല്‍. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോള്‍ ബിസിനസിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹന്‍. വിവാഹത്തിനു മുന്‍പ് സിനിമകളും സീരിയലുകളുമൊക്കെയായി അഭിനയത്തില്‍ സജീവമായിരുന്നെങ്കിലും പിന്നീട് കരിയറില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. വസ്ത്രവ്യാപാര രംഗത്താണ് പ്രിയ ഇപ്പോള്‍ സജീവം.

priyamohan says about fibromyalgia

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES