ഇന്റഫ്ലുവന്‍സര്‍ ദിയ കൃഷ്ണയെ ബിസിനസില്‍ ജീവനക്കാരികള്‍ പറ്റിച്ചത് ഇതിനോടകം വലിയ വാര്‍ത്തയായിട്ടുണ്ട്. 69 ലക്ഷം രൂപയാണ് ജീവനക്കാരികള്‍ അടിച്ച് മാറ്റിയതെന്ന് ദിയയും കുടുംബവും പറയുന്നു. സംഭവം ചര്‍ച്ചയായതിന് പിന്നാലെ തനിക്കുള്ള അനുഭവം പങ്കുവെക്കുകയാണ് നിഹാല്‍ പിള്ള. താന്‍ 2017 ല്‍ പറ്റിക്കപ്പെട്ട സംഭവത്തെക്കുറിച്ചാണ് നിഹാല്‍ പിള്ള യൂട്യൂബ് ചാനലില്‍ സംസാരിച്ചത്. സഹോദരിയ്ക്ക് വേണ്ടി ഒരു ബില്‍ഡിങ് പണിയാനാണ് ആ കോണ്‍ട്രാക്ടറെ സമീപിച്ചത്. ആളുടെ പേര് നിഹാലും അമ്മയും വെളിപ്പെടുത്തുന്നില്ല. അതിലൂടെ അയാള്‍ക്കൊരു കുപ്രസിദ്ധി കിട്ടണം എന്ന് ആഗ്രഹിക്കുന്നില്ല എന്ന് നിഹാല്‍ പിള്ള പറയുന്നു. ബില്‍ഡിങ് പണിയുന്നതിന് പലരെയും സമീപിച്ച്, അവസാനം ഗൂഗിളിലൂടെയൊക്കെ തപ്പിയാണ് ഇയാളിലേക്ക് ഞങ്ങള്‍ എത്തിയത്. അയാളുടെ ഓഫീസില്‍ പോയി നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷം, ഞങ്ങള്‍ക്കൊരു വിശ്വാസം വന്നു. അങ്ങനെയാണ് വര്‍ക്ക് അയാളെ തന്നെ ഏല്‍പ്പിച്ചത്.
അങ്ങനെ കെട്ടിട നിര്‍മാണം ആരംഭിച്ചു. തുടക്കത്തില്‍ എല്ലാം വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോയത്. ആദ്യത്തെ ആറ് മാസം, പണികള്‍ എല്ലാം വളരെ പെട്ടന്നായിരുന്നു, ജെനുവിനായിരുന്നു. ഒരു കാര്യവും ഞങ്ങള്‍ ചോദിക്കുകയോ പറയുകയോ ഒന്നും തന്നെ വേണ്ട. അത്രയും ഇംപ്രസീവ് ആയിരുന്നു പുള്ളി. ബെന്‍സ് കാറിലാണ് വരുന്നത്, ധരിക്കുന്ന വാച്ചും ഡ്രസ്സും എല്ലാം ബ്രാന്റഡ്. അയാളെ കണ്ടാല്‍, ഞങ്ങളുടെ പ്രൊജക്ട് അയാള്‍ക്ക് നിസ്സാരമാണ് എന്ന രീതിയിലാണ് ഞങ്ങള്‍ വിശ്വസിച്ചത്. ഞങ്ങളുടെ പ്രൊജക്ടോ കാശോ കിട്ടിയിട്ട് വേണ്ട അയാള്‍ക്ക് ജീവിക്കാന്‍ എന്ന തരത്തില്‍ അയാളെ അവിശ്വസിക്കേണ്ട കാര്യവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
ഒരു ഭാഗത്ത് ബില്‍ഡിങിന്റെ പണി നടന്നുകൊണ്ടിരിക്കെ, എനിക്ക് മറ്റു പല ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയില്‍ ക്ലിക്കായില്ല, പ്രിയ ഗര്‍ഭിണിയാണ്, മറ്റെന്തെങ്കിലും വരുമാന മാര്‍ഗം കണ്ടെത്തണം. അങ്ങനെ ഒരു ഷട്ടില്‍ കോര്‍ട്ട് ആരംഭിക്കാം എന്ന പ്ലാനില്‍, ചേച്ചി ദിവ്യയുടെ പേരിലുള്ള സ്ഥലം എന്നോട് എടുത്തോളാന്‍ പറഞ്ഞു. ചേച്ചി ആ സമയത്ത് ദുബായില്‍ ആണ്. ഞാന്‍ ഈ ബില്‍ഡറെയും കൂട്ടി സ്ഥലം കാണിച്ചു കൊടുത്തു. അവിടെ ഷട്ടില്‍ കോര്‍ട്ട് പണിയാനായി അയാള്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടു. മൊത്തം തുക 18- 19 ലക്ഷം വരും. അതിന്റെ പകുതി അഡ്വാന്‍സ് ആയി തന്നാല്‍ നമുക്ക് പണി തുടങ്ങാന്‍ എന്ന് പറഞ്ഞു. ഏഴ് മാസത്തോളം ഉള്ള പരിചയം, അയാളുടെ പെരുമാറ്റത്തിലെ വിശ്വാസം എല്ലാ മുന്‍നിര്‍ത്തി ഒന്‍പത് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. പ്രിയയുടെ ഗോള്‍ഡ് ലോണില്‍ വച്ചിട്ടാണ് പണം നല്‍കിയത്.
പക്ഷെ കമ്പി ഇറക്കിയില്ല. പണി തുടങ്ങുന്നത് വരെ പണയം വെച്ച സ്വര്‍ണത്തിന്റെ പലിശ അടയ്ക്കാന്‍ സഹായിക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് കുഴപ്പമില്ലെന്ന് അയാള്‍. ആദ്യത്തെ മൂന്നോ നാലോ മാസം പലിശ തന്നു. പിന്നെ തന്നില്ല. പ്രിയയുടെ അച്ഛന്‍ വരെ ചോദിക്കാന്‍ തുടങ്ങി. ബാങ്കില്‍ പലിശ അടയ്ക്കാന്‍ കോള്‍ വരുമല്ലോ. എനിക്ക് ഭയങ്കര മടിയായിരുന്നു. എന്താണ് പറയുക. ഡിപ്രസ്ഡ് ആയിരുന്നു. സഹോദരിയുടെ ബില്‍ഡിംഗ് പണിയും പൂര്‍ത്തിയാക്കിയില്ല. എട്ട് വര്‍ഷമായി. ഇന്നും ആ ട്രോമ നില്‍ക്കുന്നുണ്ടെങ്കില്‍ എത്രത്തോളം അനുഭവിച്ചെന്ന് ചിന്തിച്ച് നോക്കണം. പലിശയും പൈസയും തന്നില്ല. ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. അത് കഴിഞ്ഞ് ഞങ്ങള്‍ യൂട്യൂബ് ചാനല്‍ തുടങ്ങി. ചാനലില്‍ ഈ കാര്യം പറഞ്ഞപ്പോള്‍ കുറേ പേര്‍ കണ്ടു. കുടുംബം കണ്ടതോടെ അയാളെന്നെ വിളിച്ചു. 2019 ലാണത്.
പേര് പറയല്ലേ, ആ വീഡിയോ അണ്‍ലിസ്റ്റ് ചെയ്യെന്ന് പറഞ്ഞു. അയാളുടെ ഭാര്യയൊക്കെ വിളിച്ചു. പൊലീസിലും രാഷ്ട്രീയത്തിലും വരെ സാന്നിധ്യമുണ്ടെന്ന് മുമ്പ് പറഞ്ഞ് ഭീഷണിപ്പെടുത്തിയയാള്‍ വീഡിയോ വന്നതോടെ തന്നോടും അമ്മയോടും അപേക്ഷിച്ചെന്നും നിഹാല്‍ പിള്ള ഓര്‍ത്തു. അന്നുണ്ടായ ട്രോമയെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. പ്രിയക്ക് ആ സമയത്ത് മിസ് ക്യാരേജുണ്ടായി. ഇതിന്റെ സ്ട്രസ് കൊണ്ടായിരിക്കാം. അത്രയും അയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. തന്ന പൈസയും പലിശയും വേണമെന്ന് ഞാന്‍ പറഞ്ഞു. ഇയാള്‍ കാരണം ഒരുപാട് പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ദൈവം അനു?ഗ്രഹിച്ച് ആ സമയത്ത് യൂട്യൂബ് ചാനലുള്ളതിനാല്‍ സാമ്പത്തിക സ്ഥിരതയുണ്ടായിരുന്നു. പണം പോയാലും ഇയാളെ പൊതുമധ്യത്തില്‍ നശിപ്പിക്കണം എന്നായിരുന്നു എനിക്ക്. വലിയ ഫ്രോഡായിരുന്നു അയാള്‍. ഞാന്‍ യൂട്യൂബില്‍ റീച്ചായതോടെ അയാള്‍ക്ക് ഭയമായി. പല പ്രാവശ്യമായി തരാനുള്ള പണം തന്നു. യൂട്യൂബ് ചാനല്‍ കൊണ്ടാണ് അത് സാധിച്ചത്. കേസിന് പോയാലും പൈസ തരില്ലെന്നായിരുന്നു മുമ്പ് പറഞ്ഞത്.
ഇതിനിടെ അയാളുടെ വീട് പോയി. പൈസ കൊടുക്കാനുള്ളവര്‍ അടിച്ചിറക്കിയതാണെന്ന് തോന്നുന്നു. അയാളുടെ മോശം ഘട്ടത്തിലേക്ക് പോയി. ആരോഗ്യം പോയി വികലാംഗനെ പോലെയായെന്ന് പറയാം. ഇപ്പോഴും ബാക്കി പൈസ തരാനുണ്ട്. ഫോണ്‍ റീചാര്‍ജ് ചെയ്യാനുള്ള പണം പോലും അയാളുടെ കയ്യില്‍ ഇപ്പോഴില്ലെന്നും നിഹാല്‍ പിള്ള വ്യക്തമാക്കി. നടി പ്രിയ മോഹന്റെ ഭര്‍ത്താവായ നിഹാല്‍ പിള്ള സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് പ്രിയയു നിഹാലും. നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹന്‍.