Latest News

സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവെന്ന് പൊലീസ്; തട്ടിക്കൊണ്ട് പോകല്‍ കുട്ടിയെ വിട്ടുകിട്ടാന്‍ വേണ്ടിയെന്ന് പോലീസ്

Malayalilife
 സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവെന്ന് പൊലീസ്; തട്ടിക്കൊണ്ട് പോകല്‍ കുട്ടിയെ വിട്ടുകിട്ടാന്‍ വേണ്ടിയെന്ന് പോലീസ്

സിനിമാ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി
ചൈത്രയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ഹര്‍ഷവര്‍ധന്‍ ആണ് തട്ടിക്കൊണ്ടുപോകാനായി കൗശിക് എന്ന വ്യക്തിക്ക് ക്വട്ടേഷന്‍ നല്‍കിയത്. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. 

2023ലാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും വേര്‍പിരിഞ്ഞ ശേഷം ചൈത്ര തിരികെ സീരിയല്‍ നടിയായി തുടരുകയായിരുന്നു. ഡിസംബര്‍ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകുമ്പോഴായിരുന്നു കൗശിക്ക് കൃത്യം നടത്തിയത്. 

മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.തുടര്‍ന്ന് ഹര്‍ഷവര്‍ദ്ധന്‍ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ അര്‍സികെരെയിലേക്ക് എത്തിച്ചാല്‍ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു.

Read more topics: # ചൈത്ര
kannada actres chaitra kidnapped

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES