Latest News

ഒരുനാള്‍ അവള്‍ അലറി കരഞ്ഞത് പോലെ നിങ്ങള്‍ ഓരോരുത്തരും കരയും; വിധി പറഞ്ഞവരും, അതിനു കൂട്ട് നിന്നവരും അനുഭവിക്കും; കൂറ് മാറിയവരും, പണമെണ്ണി വാങ്ങിയവരും കുറിച്ചുവെച്ചോളു; രഞ്ജുരഞ്ജിമാരുടെ കുറിപ്പ്

Malayalilife
 ഒരുനാള്‍ അവള്‍ അലറി കരഞ്ഞത് പോലെ നിങ്ങള്‍ ഓരോരുത്തരും കരയും; വിധി പറഞ്ഞവരും, അതിനു കൂട്ട് നിന്നവരും അനുഭവിക്കും; കൂറ് മാറിയവരും, പണമെണ്ണി വാങ്ങിയവരും കുറിച്ചുവെച്ചോളു; രഞ്ജുരഞ്ജിമാരുടെ കുറിപ്പ്

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി മാറാതെ ഉറച്ചു നിന്നവരില്‍ ഒരാളായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. പലപ്പോഴും നടിയെ പിന്തുണച്ചുകൊണ്ട് രഞ്ജു പരസ്യമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ വിധിക്കുശേഷം അതിജീവിത പങ്കുവെച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് വീണ്ടും തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് രഞ്ജു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പ് ഇങ്ങനെ:

വിദ്യാസമ്പന്നരായ, അരിയിട്ട് ചോറ് വച്ചു തിന്നുന്ന ഓരോ മലയാളികളും, അറിയാന്‍, പെണ്‍മക്കള്‍ ഉള്ള മാതാപിതാക്കള്‍ അറിയാന്‍, നിങ്ങള്‍ അറിയാത്ത കുരുക്കുകള്‍ അഴിയാത്ത പിന്നാമ്പുറ കഥകള്‍ ഉണ്ടെന്നുള്ള വസ്തുത പരമായ നഗ്‌ന സത്യം, അത് ദൈവത്തിന്റെ കണക്കു ബുക്കില്‍ എഴുതി ചേര്‍ത്ത് കഴിഞ്ഞു, വിധിയും വിധി പറഞ്ഞവരും, അതിനു കൂട്ട് നിന്നവരും അനുഭവിക്കും ഒരുനാള്‍ അവള്‍ അലറി കരഞ്ഞത് പോലെ നിങ്ങള്‍ ഓരോരുത്തരും കരയും, അവളുടെ പ്രായം, അവളുടെ സ്വപ്നം, അവളുടെ തൊഴില്‍ ഇതെല്ലാം നിക്ഷേധിച്ച ഇടത്തു തിരിച്ചടികള്‍ ഉണ്ടാകും, കൂറ് മാറിയവരും, പണം എണ്ണി വാങ്ങിയവരും കുറിച്ച് വച്ചോളു ഉറങ്ങില്ല നിങ്ങള്‍, ഒരു വേശ്യ സ്ത്രീ പോലും തന്നെ പീഡിപ്പിച്ചു എന്ന് ആരോപണം ഉന്നയിക്കാന്‍ ധൈര്യപ്പെടില്ല, അവളുടെ കണ്ണുകള്‍ക്ക് എന്ത് തിളക്കം ആയിരുന്നു ഇന്ന് വിതുമ്പി നില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ നിന്നും വീഴുന്ന ഓരോ തുള്ളി ചോരക്കും കണക്കു പറയും ഇത് ശാപം അല്ല, സത്യം അറിയാവുന്ന, നേരില്‍ കണ്ട സത്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഉറക്കെ വിളിച്ചു പറഞ്ഞ, പരിഹാസം നിറഞ്ഞ കുറേപേരുടെ മുന്നില്‍ തല ഉയര്‍ത്തി പിടിച്ചു വീണ്ടും വീണ്ടും സത്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ രെഞ്ചു രഞ്ജിമാര്‍, പറ്റുമെങ്കില്‍ എന്നെ കൊന്നോളും , പോകുമ്പോഴും ഉറച്ച മനസ്സോടെ പോകും  ആരും വരില്ല കേസ്സിന് ''. 


 

renju renjimar about DILEEP CASE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES