സംഗീത സംവിധായകന്‍ ശരത്തിന്റെ രസകരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഗായിക ചിന്മയി. യാത്രക്കിടെ ഗായിക സമ്മാനിച്ച ഫെയ്‌സ് ഷീറ്റ് മാസ്‌ക് ധരിച്ച് വിമാനത്താവളത്തിലും വിമാനത്തിലും നില്‍ക്കുന്ന ശരത്തിന്റെ ചിത്രങ്ങളാണ് ചിന്മയി പങ്കുവെച്ചത്. 'എന്റെ ഇന്‍ഫ്‌ലൈറ്റ് ഷീറ്റ് മാസ്‌കിങ്ങിന്റെ ഫലം കാണാന്‍ സൈ്വപ്പ് ചെയ്യുക' എന്ന അടിക്കുറിപ്പോടെയാണ ്അവര്‍ ശരത്തിന്റെ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ്‌സ് 2025 ല്‍ പങ്കെടുത്ത് ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെ എടുത്ത ചിത്രങ്ങളാണിത്.
ചിന്മയിയുടെ പോസ്റ്റും അതിലെ ശരത്തിന്റെ കുസൃതികളും ആസ്വദിച്ച് ഒട്ടേറെപ്പേര്‍ രസകരമായ കമന്റുകളിട്ടു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 'ആരാടാ എന്റെ ശരത് സാറിനെ വെള്ളാട്ട് പോക്കറാക്കിയത്' എന്ന കമന്റാണ്. സിത്താര കൃഷ്ണകുമാറും കെഎസ് ഹരിശങ്കറും ഈചിത്രത്തിന് താഴെ ഇമോജികളിട്ടു. സംഭവം ക്യൂട്ടാണെന്നാണ് ആരാധകരില്‍ പലരും പറയുന്നത്. ശരത് Pookie ആണെന്നാണ് ഭൂരിഭാഗം കമന്റുകളും.
മഴവില്‍ മ്യൂസിക് അവാര്‍ഡ് 2025ന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു ശരത്തും ചിന്മയിയും.