ബിഗ് ബോസ് സീസണ്‍ സെവനില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയ രണ്ടുപേരാണ് അനുമോളും അനീഷും. കോമണറായി എത്തിയ അനീഷ്, അനുമോളെ പ്രപ്പോസ് ചെയ്തത് അകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ അനീഷ് തനിക്ക് സഹോദരനെ പോലെയാണെന്ന് അനുമോള്‍ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോളിതാ ഇരുവരും ഒന്നിച്ചെത്തിയ പരിപാടിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ബിഗ് ബോസ് സീസണ്‍ 7 വിജയിയായ അനുമോളും രണ്ടാം സ്ഥാനത്തെത്തിയ അനീഷും ഒരുമിച്ചുള്ള വിഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇരുവരും ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഒരുമിച്ച് എത്തിയത്. തന്റെ ഭാവി വധുവിന് ഡ്രസ് സെലക്ട് ചെയ്യാന്‍ അനുമോളോട് അനീഷ് പറയുന്ന വിഡിയോ ഇവരുടെ ആരാധകര്‍ക്കും കൗതുകമാവുന്നു.
എങ്ങനെയുള്ള ഡ്രസ്സ് ആണ് എന്റെ ഭാവി വധുവിന് ഞാന്‍ സജസ്റ്റ് ചെയ്യേണ്ടത് എന്ന് പഠിപ്പിച്ച് തരൂ എന്നാണ് ഷോറൂമിനുള്ളില്‍ വെച്ച് അനുമോളോട് അനീഷ് ആവശ്യപ്പെടുന്നത്. ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് അതിഥിയായി വന്നിരിക്കുകയാണ്. ഏത് ഡ്രസ് ആണ് എന്റെ ഭാവി വധുവിന് നല്‍കേണ്ടത് എന്ന് പറഞ്ഞാല്‍ മതി എന്ന് അനീഷ് പറയുമ്പോള്‍ ഒരു ഐഡിയയും ഇല്ലാതെ ചിരിച്ച് നില്‍ക്കുകയാണ് അനുമോള്‍.
അനുമോളും അനീഷും തമ്മില്‍ എന്തെങ്കിലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനും ഇവര്‍ മറുപടി നല്‍കി. 'ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല. അങ്ങനെ ഉണ്ടെന്ന് ആരൊക്കെയോ പടച്ചുവിടുകയാണ്. ഞങ്ങള്‍ രണ്ട് ഇതാ ഒരു ഫ്രെയിമില്‍,' ഇങ്ങനെയാണ് അനുമോള്‍ക്കൊപ്പം ഇരുന്ന് അനീഷ് പ്രതികരിച്ചത്.
തെറ്റായ വാര്‍ത്തകള്‍ അനുമോളെയും അനീഷിനെയും കുറിച്ച് വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ശക്തമായ മറുപടിയാണ് അനുമോള്‍ നല്‍കിയത്. 'സോഷ്യല്‍ മീഡിയയില്‍ കമന്റ്‌സ് ഇടാന്‍ വേണ്ടി മാത്രമായി ഇരിക്കുന്ന കുറച്ചുപേര്‍ ഉണ്ട്. അവര്‍ക്ക് അത് മാത്രമാണ് പണി. ഞാന്‍ അതെല്ലാം അവഗണിക്കുകയാണ്. അതെല്ലാം നോക്കി നിന്നാല്‍ നമ്മള്‍ ജീവിതത്തില്‍ ഒരിടത്തും എത്തില്ല. ഇങ്ങനെ കമന്റുകള്‍ ഇടുന്നവരോട് പുച്ഛം മാത്രം.' അനുമോള്‍ വ്യക്തമാക്കി.
അനുമോളും അനീഷും വേദിയില്‍ നിന്ന് ഒരുമിച്ച് ഡാന്‍സ് കളിക്കുന്ന വിഡിയോയും വന്നിരുന്നു. നിരവധി ആരാധകരാണ് ഇരുവരേയും കാണാന്‍ എത്തിയത്. ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് അനുമോളും അനീഷും വേദിയിലേക്ക് കയറിയത്.
യുഎഇയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം അടുത്ത ദിവസങ്ങളിലാണ് അനുമോള്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. ഉദ്ഘാടന പരിപാടികളും മറ്റുമായി അനീഷും തിരക്കിലാണ്. നേരത്തെ, ഒരു പരിപാടിക്കെത്തിയപ്പോള്‍ അനീഷിനെ 'തേച്ചോ'എന്ന കാണികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന ചോദ്യത്തിന് അനുമോള്‍ മറുപടി നല്‍കിയിരുന്നു.
'അനീഷേട്ടനാണ് എന്നോട് വന്ന് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്നത്. അവിടെ ഇഷ്ടം ഇല്ല എന്ന് ഞാന്‍ അനിഷേട്ടന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഒരു എപ്പിസോഡിലും അനിഷേട്ടനോട് ഇഷ്ടം ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് സെറ്റില്‍ ആവാന്‍ രണ്ടര വര്‍ഷം വേണ്ടി വരും എന്ന് പറഞ്ഞു. അത് കേള്‍ക്കുന്നതിന് മുന്‍പേ പുള്ളി എഴുന്നേറ്റ് പോയി. അത് എന്റെ തെറ്റാണോ?' ഇങ്ങനെയാണ് അനുമോള്‍ കാണികളോട് തിരിച്ച് ചോദിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ മത്സരാര്‍ത്ഥികളെപ്പോലെ തന്നെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു 'പ്ലാച്ചി'. അനുമോളുടെ സന്തതസഹചാരിയായിരുന്ന ഈ പാവയെച്ചൊല്ലി നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. പ്ലാച്ചിയില്‍ കൂടോത്രമുണ്ടെന്നായിരുന്നു പ്രധാന ആരോപണങ്ങളിലൊന്ന്. ഈ വിമര്‍ശനങ്ങളോടും അനുമോള്‍ പ്രതികരിച്ചു.
'പ്ലാച്ചിയുള്ളതുകൊണ്ടാണ് ഞാന്‍ ബിഗ് ബോസ് ജയിച്ചത് എന്ന് പറയുന്നവരോട്, അതില്‍ കൂടോത്രമുള്ളതുകൊണ്ടാണ് ഞാന്‍ വിജയിച്ചത്. സത്യമാണ്, കൊണ്ടുപോയി കേസ് കൊടുക്ക്. എല്ലായിടത്തും പ്ലാച്ചിയെ കൊണ്ടുപോയാല്‍ ശരിയാവില്ല,' അനുമോള്‍ പറഞ്ഞു.