'മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി, ബാലതാരമായി സിനിമാ രംഗത്തെത്തിയ ഉര്‍വശി 1985- 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായിരുന്നു. അടുത്തിടെ നടി രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹജീവിതത്തിലെ കയ്പേറിയ അനുഭവങ്ങള്‍ പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്.
ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ ആദ്യമായി മദ്യപിച്ചതെന്നും പിന്നീടത് നിര്‍ത്താന്‍ പറ്റാത്തവിധത്തിലേക്ക് ആ ശീലം മാറിയെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.ആദ്യവിവാഹം കഴിഞ്ഞു ആ വീട്ടില്‍ ചെല്ലുമ്പോള്‍ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോര്‍വേര്‍ഡ് ആയ ആളുകള്‍ ആണ്. ഡ്രിങ്ക്സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്‌സ് ഒക്കെ കഴിക്കുന്ന ആളുകള്‍! അങ്ങനെയുള്ള അന്തരീക്ഷത്തില്‍ ചെല്ലുമ്പോള്‍ ഇതൊക്കെ സാധ്യം ആണോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
അതങ്ങു പൊരുത്തപ്പെട്ടു പോകാന്‍ ശ്രമിച്ചു പോയി. പിന്നെ ഇതെല്ലാം കഴിഞ്ഞു ജോലിക്ക് പോകുന്നു. അങ്ങനെ ഞാന്‍ മറ്റൊരു ആളായി മാറിക്കൊണ്ടിരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് വൈകിപ്പോയി. എനിക്ക് പ്രകടിപ്പിക്കാനും ആരുംഇല്ല. പിന്നെ ഞാന്‍ എടുത്ത തീരുമാനം ആയിരുന്നു വിവാഹം, അത് നല്ലതായിരുന്നു എന്ന് വീട്ടുകാരെ കാണിക്കാനും ഞാന്‍ ഒരുപാട് വാശി കാണിച്ചു. എല്ലാം അറിയുന്ന ആള്‍ കലച്ചേച്ചി ആയിരുന്നു. നേരെ ആക്കാന്‍ ചേച്ചിയും ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും നമ്മള്‍ വേറെ ഒരാള്‍ ആയി മാറി കഴിഞ്ഞു. നമ്മള്‍ തീരെ കുഴിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ശ്രീദേവി മാഡത്തെകുറിച്ച് കേട്ടിട്ടുണ്ട്, ഷൂട്ടിങ് കഴിഞ്ഞു തളര്‍ന്നിരിക്കുന്ന അവര്‍ക്ക് ഒന്ന് റിലാക്‌സ് ആകാന്‍ ഒരു ഡ്രിങ്ക്‌സ് കൊണ്ടു വന്നു കൊടുക്കുമെന്ന്. കാരണം അവര്‍ വളരെ ഹെവി ആയി ജോലി ചെയ്യുന്നു. അത് കൊടുത്താണ് അവരെ പിടിച്ചു നിര്‍ത്തുന്നത് എന്ന് അവരോടൊപ്പം അഭിനയിച്ച രാധയെ പോലെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ശ്രീദേവി മാഡത്തോടൊപ്പം അഭിനയിച്ച കുട്ടി പത്മിനി എന്നൊരു നടിയും അത് പറഞ്ഞിട്ടുണ്ട്. എനിക്ക് ചെന്നുകയറിയ വീട്ടില്‍ നിന്നാണ് ആ ഒരു പരിചയം ഉണ്ടാകുന്നത്. ജോലി കഴിഞ്ഞു വരുമ്പോള്‍ ഒന്ന് റിലാക്‌സ് ആകാന്‍ വേണ്ടി എല്ലാവരും കൂടി ഇരുന്നു കഴിക്കും. പക്ഷേ, പിന്നീട് നമ്മള്‍ മാത്രം ഒറ്റയാള്‍പട്ടാളമായി സമ്പാദ്യത്തിനുള്ള ആളാവുകയും നമുക്ക് ഇഷ്ടമല്ലാതെ പലതും ചെയ്യേണ്ടി വന്നു.
അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോള്‍ ഡ്രിങ്ക്‌സ് കഴിക്കുന്നത് കൂടും. അതിനനുസരിച്ച് നമ്മുടെ ആരോഗ്യം മോശം ആവുകയും ചെയ്തു. എനിക്ക് അതിനും മാത്രമുള്ള ആരോഗ്യം ഇല്ല. ഉറക്കം നഷ്ടമാകുന്നു. ഇതൊക്കെ ചെയ്താലും ഉറക്കം വരില്ല. ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരുന്നു. ഇത് രണ്ടും പോയ അവസ്ഥയില്‍ മാനസിക നില മാറും. ഭക്ഷണവും ആരോഗ്യവും ഇല്ലാതെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചു. പിന്നെ ചുറ്റുപാടും മറക്കും. ഇതെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കി. പക്ഷേ, എന്റെ സുഹൃത്തുക്കളും പേഴ്‌സണല്‍ സ്റ്റാഫും എല്ലാവരും ചേര്‍ന്ന് എന്നെ അതില്‍ നിന്നും മോചിപ്പിക്കാനും തീരുമാനം എടുക്കേണ്ടി വന്നു. ബലമായി എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അവര്‍ മുന്നോട്ടു വന്നു. ആ സമയത്ത് എന്റെ വീട്ടില്‍ നിന്നും കുറച്ചു ആളുകള്‍ പറഞ്ഞു, സത്യം ഒന്നും പുറത്തു പറയണ്ട എന്ന്.

ഭര്‍ത്താവിന്റെ വീട്ടില്‍ പോയി ജീവിക്കാന്‍ ഉള്ളവള്‍ ആണ് പെണ്‍കുട്ടി എന്ന രീതിയില്‍ ആണ് എന്നെ വളര്‍ത്തിയത്. ആ രീതിയില്‍ ഞാന്‍ ജീവിച്ചു. അത് മാറാന്‍ കുറേകാലം എടുത്തു.ഞാന്‍ മിണ്ടാതെ ഇരുന്നത് എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടാണ്. പക്ഷേ, മറുഭാഗത്ത് നിന്നു വന്ന വിശദീകരണങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ ആയിരുന്നില്ല. അത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കടമയാണ് നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 1985 മുതല്‍ 95 വരെ മലയാള സിനിമയില്‍ ആക്റ്റീവ് ആയി നിന്ന ഉര്‍വശി എന്താണെന്ന് ഇവിടെ ഉള്ളവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അറിയാം. അത് കഴിഞ്ഞുള്ള എന്റെ മാറ്റത്തിന്റെ കാരണവും വ്യക്തമാണ്. എനിക്ക് ഇങ്ങനെ ഒരു നിയോഗം ഉണ്ടായിരുന്നു. എന്റെ മകള്‍ ഇങ്ങനെ രണ്ടുപേരുടെ മകളായി ജനിക്കണം എന്നത്. ആ നിയോഗം പൂര്‍ത്തിയായി. ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല.
മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് നടി പറഞ്ഞ മറുപടിയും വൈറലാകുകയാണ്. രണ്ട് പേരുടേയും അഭിനയത്തെക്കുറിച്ച് ഉര്‍വശി വിശദീകരിക്കുന്ന വിഡിയോ വൈറലാവുകയാണ്.
രണ്ട് പാളങ്ങളുമില്ലാതെ റെയില്‍ പാളങ്ങളുണ്ടാകില്ല. അങ്ങനെയാണ് അവര്‍. ഒരു തൂണു കൊണ്ട് മാത്രം ഒന്നും നില്‍ക്കില്ല, രണ്ട് തൂണും വേണം. സ്ലാങ് ഉപയോഗിക്കുന്നതിലും വേഷ ചേര്‍ച്ചയിലും മമ്മൂക്കയാണ്. അത് സത്യസന്ധമായ കാര്യമാണ്. ഒരേ സമയം ഭിക്ഷക്കാരനാകാനും രാജാവാകാനും ജഗതി ശ്രീകുമാറിനും മമ്മൂട്ടിയ്ക്കും പറ്റും. പക്ഷെ മോഹന്‍ലാലിന് സാധിക്കില്ല.'' ഉര്‍വശി പറയുന്നു.
''അദ്ദേഹത്തിന്റെ ശാരീരികമായ സാന്നിധ്യത്തിന് കുറച്ച് പണിയുണ്ട്. അദ്ദേഹം വഴിയരികിലിരുന്ന് അമ്മാ വല്ലതും തരണേ എന്ന് പറഞ്ഞാല്‍ നല്ല കൊഴുത്ത് തടിച്ചിരിക്കുവാണല്ലോ പോയ് പണിയെടുത്ത് ജീവിക്കെടോ എന്ന് പറയും. ആര് വിശ്വസിക്കില്ല. സഹതാപം ക്രിയേറ്റ് ചെയ്യാനാകില്ല. അല്ലാത്തപക്ഷം ഭയങ്കര നടനാണ്. മമ്മൂട്ടി ഏത് സ്ലാങ് ഉപയോഗിച്ചാലും അനായാസമാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭാഷ സരളമായി വരും. അത് എന്നും ഒരു പ്ലസ് ആയിട്ട് നില്‍ക്കും'' എന്നും അവര്‍ പറയുന്നു.
ശോഭനയുമായുള്ള ബന്ധത്തെക്കുറിച്ചും നടി പറഞ്ഞു.'എല്ലാ സിനിമ കഴിയുമ്പോഴും ഇത് കഴിഞ്ഞ് സ്‌കൂളില്‍ പോകാം എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നെ എല്ലാവരും എന്നെ കളിയാക്കിത്തുടങ്ങി. ഷൂട്ട് വേഗം തീര്‍ക്ക്, ഈ കൊച്ചിന് സ്‌കൂളില്‍ പോകാനുള്ളതാണെന്ന്. കളിയാക്കുന്നതാണെന്ന് എനിക്ക് മനസിലായിരുന്നില്ല. നൂറ് സിനിമയൊക്കെ ആയപ്പോള്‍ എനിക്ക് മനസിലായി, ഇനി പോക്കില്ലെന്ന്.
എല്ലാ ഭാഷയിലെയും സിനിമകള്‍ ചെയ്തു, തമിഴും തെലുങ്കും കന്നഡയുമെല്ലാം. ഇതിനിടെ മലയാളത്തിലേക്കും വന്നു. മലയാളത്തില്‍ പന്ത്രണ്ടും പതിനഞ്ചും ദിവസം കൊണ്ട് സിനിമ തീര്‍ക്കുന്നു. സെറ്റില്‍ നിന്നും സെറ്റിലേക്ക് പോകുന്നു. കേരളത്തിലായിരുന്നു ഷൂട്ടിങ് അധികവും. മലയാളത്തില്‍ വന്ന ശേഷമാണ് അഭിനേതാക്കള്‍ കഥാപാത്രത്തെ ഇത്രത്തോളം ഗൗരവ്വത്തോടെ കാണുന്നതു കാണുന്നത്. ഇതൊരു സീരിയസ് പ്രൊഫഷന്‍ ആണെന്ന് മനസ്സിലാക്കുന്നതും.
അച്ഛനേയും അമ്മയേയും എല്ലാവര്‍ക്കും അറിയാം. അതിനാല്‍ പ്രത്യേക പരിഗണനയും വാത്സല്യവും കിട്ടിയിരുന്നു. ആരും എന്നെ വിഷമിപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നില്ല. ഇവിടെ കുറേക്കൂടി ഫ്രീഡവും ലഭിച്ചിരുന്നു. അതോടെ എനിക്ക് ഇവിടം ഇഷ്ടമായി. സ്വഭാവികമായും പഠിത്തം നിര്‍ത്തേണ്ടി വന്നു.'
പക്ഷെ ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചിരുന്നില്ല. ഒമ്പതാം ക്ലാസ് കൊല്ല പരീക്ഷയുടെ സമയത്താണ് മുന്താനെ മുടിച്ചിന്റെ ഷൂട്ട്. റീ എക്സാം എഴുതി പത്തിലെത്തി. പത്താം ക്ലാസില്‍ ചെന്നപ്പോഴേക്കും സിനിമ ഇറങ്ങിയിരുന്നു. ചെക്കന്മാരൊക്കെ 'കണ്ണ് തുറക്കണം സ്വാമി' എന്ന പാട്ടും പാടി എന്റെ പിന്നാലെ നടക്കുകയാണ്. എനിക്ക് ഭയങ്കര മാനക്കേടും സങ്കടവുമായി.
പിന്നെ, സ്‌കൂളില്‍ നിന്നും വിളിച്ച് ബുദ്ധിമുട്ടാണ്, ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞുവിട്ടതാണ്. ക്ലാസിലൊന്നും പോകാറില്ലല്ലോ. പിന്നീട് ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു. കുത്തിയിരുന്ന് പഠിച്ചുവെങ്കിലും അവള്‍ അവസാനം കാലുമാറി, അവള്‍ പത്താം ക്ലാസ് എഴുതാന്‍ പോവാ?എന്നു പറഞ്ഞു. ഞാന്‍ പക്ഷേ എഴുതാന്‍ ശ്രമിച്ചു, കുത്തിയിരുന്നു പഠിച്ചു. പരീക്ഷയുടെ സമയത്തായിരുന്നു പൊന്‍മുട്ടയിടുന്ന താറാവിന്റെ ക്ലൈമാക്സ്. ഇങ്ങനെയാകണം ജീവിതം എന്ന് ദൈവം തീരുമാനിച്ചിരിക്കണം. അതിലൊന്നും വിഷമമില്ല. ഒന്നും എന്റെ തീരുമാനങ്ങളായിരുന്നില്ല, ദൈവം കൃത്യമായി എന്നെ നയിക്കുകയായിരുന്നുവെന്നും നടി പങ്ക് വച്ചു.