Latest News

പേളിയും ശ്രിനിഷും തമ്മിലുള്ള പ്രണയം യാഥാര്‍ഥ്യമോ? വാസ്തവം അര്‍ച്ചനയോട് തുറന്നുപറഞ്ഞ് ശ്രിനിഷ്‌

Malayalilife
പേളിയും ശ്രിനിഷും തമ്മിലുള്ള പ്രണയം യാഥാര്‍ഥ്യമോ? വാസ്തവം അര്‍ച്ചനയോട് തുറന്നുപറഞ്ഞ് ശ്രിനിഷ്‌

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ മാത്രമല്ല അവര്‍ക്കിടയില്‍ സൗഹൃദവും പ്രണയവും ഉണ്ട്. മത്സരാര്‍ഥികളായ ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലാണെന്നത് പരിപാടിയില്‍ വന്‍ ചര്‍ച്ചാവിഷയിരിക്കെ ഇത് ശരിയാണെന്ന മട്ടിലാണ് ഇരുവരുടേയും പെരുമാറ്റം. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തരത്തിലാണ് ശ്രിനിഷിന്റേയും അര്‍ച്ചനയുടേയും സംസാരം.

മത്സരാര്‍ഥികളായ അര്‍ച്ചനയും ശ്രീനിയും അടുത്ത സുഹൃത്തുക്കളാണ്. പേളിയും ശ്രിനിയും തമ്മിലുള്ള പ്രണയമായിരുന്നു ഇരുവരുടേയും ചര്‍ച്ചാവിഷയം. തനിക്ക് മുന്‍പൊരു പ്രണയമുണ്ടായിരുന്നുവെന്നും ആ ബന്ധം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നതായും ശ്രീനി പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കാനായി അച്ഛന്‍ നിരവധി തവണ അവിടെ കയറി ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ആ വിവാഹം വേണ്ടെന്ന് വയ്ക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്.

അര്‍ച്ചനയുമായി ശ്രീനി സംസാരിക്കുന്നതിനിടയില്‍ പേളി അവിടേക്ക് വന്നിരുന്നു. ശ്രീനി തന്നോട് സംസാരിക്കുന്നത് പേളിക്ക് ഇഷ്ടപ്പെടുമോയെന്ന സംശയമായിരുന്നു അര്‍ച്ചനയ്ക്ക്. എന്നാല്‍, പേളിക്ക് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ശ്രിനിയുടെ അഭിപ്രായം. പേളിയുമായുള്ള പ്രണയം യാഥാര്‍ഥ്യമാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സംസാരമായിരുന്നു ശ്രിനിഷിന്റേത്. എന്നാല്‍ പേളിയുടെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. എല്ലാ കാര്യങ്ങള്‍ക്കും കരയുന്ന പേളിയുടെ സ്വഭാവം മാത്രമാണ് ശ്രിനിഷിനെ ഏറെ ആശങ്കയിലാഴ്ത്തുന്നത്. ഇനി കരയില്ലെന്ന് പേളി ശ്രീനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ചിരിച്ചുകൊണ്ട് മുന്നേറുമെന്ന് താരം വ്യക്തമാക്കിയതോടെ ശ്രീനിക്ക് ഇപ്പോള്‍ ആശ്വാസമായി.രാത്രിയിലെ സംസാരത്തിനിടയിലാണ് താരം പേളിയില്‍ നിന്നും ആ ഉറപ്പ് വാങ്ങിയത്. എന്തായാലും പേളിയുടെ നിലപാടുകൂടി പോസിറ്റീവ് ആയാല്‍ പേളി-ശ്രിനിഷ് ബന്ധത്തില്‍ മത്സരാര്‍ഥികളുടേയും പ്രേക്ഷകരുടേയും ആശങ്കകള്‍ക്ക് വിരാമമാകും.

Read more topics: # perly mani,# srinish aravind,# big boss
perly-mani-srinish-aravind-big-boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES