Latest News

മമ്മൂക്ക സമ്മാനിച്ച ഓണക്കോടിയണിഞ്ഞ് രാജഗിരിയിലെ ഡോക്ടര്‍മാര്‍ക്ക് അരികിലേക്ക് ഓടിയെത്തി മീഖായേലും മീഹോക്കും; രാജേഷ് ചേര്‍ത്തലയുടെ പുല്ലാംകുഴല്‍ സംഗീതത്തോടെ കുരുന്നുകള്‍ക്ക് വരവേല്പ്പ്; ചിങ്ങപ്പുലരിയില്‍ കേള്‍വിയുടെ ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ വീണ്ടും സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍

Malayalilife
മമ്മൂക്ക സമ്മാനിച്ച ഓണക്കോടിയണിഞ്ഞ് രാജഗിരിയിലെ ഡോക്ടര്‍മാര്‍ക്ക് അരികിലേക്ക് ഓടിയെത്തി മീഖായേലും മീഹോക്കും; രാജേഷ് ചേര്‍ത്തലയുടെ പുല്ലാംകുഴല്‍ സംഗീതത്തോടെ കുരുന്നുകള്‍ക്ക് വരവേല്പ്പ്; ചിങ്ങപ്പുലരിയില്‍ കേള്‍വിയുടെ ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ വീണ്ടും സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍

ജന്മനാ ശ്രവണവൈകല്യമുണ്ടായിരുന്ന മീഖായേലും മീഹോക്കും കേള്‍വിയുടെ ലോകത്തേക്ക് എത്തുന്ന വാര്‍ത്ത ചിങ്ങപ്പുലരിയില്‍ എത്തിയത് സാഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഈ കുട്ടികളുടെ ചികിത്സയ്ക്ക് മമ്മൂട്ടി സഹായം നല്‍കിയതോടെയാണ് അവരുടെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുങ്ങിയത്.

ഇന്നിതാ കുരുന്നുകള്‍ തങ്ങളുടെ ഡോക്ടറെ കാണുന്നതിനായി രാജഗിരി ആശുപത്രിയിലെത്തിയ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയുടെ മനംകവരുകയാണ്. മീഖായേലിനെയും മീഹോക്കിനെയും വരവേല്ക്കാന്‍ ലോകപ്രശസ്ത പുല്ലാംകുഴല്‍ വിദ്വാന്‍ രാജേഷ് ചേര്‍ത്തലയും എത്തിയിരുന്നുു. കുട്ടികള്‍ ഡോക്ടറെ കാണുന്നതിനിടെ, മമ്മൂട്ടി ചിത്രങ്ങളിലെ താരാട്ടുപാട്ടുകള്‍ ഉള്‍പ്പെടെയുള്ള മധുരഗാനങ്ങള്‍ പുല്ലാംകുഴലിലൂടെ രാജേഷ് ചേര്‍ത്തല ആലപിച്ചു.

ആദ്യമൊന്ന് അത്ഭുതത്തോടെ സംഗീതം കേട്ടുനിന്ന കുട്ടികള്‍ പിന്നീട് സംഗീതത്തിന്റെ താളത്തില്‍ സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു. കുട്ടികളുടെ മുഖത്തെ അത്ഭുതവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി സ്‌നേഹത്തോടെ സമ്മാനിച്ച ഓണക്കോടിയണിഞ്ഞാണ് മീഖായേലും മീഹോക്കും ആശുപത്രിയിലെത്തിയത്. മമ്മൂട്ടിയുടെ സ്‌നേഹസമ്മാനവും രാജേഷ് ചേര്‍ത്തലയുടെ സംഗീതവും ഒത്തുചേര്‍ന്നപ്പോള്‍ ആ കൂടിക്കാഴ്ച ഏറെ ഹൃദയസ്പര്‍ശിയായി.

മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങള്‍ ഏകോപിപ്പിക്കുന്ന ചുമതലക്കാരനായ റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കേള്‍വിയുടെ ലോകത്തേക്ക് മമ്മൂക്ക കൈപിടിച്ചുയര്‍ത്തിയ ഈ കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷവും, അതിന് സംഗീതത്തിന്റെ മാധുര്യം പകര്‍ന്ന രാജേഷ് ചേര്‍ത്തലയുടെ പുല്ലാംകുഴല്‍ നാദവും - സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ഹൃദയം കീഴടക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Robert Kuriakose (@robert.jins)

mammootty care and share gift mikhail and mihok

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES