മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രം വൈറലാണ്. പേളി മാണിയുടെ സഹോദരി റേച്ചലിനെയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. പേര്‍ളി മാണി ഷോയില്‍ വാവച്ചിയെന്ന് പേളി വിളിക്കുന്ന റേച്ചലും എത്താറുണ്ട്. വിവാഹവും ഹാല്‍ദിയുമൊക്കെ കുടുംബസമേതമാണ് ഇവര്‍ അടിച്ചുപൊളിച്ചത്. റേച്ചലിന്റെ മനോഹച്ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്ന് റേച്ചലിന്റെ പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ കുട്ടിക്കാലം മുതല്‍ ഉളളച്ചിത്രങ്ങളും മനോഹരമായ ഒരു കുറിപ്പും പേളി പങ്കുവച്ചിരിക്കയാണ്.
ഒരു കുഞ്ഞനുജത്തി ഉണ്ടാവുക എന്നു വച്ചാല്‍ വളരുമ്പോള്‍ ഒരു മകള്‍ ഉളളത് പോലെയാണ്. എന്നാല്‍ കുറച്ചു സമയത്തിന് ശേഷം ഈ കുഞ്ഞനിയത്തി നമുക്ക് അമ്മയ്ക്ക് തുല്യമാകും. എന്തൊക്കെ ആയാലും അവളായിരുന്നു നമ്മുടെ ബെസ്റ്റ് ഫ്രെണ്ട്. എന്റെ സഹോസദരിയാണ് ഏറ്റവും സ്‌നേഹം ഉളളയാള്‍. ഏറ്റവുമധികം സ്‌നേഹവും താഴ്മയുളള ആളും അവളാണ്. എന്താണ് യാഥാര്‍ത്ഥ്യം എന്ന് ഒരു പരിശോധന ആവശ്യമുളളപ്പോള്‍ ഞാന്‍ പോകുന്ന ത് അവളുടെ അടുത്തേയ്ക്കാണ്. എനിക്ക് എന്നെത്തന്നെ നഷ്ടമാകുമ്പോള്‍ അവള്‍ എന്ന നയിക്കും. ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന തരത്തിലെ സംഭാഷണങ്ങളുണ്ട്. ഞങ്ങള്‍ക്ക് വിചിത്രമായ ഫാഷന്‍ സെന്‍സുമുണ്ട്. ഞങ്ങളുടെ ഭാവനയില്‍ ഈ ലോകം മുഴുവന്‍ ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍. ഞാന്‍ അവളുടെ പുതിയ വസ്ത്രങ്ങളില്‍ തൊടുമ്പോള്‍ അവള്‍ എന്നെ നുളളുന്നു. എനിക്ക് ഏറ്റവും ആവശ്യമാണെന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ അവള്‍ എന്നെ കെട്ടിപ്പിടിക്കും.
എല്ലാത്തിലും ഉപരി എത്ര വലിയ കാറ്റിലും ഒരു പര്‍വ്വതം പോലെ ഉറപ്പോടെ അവള്‍ എന്റൊപ്പം നില്‍ക്കുന്നു. ഞാനും അവള്‍ക്ക് വേണ്ടി ഇതൊക്കെ ചെയ്യാറുണ്ട.് ഞാ്ന്‍ ജനിക്കുന്നതിന് മുന്‍പേ തന്നെ ഞാന്‍ അവളെ തിരഞ്ഞെടുത്തിരിക്കണം. ദൈവം എന്നെ ഒരു യാത്രയ്ക്ക് കൊണ്ടു പോയി ഏറ്റവും നല്ല സഹോദരിയെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കണം. എന്റെ കുഞ്ഞനിയത്തിയായും കുട്ടുകാരിയായും മകളായും അമ്മയായുമൊക്കെ നിന്നെ തിരഞ്ഞെടുത്ത് കൊണ്ട് ഏറ്റവും മനോഹരമായ തീരുമാനമാണ് ഞാന്‍ എടുത്തത്. പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. ജീവിതത്തില്‍ ഏറ്റവും മികച്ച കാര്യങ്ങളാണ് നീ അര്‍ഹിക്കുന്നത്. നീ നേടിയതിലൊക്കെ എനിക്ക് വളരെയേറെ അഭിമാനമാണ് ഉളളത്. ഐ ലവ് യൂ. തന്റെ അനുജത്തിയ്‌ക്കൊപ്പമുളള കുട്ടിക്കാല ചിത്രങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.് അനിയത്തിക്ക് പിറന്നാള്‍ സര്‍പ്രൈസുമായി പേളിയും എത്തിയിരുന്നു. റേച്ചലിന് പിറന്നാള്‍ കേക്കും മധുരങ്ങളുമായി സര്‍പ്രൈസ് സമ്മാനവുമായി പേളിയും എത്തിയിരുന്നു. ഏറ്റവും നല്ല സഹോദരിക്ക് പിറന്നാള്‍ ആശംസിച്ച് ശ്രീനിഷും ചിത്രം പങ്കുവച്ചിരുന്നു. റേച്ചലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും കാത്തിരിക്കയാണ് ആരാധകര്‍.
RECOMMENDED FOR YOU: