Latest News

ഇരുപതുകളില്‍ വിവാഹത്തെക്കുറിച്ച് ആലോചില്ല; ആളുകളെ പരിചയപ്പെടുന്നു...ഡേറ്റ് ചെയ്യുന്നു; മുപ്പത് വയസൊക്കെ ആയപ്പോള്‍ എന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായി;കണ്ട് വളര്‍ന്നത് സിംഗിള്‍ ആയിട്ടുള്ള സ്ത്രീയെ കണ്ട് ആണ്; എന്തുകൊണ്ട് വിവാഹം ചെയ്യില്ലെന്ന ചോദ്യങ്ങള്‍ക്ക് രഞ്ജിനി ഹരിദാസിന്റെ മറുപടി

Malayalilife
ഇരുപതുകളില്‍ വിവാഹത്തെക്കുറിച്ച് ആലോചില്ല; ആളുകളെ പരിചയപ്പെടുന്നു...ഡേറ്റ് ചെയ്യുന്നു; മുപ്പത് വയസൊക്കെ ആയപ്പോള്‍ എന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായി;കണ്ട് വളര്‍ന്നത് സിംഗിള്‍ ആയിട്ടുള്ള സ്ത്രീയെ കണ്ട് ആണ്; എന്തുകൊണ്ട് വിവാഹം ചെയ്യില്ലെന്ന ചോദ്യങ്ങള്‍ക്ക് രഞ്ജിനി ഹരിദാസിന്റെ മറുപടി

രഞ്ജിനി ഹരിദാസിന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകളും ചോദ്യങ്ങളും ഉയരാറുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങളായി പലരും തന്നോട് ചോദിക്കുന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താന്‍ എന്തുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തതെന്ന് പുതിയ യൂട്യൂബ് വീഡിയോയിലൂടെ രഞ്ജിനി തുറന്നുപറഞ്ഞു. വിവാഹം കഴിക്കണമോ എന്ന ചോദ്യം താന്‍ തന്നെ പലതവണ ചോദിച്ചിട്ടുണ്ടെന്നും, അത്തരമൊരു സങ്കല്‍പം തനിക്കുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.

എനിക്ക് വിവാഹം ചെയ്യേണ്ട. ഇതുവരെ. നാളത്തെ കാര്യത്തെക്കുറിച്ച് എനിക്കൊരു ഐഡിയയും ഇല്ല. ഇപ്പോള്‍ ഞാന്‍ സിംഗിള്‍ ആണെന്നതില്‍ സന്തോഷിക്കുന്നു. വിവാഹം ചെയ്യണോ എന്ന ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്. ഇരുപതുകളില്‍ എന്റെ വിവാഹത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. വളരുന്ന കാലമാണ്. ആളുകളെ പരിചയപ്പെടുന്നു. ഡേറ്റ് ചെയ്യുന്നു.

28-30 ആയപ്പോഴാണ് എനിക്കെന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായത്. വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാത്തതിലെ വലിയ ഘടകം ഞാനത് കണ്ട് വളര്‍ന്നിട്ടില്ല എന്നതാണ്. ഞാന്‍ വളര്‍ന്ന കുടുംബ സാഹചര്യം അങ്ങനെയായിരുന്നു. അവിടെ അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സമവാക്യം കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ല. എന്റെ ഏഴാം വയസിലാണ് അച്ഛന്‍ മരിച്ചത്. ഡേറ്റ് ചെയ്യുമ്പോഴാണ് നമുക്ക് ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാകൂ. ബന്ധം അവസാനിപ്പിക്കുന്നത് തെറ്റായി ഞാന്‍ കാണുന്നില്ല. എല്ലാം സഹിച്ച് ത്യജിച്ച് ജീവിക്കണം എന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.

അതുകൊണ്ടാണ് ഞാന്‍ ബ്രേക്കപ്പുകള്‍ ചെയ്തത്. ഒരു റിലേഷന്‍ഷിപ്പിലാകുമ്പോള്‍ അത് വിവാഹത്തിലെക്കുന്നതില്‍ ഒരുപാട് പേര്‍ വിശ്വസിക്കുന്നു. എനിക്കങ്ങനെയാെരു സങ്കല്‍പ്പമേ അറിയില്ല. ഒരു റിലേഷന്‍ഷിപ്പില്‍ ആവശ്യത്തിലധികം അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് സെല്‍ഫ് റെസ്‌പെക്ട് വേണ്ടെന്ന് വെക്കാന്‍ പറ്റില്ല. അങ്ങനെയാെരു സാഹചര്യത്തില്‍ ബന്ധം വേണ്ടെന്ന് വെക്കാനുള്ള ആത്മവിശ്വാസം എനിക്കെപ്പോഴും ഉണ്ടായിരുന്നു. എനിക്കെന്നെ നന്നായി അറിയാം. എന്റെ അമ്മ ഒരിക്കലും എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞിട്ടില്ല. കാരണം അമ്മയ്ക്കും എന്നെ നന്നായി അറിയാം എന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

ranjini haridas reveals the reason

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES