Latest News

ഡാന്‍സിനിടയില്‍ സ്റ്റെപ് മറന്ന് ശ്രീനി..! പക്ഷേ പേളി പറഞ്ഞത് ഓര്‍ത്ത് താരം ചെയ്തത് കണ്ടോ? കൈയടിച്ച് ആരാധകര്‍

Malayalilife
ഡാന്‍സിനിടയില്‍ സ്റ്റെപ് മറന്ന് ശ്രീനി..! പക്ഷേ പേളി പറഞ്ഞത് ഓര്‍ത്ത് താരം ചെയ്തത് കണ്ടോ? കൈയടിച്ച് ആരാധകര്‍

ഷ്യാനെറ്റിലെ പ്രണയം എന്ന സീരിയലിലെ ശരണ്‍ ജി മേനോന്‍ ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ശ്രീനിഷ് അരവിന്ദ്. ബിഗ്‌ബോസിലെത്തിയ ശ്രീനിഷ് പേളി മാണിയെ വിവാഹം കഴിച്ച് സന്തുഷ്ട ജീവിതം നയിക്കുകയാണ്. ഇപ്പോള്‍ സീ കേരളത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡാന്‍സ് ചെയ്യുന്നതിനിടയില്‍ സ്റ്റെപ് മറന്നുപോയ തന്റെ വീഡിയോ ശ്രീനി പങ്കുവച്ചിരിക്കുകയാണ്. അതൊടൊപ്പം പേളി മാണിയുടെ ഒരു ഉപദേശം തന്നെ ഈ വേളയില്‍ സഹായിച്ചെന്നും നടന്‍ കുറിക്കുന്നു.

മലയാളിയാണെങ്കിലും തമിഴ്‌നാട്ടിലാണ് ശ്രീനിഷ് വളര്‍ന്നതും പഠിച്ചതുമെല്ലാം. ബിഗ്‌ബോസിലെത്തിയ ശ്രീനിഷിന് ഒരു പാവം പയ്യന്‍ ഇമേജായിരുന്നു. പേളിയുമായി ഹൗസിനുള്ളില്‍ ഉടലെടുത്ത സൗഹൃദം ഒടുവില്‍ താരങ്ങളുടെ വിവാഹത്തിലാണ് കലാശിച്ചത്. ബിഗ്‌ബോസ് കഴിഞ്ഞാല്‍ ഇരുവരും പ്രണയം അവസാനിപ്പിക്കുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായിട്ടാണ് ഇവരുടെ വിവാഹം പ്രേക്ഷകര്‍ ആഘോഷമാക്കിയത്. ഇപ്പോള്‍ ശ്രീനിഷ് സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസമാണ് സീ കേരളത്തിന്റെ ഒന്നാം വാര്‍ഷികം കൊച്ചിയിലെ പ്രശസ്ത ഹോട്ടലില്‍ അരങ്ങേറിയത്.

Read more topics: # srinish aravind,# shares a video,# and note
srinish aravind shares a video and note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES