Latest News

ആരോഗ്യപ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി കണ്ടന്റ് സൃഷ്ടിക്കുന്നത് തമാശയായി കാണാനാകില്ല; അന്ന് എന്നെപ്പറ്റി വീഡിയോയിട്ട് തുള്ളി; ഇന്ന് തിരിച്ചുകിട്ടി; ഇതാണ് കര്‍മ്മ സാറേ! യുട്യൂബര്‍ അഖില്‍ എന്‍.ആര്‍.ഡിക്കെതിരെ വിമര്‍ശനവുമായി ബിഗ് ബോസ് താരം എയ്ഞ്ചലിന്‍

Malayalilife
ആരോഗ്യപ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി കണ്ടന്റ് സൃഷ്ടിക്കുന്നത് തമാശയായി കാണാനാകില്ല; അന്ന് എന്നെപ്പറ്റി വീഡിയോയിട്ട് തുള്ളി; ഇന്ന് തിരിച്ചുകിട്ടി; ഇതാണ് കര്‍മ്മ സാറേ! യുട്യൂബര്‍ അഖില്‍ എന്‍.ആര്‍.ഡിക്കെതിരെ വിമര്‍ശനവുമായി ബിഗ് ബോസ് താരം എയ്ഞ്ചലിന്‍

 യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍ അഖില്‍ എന്‍ആര്‍ഡിക്കെതിരെ വിമര്‍ശനവുമായി ഇന്‍ഫ്ലുവന്‍സര്‍ എയ്ഞ്ചലിന്‍ മരിയ രംഗത്ത്. ഒരാളുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെ കളിയാക്കി വിഡിയോയിട്ട് വ്യൂസ് ഉണ്ടാക്കി കാശാക്കുന്നത് കടുത്ത ക്രൂരതയാണെന്നും, അന്ന് ചെയ്തതിന്റെ 'കര്‍മ്മ ഫലം' തന്നെയാണ് അഖിലിന് ഇപ്പോള്‍ തിരിച്ചുകിട്ടി തകര്‍ന്നിരിക്കുന്നതെന്നും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഡലും ഇന്‍ഫ്ലുവന്‍സറുമായ എയ്ഞ്ചലിന്‍ മരിയ. 

 താന്‍ അഖിലിന്റെ ഒരു കട്ട ഫോളോവറും സബ്‌സ്‌ക്രൈബറുമായിരുന്നു എന്ന് വെളിപ്പെടുത്തിയ എയ്ഞ്ചലിന്‍, തന്റെ അസുഖത്തെ അധിക്ഷേപിച്ചുള്ള വീഡിയോ കണ്ടതോടെയാണ് കണ്ണ് തള്ളിയതെന്ന് പറയുന്നു. തനിക്ക് ഒബ്‌സസീവ് കമ്പള്‍സീവ് ഡിസോര്‍ഡറും, അഴുക്കിനോടും അണുക്കളോടുമുള്ള അമിത ഭയമായ മൈസോഫോബിയയുമുണ്ട്. 2019 മുതല്‍ ഇതിനായി മരുന്നും കുത്തിവെപ്പുകളുമായി ചികിത്സയിലാണ്. റോസ്റ്റിങ് വിഡിയോകള്‍ താന്‍ ആസ്വദിക്കാറുണ്ടെങ്കിലും തന്റെ അസുഖത്തെ വിറ്റ് കാശാക്കിയത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അന്ന് രാത്രി മുഴുവന്‍ താന്‍ കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നും എയ്ഞ്ചലിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

ഒരാളുടെ ആരോഗ്യസ്ഥിതിയെ വിറ്റ് കാശാക്കുമ്പോള്‍ ഓര്‍ക്കുക, നാളെ നിന്റെ മോശം അവസ്ഥ വെച്ച് മറ്റുള്ളവരും കാശാക്കും. അന്ന് ആ വിഡിയോ കണ്ടപ്പോള്‍ ഇയാള്‍ക്കും ഇതേ അനുഭവം എന്നെങ്കിലും വരണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങള്‍ എന്തായാലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഖില്‍ വൈകാരികമായി തകര്‍ന്നിരിക്കുകയാണെന്ന് അറിഞ്ഞു. താന്‍ കാരണം അനുഭവിച്ച അതേ വേദന അഖിലിനും കിട്ടി, ഇതാണ് കര്‍മ്മയെന്നും എയ്ഞ്ചലിന്‍ കുറിച്ചു. 

 എന്നാല്‍ കുറ്റസമ്മതത്തിന് പകരം ഈ പോസ്റ്റിന് താഴെയും സൈബര്‍ അധിക്ഷേപവുമായി ചിലര്‍ എത്തിയതോടെ എയ്ഞ്ചലിന്‍ ശക്തമായി വീണ്ടും പ്രതികരിച്ചു. 'കടലിലേക്ക് ഒരു കല്ലെറിയുമ്പോള്‍ അത് എത്ര ആഴത്തിലേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. ഇത്തരം കണ്ടന്റുകള്‍ ഉണ്ടാക്കുന്നതിന് മുന്‍പ് ചിന്തിക്കുക. ഞാന്‍ അഖിലിന്റെ എക്സോ വൈയോ അല്ല, പോസ്റ്റ് കൃത്യമായി വായിക്കൂ. ഞാന്‍ അയാള്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ല, അയാളുടെ കര്‍മ്മ തന്നെയാണ് ഇതെല്ലാം തിരിച്ചുകൊടുത്തത്' - എയ്ഞ്ചലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

angeline maria against akhil nrd

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES