Latest News

പിന്നണി ഗായകന്‍ അഫ്സലിന്റെ മകളുടെ വിവാഹ വിരുന്നില്‍ ഒത്തുകൂടി സംഗീത ലോകം; ഗായകന്റെ മൂന്നാമത്തെ മകള്‍ മുഹ്സിനയുടെ വിവാഹ വിരുന്നിന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
പിന്നണി ഗായകന്‍ അഫ്സലിന്റെ മകളുടെ വിവാഹ വിരുന്നില്‍ ഒത്തുകൂടി സംഗീത ലോകം; ഗായകന്റെ മൂന്നാമത്തെ മകള്‍ മുഹ്സിനയുടെ വിവാഹ വിരുന്നിന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

ക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഗായകന്‍ അഫ്‌സലിന്റെ മകള്‍ മുഹ്‌സിനയുടെ വിവാഹം. കേരളത്തിലെ സംഗീത ലോകം ഒ്ന്നാകെ ഒത്തുകൂടിയ വിവാഹവിരുന്നിന്റെ ദൃശ്യങ്ങള്‍ സോഷ്യലിടത്തില്‍ വൈറലാവുകയാണ്. കൊച്ചി അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹച്ചടങ്ങില്‍ സിനിമാ, പിന്നണി ഗാനരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ചാവക്കാട് സ്വദേശിയായ മിദിലാജാണ് അഫ്‌സലിന്റെ മൂന്നാമത്തെ മകളായ് മുഹ്‌സിനയെ സ്വന്തമാക്കിയത്. എംബിഎ ബിരുദധാരിയായ മുഹ്‌സിനയുടെ വരന്‍ മിദിലാജ് ദോഹയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്യുന്നു. 

ഗായകരായ സുജാത, രാജലക്ഷ്മി, ജ്യോത്സ്‌ന, അന്‍വര്‍ സാദത്ത്, സുദീപ് കുമാര്‍, ഗണേഷ് കുമാര്‍, സന്നിധാനന്ദന്‍, ജി. ശ്രീറാം, ബിജിബാല്‍, കെ.കെ. നിഷാദ്, പന്തളം ബാലന്‍, പ്രദീപ് പള്ളുരുത്തി, വൃന്ദ മേനോന്‍, മഞ്ജു മേനോന്‍, ദേവാനന്ദ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹാഘോഷത്തില്‍ പങ്കെടുത്തു.

വിവാഹാഘോഷത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ഗായിക രാജലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അഫ്‌സലും വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

 

Read more topics: # അഫ്‌സല്‍
afsal daughter muhsina wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES