Latest News

വിവാഹവേദി ഒരുങ്ങുന്നത് ഗ്രീസില്‍; ചടങ്ങ് നവംബറില്‍; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന് വാര്‍ത്ത പുറത്ത്

Malayalilife
വിവാഹവേദി ഒരുങ്ങുന്നത് ഗ്രീസില്‍; ചടങ്ങ് നവംബറില്‍; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന് വാര്‍ത്ത പുറത്ത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 10-ന് ഗ്രീസില്‍ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദീപാവലിക്ക് രണ്ടു ദിവസത്തിനു ശേഷമുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഗ്രീസിലേക്ക് തിരിക്കുമെന്നാണ് സൂചന. എങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ വന്നിട്ടില്ല. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.

അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി. മഹേന്ദ്ര അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അനിരുദ്ധിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് വെളിപ്പെടുത്തിയത് ഈ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ബലം നല്‍കിയിരുന്നു. വധുവാകാന്‍ പോകുന്ന പെണ്‍കുട്ടി സാധാരണക്കാരിയല്ലെന്നും, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോലുള്ള വലിയൊരു ടീമിനെ നയിക്കാനുള്ള ശേഷി അവള്‍ക്കുണ്ടെന്നും അച്ഛന്റെ ബിസിനസ്സ് മികവ് പാരമ്പര്യമായി ലഭിച്ചവളാണെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.

സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റെയും കാവേരി കലാനിധിയുടേയും മകളായ 34 കാരിയായ കാവ്യ മാരന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ സി.ഇ.ഒയും സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്‌റുമാണ്. ഐ.പി.എല്‍ മത്സരങ്ങളില്‍ ഹൈദരാബാദിനെ പിന്തുണച്ച് ഗ്രൗണ്ടില്‍ സജീവ സാന്നിധ്യമാകാറുള്ള കാവ്യയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. നടന്‍ രവി രാഘവേന്ദ്രയുടെയും നര്‍ത്തകി ലക്ഷ്മിയുടെയും മകനായ 35 കാരനായ അനിരുദ്ധ് രവിചന്ദര്‍, 'ത്രീ' എന്ന ചിത്രത്തിലൂടെ സംഗീത ലോകത്തെത്തി ചുരുങ്ങിയ കാലംകൊണ്ട് ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും മുന്‍നിര സംഗീത സംവിധായകനായി മാറിയ താരമാണ്.

anirudh ravichander and kavya maran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES