Latest News

അത് ഉറപ്പായി.. പേളിയും ശ്രീനിഷും പ്രണയത്തില്‍..!! കെട്ടിപ്പിടിച്ച് പേളിയും ശ്രീനിയും;മോതിരം മാറിയതിനൊപ്പം ഹൃദയവും പേളി ശ്രീനിക്ക് കൊടുത്തെന്ന് ലാലേട്ടന്‍..!!

Malayalilife
അത് ഉറപ്പായി..  പേളിയും ശ്രീനിഷും പ്രണയത്തില്‍..!! കെട്ടിപ്പിടിച്ച് പേളിയും ശ്രീനിയും;മോതിരം മാറിയതിനൊപ്പം ഹൃദയവും പേളി ശ്രീനിക്ക് കൊടുത്തെന്ന് ലാലേട്ടന്‍..!!

ബിഗ് ബോസില്‍ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പേളിയും ശ്രീനിഷും പ്രണയത്തിലാണെന്ന് മത്സരാര്‍ഥികള്‍ പറയുന്നുണ്ട്. ബിഗ് ബോസ് കാണുന്ന പ്രേക്ഷകര്‍ക്കും അത് മനസിലാവുന്നുണ്ട്. ഇപ്പോഴിതാ പേളിയുടെയും ശ്രീനിഷിന്റെയും പെരുമാറ്റത്തിലൂടെ പ്രേക്ഷകര്‍ ഇരുവരുടെയും പ്രണയം ഉറപ്പിച്ചിരിക്കുകയാണ്. ഇരുവരും മോതിരം കൈമാറിയും കെട്ടിപ്പിടിച്ചതുമെല്ലാം പ്രണയത്തിന്റെ സൂചനയാണെന്ന് ആരാധകര്‍ പറയുന്നു.

ശ്രീനിഷിന്റെ കൈയിലുണ്ടായിരുന്ന ആനവാല്‍ മോതിരം പേളിയുടെ കൈയില്‍ കണ്ടതോടെയാണ് മത്സരാര്‍ഥികള്‍ക്കിടയില്‍ പേളി- ശ്രീനി പ്രണയകഥ പ്രചരിക്കാന്‍ തുടങ്ങിയത്. ഇവരുടെ മോതിരം മാറ്റത്തെ കുറിച്ച് ലാലേട്ടനും ചോദിച്ചിരുന്നു. പേളി എലിമിനേഷനില്‍ വന്നപ്പോള്‍ ധൈര്യം വരാനായി നല്‍കിയതാണെന്നാണ് ശ്രീനീഷ് മോഹന്‍ലാലിനോട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പറഞ്ഞത്.

അതുപോലെ പേളിയുടെ വസ്ത്രത്തില്‍ എപ്പോഴും ഒരു സ്‌മൈലി ചിഹ്നം കാണും. എന്നാല്‍ ഇത്തവണത്തെ എലിമിനേഷനില്‍ അത് പേളിയുടെ വസ്ത്രത്തിന് പകരം ശ്രീനിഷിന്റെ ഷര്‍ട്ടിലായിരുന്നു. അതിനെ കുറിച്ച് ലാലേട്ടന്‍ കൃത്യമായി ചോദിക്കുകയും ചെയ്തു. മോതിരം പോലെയാണോ ഇതെന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ചുമ്മ ഒരു ബാഡ്ജ് കൊടുത്തതാണെന്നായിരുന്നു പേളിയുടെ മറുപടി. എന്നാല്‍ ഈ റൗണ്ടില്‍ എലിമിനേഷനില്‍ നിന്നും രക്ഷപ്പെട്ട് ശ്രീനിഷ് തിരിച്ചെത്തിയപ്പോള്‍ പരസ്യമായി പേളി ശ്രീനിയെ കെട്ടിപ്പിടിച്ചതോടെ ഇവരുടെ പ്രണയം മത്സരാര്‍ഥികള്‍ക്കൊപ്പം പ്രേക്ഷകരും ഉറപ്പിച്ച മട്ടിലാണ്.

Read more topics: # perly mani,# sreenesh,# big boss
perly mani-sreenesh-big boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES