ക്യാപ്റ്റന്‍ ബഷീര്‍ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നിര്‍ദ്ദേശിച്ചത് പേളിയെ; അനൂപ്, ഷിയാസ്, പേളി എന്നിവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍

Malayalilife
ക്യാപ്റ്റന്‍ ബഷീര്‍ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നിര്‍ദ്ദേശിച്ചത് പേളിയെ; അനൂപ്, ഷിയാസ്, പേളി എന്നിവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍

ബിഗ്‌ബോസിന്റെ 63ാം ദിവസമായ ഇന്നലെ എവിക്ഷനായുള്ള നോമിനേഷനായിരുന്നു ബിഗ് ബോസില്‍ നടന്നിരുന്നത്. അവശേഷിക്കുന്ന പത്ത് അംഗങ്ങളില്‍ ഒരാളാകും ഈ ആഴ്ച ബിഗ് ബോസില്‍ നിന്ന് പുറത്തു പോകുക. പതിവിന് വിപരീതമായി ചിത്രം കത്തിച്ചുള്ള നോമിനേഷനായിരുന്നു ഇത്തവണ ബിഗ് ബോസ് അവലംബിച്ചത്.

മത്സരാര്‍ഥികളുടെ ചിത്രങ്ങള്‍ നല്‍കി നോമിനേറ്റ് ചെയ്യുന്ന മത്സരാര്‍ഥിയുടെ ചിത്രം കത്തിച്ച് വീപ്പയില്‍ നിക്ഷേപിക്കുക എന്നതായിരുന്നു ഈ ആഴ്ചത്തെ നോമിനേഷന്‍ രീതി. ഒരു മത്സരാര്‍ഥിക്ക് മറ്റ് രണ്ടു പേരെ നേമിനേറ്റ് ചെയ്യാം. ഷിയാസിനേയും ഹിമയേയും അരിസ്‌റ്റോ സുരേഷും അര്‍ച്ചനയും നോമിനേറ്റ് ചെയ്തപ്പോള്‍ അനൂപിനേയും ഹിമയേയുമാണ് ശ്രീനീഷ് നോമിനേറ്റ് ചെയ്തത്. അതിഥി നോമിനേറ്റ് ചെയ്തത് അനൂപിനേയും പേളിയേയുമായിരുന്നു. സാബുവിനേയും അനൂപിനേയും ഷിയാസും പേളിയും നോമിനേറ്റ് ചെയ്തു. സ്ത്രീകളെ ബഹുമാനിക്കാത്തത് കൊണ്ടാണ് അനൂപിനെ നോമിനേറ്റ് ചെയ്തതെന്നും പേളി വ്യക്തമാക്കി. സുരേഷിനേയും അനൂപിനേയും ഹിമയും നോമിനേറ്റ് ചെയ്തു.

ഇത്തവണ ബിഗ് ബോസില്‍ അഞ്ച് വോട്ടുകളോടെ അനൂപും 4 വോട്ടുകളുമായി ഹിമയും 3 വോട്ടുകളുമായി ഷിയാസും നോമിനേഷനില്‍ എത്തിയിരുന്നു. എന്നാല്‍, ബിഗ് ബോസ് അനൂപിനും, സുരേഷിനും സാബുവിനും അര്‍ച്ചനയ്ക്കും ശക്തികള്‍ നല്‍കിയിരുന്നു. കഴിഞ്ഞദിവസം നടത്തിയ ടാസ്‌ക്കില്‍ അനൂപിന്റെ ടീം ജയിച്ചതിനെ തുടര്‍ന്നായിരുന്നു ബിഗ് ബോസ് ഇവര്‍ക്ക് ശക്തികള്‍ നല്‍കിയത്. അതില്‍ ഒരാളെ ഡയറക്ട് എലിമിനേഷനില്‍ നിര്‍ദ്ദേശിക്കാവുന്ന പവറായിരുന്നു അനൂപിന് ലഭിച്ചത്. ഹിമയെ ആയിരുന്നു അനൂപ് നിര്‍ദേശിച്ചത്. പക്ഷേ, സാബു തന്റെ പവര്‍ ഉപയോഗിച്ച് ഹിമയെ രക്ഷിച്ചു. ക്യാപ്റ്റന്റെ പദവി ഉപയോഗിച്ച് ബഷീര്‍ പേളിയെ നോമിനേഷനിലേയ്ക്ക് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഹിമയ്ക്ക് പകരം പേളിയാണ് എലിമിനേഷനില്‍ എത്തിയിരിക്കുന്നത്. അനൂപ്, ഷിയാസ്, പേളി എന്നിവരാണ് ഈ ആഴ്ചത്തെ എലിമിനേഷന്‍ അഭിമുഖീകരിക്കുക.

Read more topics: # perly mani,# anoop chandran,# shiyas kareem
perly-anoop-shiyas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES