മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് പാര്‍വ്വതിയുടേത്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. ഇപ്പോഴും സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ സജീവയാണ് താരം. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. അച്ഛന് ഗോപീകൃഷ്ണന്, അമ്മ രമ, ചേട്ടന് എന്നിവരടങ്ങുന്നതാണ് പാര്‍വ്വതിയുടെ കുടുംബം. മിഞ്ചി എന്ന ആല്‍ബത്തിലൂടെ ആരാധകരെറിയ താരം വിവാഹിതയാണ് .
സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. സംഗീത സംവിധാനത്തിനു പുറമേ ബാലുവിന് സ്വന്തമായി ബിസിനസ്സുമുണ്ട്. അഭിനയത്തിനു പുറമേ നൃത്തത്തിലും സജീവയാണ് പാര്‍വ്വതി. ബീടെക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് പാര്‍വ്വതി വിവാഹിതയാകുന്നത്. സംഗീത സംവിധായകനായ ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷം പാര്‍വ്വതി പങ്കുവച്ചത്. ഒന്‍പത് മാസമായെന്നും തങ്ങള്‍ രണ്ടു പേരില്‍ നിന്നും മൂന്ന് പേരാകുകയാണെന്നുമാണ് പാര്‍വ്വതി കുറിച്ചത്. ഇപ്പോള്‍ നിറവയറിലെ താരത്തിന്റെ ഡാന്‍സാണ് വൈറലാകുന്നത്. ഫോട്ടോഷൂട്ടിനിടെയാണ് ഡാന്‍സ്. ഇത് ഒറിജിനല്‍ തന്നെയാണോ എന്നും ശരിക്കും ഗര്‍ഭിണിയാണോ എന്നുമൊക്കെ ആരാധകര്‍ താരത്തോട് ചോദിക്കുന്നുണ്ട്.