Latest News

ആരാധകര്‍ പടക്കം പൊട്ടിച്ചു, സിനിമാ പ്രമോഷനിടെ തിയേറ്ററില്‍ തീപിടിത്തം; കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വന്‍ സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം 

Malayalilife
 ആരാധകര്‍ പടക്കം പൊട്ടിച്ചു, സിനിമാ പ്രമോഷനിടെ തിയേറ്ററില്‍ തീപിടിത്തം; കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വന്‍ സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം 

കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍ തിയേറ്ററിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏറ്റവും പുതിയ ചിത്രമായ 'ബെയില്‍' പ്രമോഷന്റെ ഭാഗമായി കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അപകടം. പരിപാടിക്കിടെ ചില ആരാധകര്‍ തിയേറ്ററിനുള്ളില്‍ വെച്ച് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. എന്നാല്‍ നടന് പൊള്ളലേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടാന്‍ സാധിച്ചു. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടക്കുന്നത്. തിയേറ്ററിനകത്ത് വെച്ച് ആരാധകര്‍ പടക്കം കൊളുത്തിയതോടെയാണ് പെട്ടെന്ന് വലിയ രീതിയില്‍ തീ പടര്‍ന്നത്. തീ ഉയര്‍ന്ന ഉടന്‍ തന്നെ ശിവ രാജ്കുമാര്‍ കൈകള്‍ കൊണ്ട് തലയും മുഖവും പൊത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറിനില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ നടനോ തിയേറ്ററിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രിയതാരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വന്‍ വീഴ്ച വരുത്തിയ തിയേറ്റര്‍ മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. അടച്ചിട്ട തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കാന്‍ അനുവദിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ച ആരാധകര്‍, ഭാഗ്യം കൊണ്ടുമാത്രമാണ് താരം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇനിമുതല്‍ ഇത്തരം പൊതുപരിപാടികളില്‍ കൂടുതല്‍ സുരക്ഷയും ജാഗ്രതയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

shiva rajkumar fireworks accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES