Latest News

അവന്‍ മുന്‍പ് ചെയ്‌തൊരു സിനിമയുണ്ട്, അത് ബോറന്‍ പടമായിരുന്നു'; കാര്‍ത്തിക് സുബ്ബരാജിനെ വേദിയിലിരുത്തി സൂര്യ ചിത്രം 'റെട്രോ'യെ ട്രോളി സംവിധായകന്‍ മിഷ്‌കിന്‍ 

Malayalilife
 അവന്‍ മുന്‍പ് ചെയ്‌തൊരു സിനിമയുണ്ട്, അത് ബോറന്‍ പടമായിരുന്നു'; കാര്‍ത്തിക് സുബ്ബരാജിനെ വേദിയിലിരുത്തി സൂര്യ ചിത്രം 'റെട്രോ'യെ ട്രോളി സംവിധായകന്‍ മിഷ്‌കിന്‍ 

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോ' എന്ന ചിത്രത്തെ തമാശരൂപേണ പരിഹസിച്ച് സംവിധായകനും നടനുമായ മിഷ്‌കിന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ഡൊറോത്തി'യുടെ വിജയാഘോഷ വേളയിലായിരുന്നു കാര്‍ത്തിക്കിനെ വേദിയിലിരുത്തി തന്നെ മിഷ്‌കിന്‍ 'റെട്രോ' ഒരു മൊക്ക പടമാണെന്ന് തുറന്നടിച്ചതും ട്രോളിയതും. 

 ''ഈ ചിത്രത്തിന് തൊട്ടുമുമ്പ് അവന്‍ ചെയ്‌തൊരു സിനിമയുണ്ട്, സത്യം പറഞ്ഞാല്‍ അതൊരു മൊക്ക സിനിമ തന്നെയാണ്. ഞാന്‍ ആ പടം കണ്ടതാണ്. കാര്‍ത്തിക്കിനെ നേരത്തെ തന്നെ അറിയാം. ഞാന്‍ 'പിശാശ്' ഒക്കെ ചെയ്യുന്ന സമയത്ത്, ഉച്ചയ്ക്ക് ഒരു മണിക്ക് ഞാന്‍ തിയറ്റര്‍ വിസിറ്റിന് എത്തുമെന്ന് അറിഞ്ഞ് കാര്‍ത്തിക് രാവിലെയും ആ പടം കണ്ടു, ഉച്ചയ്ക്കും കണ്ടു, വൈകുന്നേരവും കണ്ട് അവിടെത്തന്നെ നില്‍ക്കുകയാണ്! ഞാന്‍ അകത്തേക്ക് കയറുമ്പോഴാണ് കാര്‍ത്തിക് വന്നിട്ടുണ്ടെന്ന് എന്നോട് പറയുന്നത്. 

ഉടനെ ഞാന്‍ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു, അവന്‍ അപ്പോഴും അവിടെത്തന്നെ നില്‍ക്കുകയാണ്. അന്ന് അവനെ കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായതാണ്, 'ഇവന്‍ എല്ലാവരെയും വെട്ടിച്ച് മുന്നേറും' എന്ന്. പക്ഷേ 'റെട്രോ' മോശം സിനിമയാണ്. അതില്‍ കട്ടുകളില്ലാത്ത ഒരു ഡാന്‍സ് സീക്വന്‍സ് ഉണ്ട്. എന്തൊരു മോശമായിരുന്നു അത്.'' 

ശകാരവും പ്രശംസയും ഒരുപോലെ വിതറി മിഷ്‌കിന്‍ നടത്തിയ ഈ മാസ് പ്രസംഗം കാര്‍ത്തിക് സുബ്ബരാജ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൊട്ടിച്ചിരിയോടെയാണ് സ്വീകരിച്ചത്. വളച്ചുകെട്ടുകളില്ലാത്ത മിഷ്‌കിന്റെ ഈ പരസ്യ വിമര്‍ശനവും കാര്‍ത്തിക് സുബ്ബരാജിന്റെ 'റെട്രോ'യെക്കുറിച്ചുള്ള തമാശരൂപേണയുള്ള പരിഹാസവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗമായി മാറിക്കഴിഞ്ഞു.

mysskin on karthik-subbaraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES