Latest News

എനിക്ക് തിരിച്ച് എന്റെ ശരീരഭാരം കുറയ്ക്കാന്‍ അധികം സമയമൊന്നും വേണ്ട; എനിക്ക് ഇപ്പോള്‍ പ്രധാനപ്പെട്ടത് കുഞ്ഞാണെന്ന് പാര്‍വ്വതി കൃഷ്ണ

Malayalilife
എനിക്ക് തിരിച്ച് എന്റെ ശരീരഭാരം കുറയ്ക്കാന്‍ അധികം സമയമൊന്നും വേണ്ട; എനിക്ക് ഇപ്പോള്‍ പ്രധാനപ്പെട്ടത് കുഞ്ഞാണെന്ന് പാര്‍വ്വതി കൃഷ്ണ

ന്റെ ഗര്‍ഭകാലം ഇത്രയധികം ആഘോഷമാക്കിയ മറ്റൊരു നടി ഉണ്ടാകില്ല എന്നാണ് പാര്‍വ്വതി കൃഷ്ണയെ ക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്. തന്റെ ഗര്‍ഭകാല ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് താരമായ ആളാണ് പാര്‍വ്വതി കൃഷ്ണ. അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചും താരം എത്തിയിരുന്നു. എന്നാല്‍ നിറവയറില്‍ നൃത്തം ചെയ്യുന്ന വീഡിയോകള്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് പാര്‍വ്വതി കൃഷ്ണ നല്‍കിയത്. പിന്നീട് കുഞ്ഞുണ്ടായ ശേഷം അതിന്റെ സന്തോഷം പങ്കുവെച്ചും നടി സമൂഹ മാധ്യമങ്ങളില്‍ എത്തി. അവ്യുക്ത് എന്നാണ് മകന് നടി പേരിട്ടത്. കൃഷ്ണ ഭക്തയായതിനാലാണ് മകന് ഈ പേരിട്ടതെന്ന് പാര്‍വതി മുന്‍പ് പറഞ്ഞിരുന്നു.

അതേസമയം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട വിമര്‍ശനങ്ങളെയും ബോഡി ഷെയ്മിങ്ങിനെയും കുറിച്ച് പറഞ്ഞ് നടി എത്തിയിരുന്നു. നമ്മുടെ ഇവിടെ എറ്റവും കൂടുതല്‍ കണ്ടുവരുന്ന വാക്കാണ് ബോഡിഷെയ്മിങ് എന്നുളളത് എന്ന് നടി പറയുന്നു. എന്നാല്‍ പണ്ടുമുതലേ എല്ലാവരും തമാശയ്ക്ക് പറഞ്ഞുവന്നിട്ടുളളത്. നിന്റെ വീട്ടില്‍ ഇപ്പോള്‍ ഫുഡൊന്നും തരുന്നില്ലെ. ഇപ്പോള്‍ മെലിഞ്ഞ ആള്‍ക്കാരോട് അങ്ങനെയൊക്കെ ചോദിക്കും. നിനക്ക് രണ്ട് വാതില്‍ വെക്കേണ്ടി വരുമല്ലോ. എന്നൊക്കെ ആളുകള്‍ ചോദിക്കും. ഇങ്ങനെയൊക്കെ തമാശയ്ക്ക് പറഞ്ഞുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെ പറയുമ്പോ മറ്റുളളവരെ അത് എങ്ങനെ ബാധിക്കുന്നു എന്നത് അവര്‍ കാര്യമാക്കിയിരുന്നില്ല. ചിലപ്പോ അവര് വിചാരിക്കുന്നത് തമാശയായി പറയുന്നൊരു കാര്യം എന്നാണ്.

പക്ഷേ ഇപ്പോള്‍ അത് ബാധിക്കുന്ന ഒരാളില്‍ അത് വലിയ കോംപ്ലക്‌സ് ഉണ്ടാക്കുവാണ്. ഇപ്പോ എന്റെ കാര്യം എടുക്കുകയാണെങ്കില്‍ ഞാന്‍ തടിക്കണമെന്ന് ആഗ്രഹിച്ചിരുന്നത് കൊണ്ട് എന്നെ അത്ര ബാധിച്ചിരുന്നില്ല. എനിക്ക് വ്യക്തിപരമായി തടിച്ചിട്ട് കാണണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഇത്തരം കമന്റുകള്‍ ബാധിക്കാതിരുന്നത്. എനിക്ക് തിരിച്ച് എന്റെ ശരീരഭാരം കുറയ്ക്കാന്‍ അധികം സമയമൊന്നും വേണ്ട. പക്ഷേ എനിക്ക് ഇപ്പോള്‍ പ്രധാനപ്പെട്ടത് എന്റെ കുഞ്ഞാണ്. അവന് പാല് കൊടുക്കണം, അപ്പോ അതിന് വേണ്ടി ഞാന്‍ നല്ല ഫുഡ്ഡും പ്രോട്ടീനുംമൊക്കെ കഴിച്ചേ പറ്റത്തൂളളു. ഈ ടൈമില് ഞാന്‍ ബോഡിയെ മാത്രം ചിന്തിച്ചാല്‍ നമ്മളെ മാത്രം ആശ്രയിച്ചിരിക്കുന്ന ആ കുഞ്ഞിനെ നമ്മള്‍ എന്ത് ചെയ്യും. 

രണ്ടാമത് അന്ന് ഞാന്‍ ഡാന്‍സ് കളിച്ചത് എന്റെ ഒരു എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. അതായത് ഒമ്പതാം മാസമാണ് ഞാന്‍ ഗര്‍ഭിണിയാണെന്നുളള കാര്യം പുറത്തുവിടുന്നത്. അപ്പോ അത്രയും കാലം ഞാന്‍ ഇതുപോലെ വീഡിയോസും ഡാന്‍സുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഏകദേശം എന്റെ വയറിന് മുകളിലോട്ട് ആയിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് പലര്‍ക്കും മനസിലായിരുന്നില്ല ഞാന്‍ ഗര്‍ഭിണിയാണെന്നുളള കാര്യം. അതേസമയം ഞാന്‍ അന്നേ പറയുകയാണ് ഞാന്‍ ഗര്‍ഭിണിയാണെന്നുളള കാര്യം. അന്ന് പറയുകയാണെങ്കില്‍ അന്നും എനിക്ക് ഇതുപോലെ വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും വന്നേനെ. അപ്പോ ഓരോ മനുഷ്യരുടെയും കാര്യം എടുക്കുകയാണെങ്കില്‍ വിമര്‍ശിക്കുവാനുളള ത്വര കൂടുതലാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ ആരുടെയും പ്രൊഫെല്‍ നോക്കാന്‍ പോവാറില്ല. എന്നെ വിമര്‍ശിച്ചവരില്‍ ചിലര്‍ പറഞ്ഞത് ഞാന്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് ഡാന്‍സ് കളിച്ചതെന്നാണ്. അത് എനിക്ക് ഒന്ന് രണ്ട് ദിവസം വിഷമമുണ്ടാക്കിയിരുന്നു.എന്നാല്‍ എന്നെ എന്റെ വീട്ടുകാരെല്ലാം ഗര്‍ഭകാലം ആസ്വദിക്കുന്നതില്‍ പിന്തുണച്ചിരുന്നു. ഞാന്‍ വളരെ ആസ്വദിച്ച് പ്രസവത്തിന് പോകണമെന്നാണ് അവരും ആഗ്രഹിച്ചത്. ഗര്‍ഭിണിയായി മൂന്നാം മാസം മുതല്‍ ലേബര്‍റൂമിലേക്ക് പോകുന്നവരെയളള വീഡിയോ പാര്‍വ്വതി പങ്കുവച്ചിരുന്നു. ഇപ്പോള്‍  കുഞ്ഞിനൊപ്പമുളള രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച്ും താരം എത്താറുണ്ട്.

parvathy krishna says about body shaming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക