ആശുപത്രിയിലേക്ക് പോകും മുന്‍പ് കുടുംബത്തോടൊപ്പം; നിറവയറിലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വ്വതി

Malayalilife
ആശുപത്രിയിലേക്ക് പോകും മുന്‍പ് കുടുംബത്തോടൊപ്പം; നിറവയറിലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വ്വതി

മിനിസ്‌ക്രീനിലെ മിന്നും താരം പാര്‍വ്വതി കൃഷ്ണ ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്മയായത്. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് ഇവര്‍ പറഞ്ഞത്. ഇത്തവണത്തെ ആനിവേഴ്സറി ഏറെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങള്‍ ഇനി മൂന്നാവാന്‍ പോവുകയാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ഒന്‍പതാം മാസത്തിലാണ് താന്‍ ഗര്‍ഭിണയാണെന്ന് താരം അറിയിച്ചത്. അതുവരെയും അതിനുളള യാതൊരു സൂചനയും താരം നല്‍കിയിരുന്നില്ല. 

പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം വൈറലായിരുന്നു. പിന്നീട് പാര്‍വ്വതി പങ്കുവച്ച ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുത്തു.  ഡാന്‍സിനെ ഒരുപാട് ഇഷ്ടപ്പെടുന്ന പാര്‍വതി നിറവയറിലും ചുവടുവെച്ചിരുന്നു. പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഇങ്ങനെ ഡാന്‍സ് ചെയ്തതിനെ പലരും വിമര്‍ശിച്ചിരുന്നു. ഡോക്ടറോട് ചോദിച്ചതിന് ശേഷമായാണ് നൃത്തം ചെയ്തത്. മാനസിക പിരിമുറക്കം കുറയ്ക്കുന്നതിന് അത് സഹായകമായെന്നുമായിരുന്നു പാര്‍വതി പറഞ്ഞത്. പ്രസവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായും പാര്‍വതി നൃത്തം ചെയ്തിരുന്നു. പ്രസവ ശേഷമായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

കണ്‍മണിക്കായി താരാട്ട് പാടുന്ന ബാലഗോപാലിന്റെ വീഡിയോ പങ്കുവെച്ചും പാര്‍വതി എത്തിയിരുന്നു.പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതിനിടയിലെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍. ഗര്‍ഭിണിയായിരുന്നപ്പോഴുളള കൂടുതല്‍ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങള്‍ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. മകന്‍ വന്നിട്ട് 7 ദിവസമായെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നുമായിരുന്നു കമന്റിന് മറുപടിയായി പാര്‍വതി കുറിച്ചത്.

parvathy krishna shares more pregnancy time pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES