Latest News

തനിക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച അമ്മയാണെന്റെ സൂപ്പര്‍ വുമണ്‍;  അമ്മയ്ക്കുള്ള കഴിവിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല;അമ്മയ്ക്ക് നേടിയെടുക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങള്‍ ഞാന്‍ നേടിയെടുക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അമ്മ എപ്പോഴും എനിക്കൊപ്പം നിന്നത്; സോഷ്യലിടത്തില്‍ വൈറലായി ശിവാനിയുടെ വാക്കുകള്‍

Malayalilife
തനിക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച അമ്മയാണെന്റെ സൂപ്പര്‍ വുമണ്‍;  അമ്മയ്ക്കുള്ള കഴിവിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല;അമ്മയ്ക്ക് നേടിയെടുക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങള്‍ ഞാന്‍ നേടിയെടുക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അമ്മ എപ്പോഴും എനിക്കൊപ്പം നിന്നത്; സോഷ്യലിടത്തില്‍ വൈറലായി ശിവാനിയുടെ വാക്കുകള്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകും എന്ന സിറ്റ്‌കോമിലെ ശിവാനി ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ശിവാനി മേനോന്‍കേശു-ശിവാനി കോമ്പോയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു.

ചെറിയ പ്രായം മുതല്‍ അഭിനയ രംഗത്ത് തിളങ്ങുന്ന ശിവാനി നര്‍ത്തകി കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ ശിവാനി പങ്കിടുന്ന ഡാന്‍സ് റീലുകള്‍ക്കും നിരവധി ആരാധകരാണുള്ളത്. നിലവില്‍ 'ഡാന്‍സ് ധമാക്ക'യിലെ മത്സരാര്‍ത്ഥിയാണ് ശിവാനി.

ഇപ്പോഴിതാ 'ഡാന്‍സ് ധമാക്ക'യിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ അമ്മയെക്കുറിച്ച് സംസാരിക്കുന്നതിനിടെ വികാരഭരിതയായ ശിവാനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് വിശേഷിപ്പിക്കാവുന്ന അമ്മയെ കുറിച്ചാണ് ശിവാനി സംസാരിച്ചത്. ശിവാനി എങ്ങനെയാണ് ഇത്രയും ഊര്‍ജസ്വലയും ആത്മവിശ്വാസമുള്ള വ്യക്തിത്വമായി വളര്‍ന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

''ഞാന്‍ ഏത് വേദിയില്‍ കയറുമ്പോഴും എപ്പോഴും പറയുന്ന കാര്യമാണ് എന്റെ സൂപ്പര്‍പവര്‍, എന്റെ സൂപ്പര്‍വുമണ്‍ എന്റെ അമ്മയാണെന്നുള്ളത്. അമ്മ സ്വന്തം കരിയര്‍ ഉപേക്ഷിച്ചു. തനിക്കുണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ചു. അമ്മയ്ക്ക് നേടിയെടുക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങള്‍ ഞാന്‍ നേടിയെടുക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അമ്മ എപ്പോഴും എനിക്കൊപ്പം നിന്നത്. എന്റെ അമ്മയില്ലെങ്കില്‍ ഞാന്‍ ആരുമല്ല... ഒന്നുമല്ല. ഞാന്‍ അമ്മയ്ക്കായി എല്ലാം നല്‍കും. എന്റെ അമ്മയ്ക്കുള്ള കഴിവിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല.

അച്ഛനും എന്റെ സ്വപ്നങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. അച്ഛന്‍ ഇവിടെ വന്നിട്ടില്ല. കാരണം അദ്ദേഹം മിക്കപ്പോഴും ജോലിയിലായിരിക്കും. ഇത്രയും കഠിനമായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഞങ്ങള്‍ ഇങ്ങനെ ഓടി നടക്കുമ്പോള്‍ വളരെയധികം ക്ഷീണം തോന്നും. പക്ഷെ ഞാന്‍ വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ പറയുന്നത് ഇനിയും നന്നായി ചെയ്യണം. നിന്നെത്തന്നെ കൂടുതല്‍ പ്രയത്‌നിപ്പിക്കണം എന്നാണ്. അങ്ങനെയുള്ള വ്യക്തിയാണ് എന്റെ അച്ഛന്‍. മാതാപിതാക്കളുടെ പിന്തുണയാണ് എന്റെ വളര്‍ച്ചയുടെ പ്രധാന ശക്തി. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം മറ്റേതെങ്കിലും മാതാപിതാക്കളെയായിരുന്നു എനിക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു. '' എന്നാണ് ശിവാനി പറഞ്ഞത്. 

ഇടയ്ക്ക് വാക്കുകള്‍ ഇടറിയും കണ്ണുകള്‍ നിറഞ്ഞും ശിവാനി അമ്മയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ ചേര്‍ത്തു പിടിക്കാന്‍ അമ്മയും വേദിയില്‍ എത്തിയിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് ശിവാനിയുടെ വാക്കുകള്‍ സദസ്സ് ഏറ്റെടുത്തത്.

സെലിബ്രിറ്റി താരങ്ങളെയും വ്യത്യസ്തമായ നൃത്തപ്രകടനങ്ങളെയും ഒരേ വേദിയിലെത്തിക്കുന്ന ഡാന്‍സ് റിയാലിറ്റി ഷോയാണ് ഡാന്‍സ് ധമാക്ക. ശില്‍പ ബാലയും നോബി മാര്‍ക്കോസുമാണ് പരിപാടിയുടെ അവതാരകര്‍. നടന്മാരായ വിനീതും പ്രയാഗ മാര്‍ട്ടിനും കൊറിയോഗ്രാഫര്‍ ജോബിന്‍ മാസ്റ്ററുമാണ് വിധികര്‍ത്താക്കള്‍. സാധാരണയുള്ള ഡാന്‍സ് റിയാലിറ്റി ഷോയേക്കാളുപരി മത്സരാര്‍ത്ഥികള്‍ നൃത്തത്തിലൂടെ തങ്ങളുടെ ജീവിതത്തിലെ വൈകാരികമായ കഥകളും വ്യക്തിപരമായ അനുഭവങ്ങളും വേദിയില്‍ അവതരിപ്പിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.


 

shivani menon about her mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES