സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. വീട്ടിലെ ഓരോ വിശേഷങ്ങളും അറിയാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇപ്പോഴിതാ കെകെ ഫാമിലിയുടെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയതാരം ഹന്‍സിക കൃഷ്ണയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ ഒരുക്കിയ കിടിലന്‍ സ്‌കിറ്റ് ആണ് ശ്രദ്ധ നേടുന്നത്.
ഹന്‍സികയും ഇഷാനിയും ദിയയുമൊക്കെ ഉണ്ടായിട്ടും സ്‌കിറ്റില്‍ സ്‌കോര്‍ ചെയ്തത് ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേശ് ആണ്. ഇഷാനി ചന്തുവായി വേഷമിട്ടപ്പോള്‍ ഡാന്‍സ് മാസ്റ്റര്‍ വിക്രമായി ഹന്‍സികയും കാഞ്ചന ആയി അശ്വിനും ചേര്‍ന്നതോടെ വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ വൈറലായി മാറുകയായിരുന്നു.
പിന്നാലെ നിരവധി ആരാധകര്‍ വീഡിയോയ്ക്ക് കമന്റും ലൈക്കുമായി എത്തി. ' ഈ വീഡിയോ അശ്വിന്‍ തൂക്കി' , ' ഫസ്റ്റ് പ്രൈസ് അശ്വിന്‍' , ആണ്ടവാ.. ഇതൊക്കെയാണ് ഫാമിലി' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.