സൂപ്പര്‍ഹിറ്റ് പരമ്പരയായ 'ഭാര്യ' യില്‍ മോചിത എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ മിഥുന്‍. ഇടയ്ക്ക് അഭിനയ രംഗത്തു നിന്നു ചെറിയ ഇടവേളയെടുത്തു എങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. ഇപ്പോളിതാ ഐശ്വര്യ നായികയാവുന്ന അനൂപ് മേനോന്‍ ചിത്രം 'ചിരം' റിലീസിനൊരുങ്ങുകയാണ്.
അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പ്രണയചിത്രം 'ചിരം' ഒക്ടോബര്‍ 9-ന് പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ്. കുട്ടിക്കാലം മുതല്‍ അഭിനയം സ്വപ്നം കണ്ടിരുന്ന ഐശ്വര്യ സ്‌കൂള്‍-കോളേജ് തലങ്ങളില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നാടക മത്സരങ്ങളില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയിലും സോഷ്യോളജിയിലും ബിരുദം നേടിയ ശേഷം 2014-ലായിരുന്നു വിവാഹം. അഭിനയത്തോടുള്ള ആഗ്രഹം മനസ്സിലാക്കി പൂര്‍ണ്ണ പിന്തുണ നല്‍കിയ ഭര്‍ത്താവ് മിഥുന്‍ വലിയ കരുത്തായി നിന്നു. 2015-ല്‍ 'ഭാര്യ' എന്ന സീരിയലില്‍ അഭിനയിച്ചെങ്കിലും മകന്‍ മാധവിന്റെ ജനനത്തോടെ അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കേണ്ടി വന്നു.
'പ്രസവശേഷം എന്റെ ശരീരഭാരം 100 കിലോയിലധികം എത്തിയിരുന്നു. എന്നാല്‍ മോന് മൂന്ന് വയസ്സ് പൂര്‍ത്തിയായപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്തണം എന്ന ആഗ്രഹം ശക്തമായി. അങ്ങനെ ഒരു വര്‍ഷത്തോളം കഠിനമായി പരിശ്രമിച്ചാണ് 35 കിലോ കുറച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തത്,' ഐശ്വര്യ പറഞ്ഞു.
അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് അണിയിച്ചൊരുക്കിയ 'പൊറാട്ട് നാടകം' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബിഗ് സ്‌ക്രീനിലേക്ക് കാല്‍വെച്ചത്. ഒരു ജാതി ജാതകം എന്ന ചിത്രത്തിലും ഐശ്വര്യ നായികയായി എത്തിയിരുന്നു. '
'ബാവുള്‍- സംഗീതവും ജീവിതവും' എന്ന വിഷയത്തില്‍ ഗവേഷണം നടത്താന്‍ വിശ്വഭാരതി സര്‍വകലാശാലയിലെത്തുന്ന 'സീത' എന്ന വിദ്യാര്‍ത്ഥിനിയുടെയും ഫോട്ടോഗ്രാഫറായ സാമിന്റെയും തീവ്ര പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സത്യജിത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത് നായര്‍ നിര്‍മ്മിച്ച് സിന്ധു പരടയിലും എന്‍. സുധീറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം കല്‍ക്കട്ട, ഋഷികേശ്, പാലക്കാട് തുടങ്ങിയ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. v