Latest News

നിഷ സാരംഗിന്റെ രണ്ടാം വിവാഹവാർത്തയുടെ മറുപടിയുമായി താരം തന്നെ രംഗത്ത് വന്നു; ഇപ്പോള്‍ മനസമാധാനമുണ്ട് അതാണ് വലിയ കാര്യം; നിഷ സാരംഗ് മനസ്സ് തുറക്കുന്നു

Malayalilife
നിഷ സാരംഗിന്റെ രണ്ടാം വിവാഹവാർത്തയുടെ മറുപടിയുമായി താരം തന്നെ രംഗത്ത് വന്നു; ഇപ്പോള്‍ മനസമാധാനമുണ്ട് അതാണ് വലിയ കാര്യം; നിഷ സാരംഗ് മനസ്സ് തുറക്കുന്നു

നീലുവായി മലയാളികളുടെ മനസ്സിൽ കയറി കൂടിയ താരമാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന സീരിയൽ ആർക്കാണ് ഇഷ്ടമല്ലാത്തത്. അതിലെ അഞ്ചു മക്കളെയും നോക്കി വളർത്തുന്ന ഒരു അമ്മയാണ് നീലു. യഥാർത്ഥ ജീവിതത്തിൽ താരം രണ്ടുകുട്ടികളുടെ അമ്മയാണ്. രണ്ടു പെണ്മക്കളുടെ. ഭർത്താവില്ലാതെയാണ് താരം ഇത്രയും നാൾ മക്കളെ നോക്കിയതും വളർത്തിയതും. ഒരാളുടെ കല്യാണവും കഴിഞ്ഞു. 

ഇപ്പോൾ താരം രണ്ടാം കല്യാണം കഴിക്കുമോ എന്നുള്ളതാണ് ചോദ്യമായി പൊങ്ങി വരുന്നത്. താരം ഏതോ അഭിമുഖത്തിൽ പറഞ്ഞു എന്നാണ് പറയുന്നത്. ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് അവര്‍ വളച്ചൊടിച്ച് ഈ പരുവത്തില്‍ എത്തിച്ചത് എന്നാണ് പറയുന്നത്. മൂത്തമോളെ കല്യാണം കഴിപ്പിച്ച് വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്. നിന്നെ കൂടി കെട്ടിച്ച് വിട്ടാല്‍ എനിക്ക് സമാധാനമായി എന്ന് അവളോട് ഞാന്‍ പറയും. അപ്പോള്‍ അവള്‍ തമാശ പറയുന്നതാണ് അമ്മയെ കെട്ടിച്ചിട്ടല്ലേ ഞാന്‍ കെട്ടുള്ളൂ എന്ന്. അവള്‍ക്ക് ഇപ്പോഴെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. അതിനാണ് ഇങ്ങനെ പറയുന്നത്. അത്രേയുള്ളു. അതാണ് അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും. പക്ഷേ അതിനെ വേറെ പല രീതിയിലും വളച്ചൊടിച്ചാണ് പലരും വാര്‍ത്തകള്‍ കൊടുത്തത്. 

ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ്, താല്‍പര്യമില്ല. അറിഞ്ഞ് കൊണ്ട് ഇനിയും ഒരു ഏടാകൂടത്തില്‍ കൊണ്ട് തല വെക്കുന്നത് എന്തിനാണ്. ഒന്ന് കെട്ടിയത് അബദ്ധമായി എന്നാണ് താരം ഇപ്പോൾ ഈ വാർത്തയിൽ പ്രതികരിക്കുന്നത്. 

nisha sarang uppum mulakum neelu marrying

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക