Latest News

ആളുകളുടെ തിരക്കും വൃത്തിയില്ലായ്മയും സമയക്രമം പാലിക്കാത്തതും പതിവ്; ട്രെയിനിലെ വൃത്തികെട്ട കക്കൂസ് വരെ വൃത്തിയാക്കി അവതാരകന്‍; മാറ്റത്തിന് വേണ്ടി മറ്റുള്ളവരെ കാത്തു നില്‍ക്കാതെ, സ്വയം മാറി മാതൃകയാക്കിയ താരത്തിന് സോഷ്യല്‍മീഡിയയുടെ കൈയ്യടി; ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ  ട്രെയിന്‍ യാത്രയുടെ അനുഭവം കാര്‍ത്തിക് സൂര്യ പങ്ക് വക്കുമ്പോള്‍

Malayalilife
 ആളുകളുടെ തിരക്കും വൃത്തിയില്ലായ്മയും സമയക്രമം പാലിക്കാത്തതും പതിവ്; ട്രെയിനിലെ വൃത്തികെട്ട കക്കൂസ് വരെ വൃത്തിയാക്കി അവതാരകന്‍; മാറ്റത്തിന് വേണ്ടി മറ്റുള്ളവരെ കാത്തു നില്‍ക്കാതെ, സ്വയം മാറി മാതൃകയാക്കിയ താരത്തിന് സോഷ്യല്‍മീഡിയയുടെ കൈയ്യടി; ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ  ട്രെയിന്‍ യാത്രയുടെ അനുഭവം കാര്‍ത്തിക് സൂര്യ പങ്ക് വക്കുമ്പോള്‍

യൂട്യൂബര്‍ എന്ന നിലയില്‍ ശ്രദ്ധ നേടി പിന്നീട് മിനി സ്‌ക്രീനിലേക്ക് എത്തി താരമായി മാറിയ ആളാണ് കാര്‍ത്തിക് സൂര്യ. ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി എന്ന ജനപ്രീയ പരുപാടിയുടെ അവതാരകനായാണ് കാര്‍ത്തിക് സൂര്യ ടിവിയിലെത്തുന്നത്. പരിപാടിയും കാര്‍ത്തിക് സൂര്യയുടെ അവതരണവും ആരാധകരെ നേടി. ഇന്ന് ടെലിവിഷനിലെ ജനപ്രീയ അവതാരകരില്‍ ഒരാളാണ് കാര്‍ത്തിക് സൂര്യ.

കാര്‍ത്തിക് സൂര്യയുടെ വീഡിയോകള്‍ക്കെല്ലാം വലിയ വൈറലായി മാറാറുണ്ട്്. അറുപത് സെക്കന്റില്‍ കേരളത്തിലെ അറുപത് ടൂരിസ്റ്റ് സ്പോട്ടുകള്‍ കാണിച്ച വീഡിയോ കേരള ടൂറിസം വകുപ്പിന് ഫ്രീയായി കിട്ടിയ ഒരു പ്രമോഷനായിരുന്നു. ടൂറിസം വകുപ്പ് മന്ത്രി അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതും വൈറലായി.

കാര്‍ത്തി സൂര്യയുടെ പുതിയ വീഡിയോ ഇന്ത്യന്‍ റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണൗവിന് വേണ്ടിയുള്ളതാണ്! ഇന്ത്യയിലെ ഏറ്റവും ദാര്‍ഘ്യമേറിയ റെയില്‍വെ യാത്ര നടത്തുന്നു എന്ന് പറഞ്ഞ് ആഴ്ചകള്‍ക്ക് മുന്‍പ് കാര്‍ത്തിക് സൂര്യ ഒരു വീഡിയോ പങ്കുവച്ചിരുന്നു. കെടിഎടിആര്‍ എന്ന ആ വീഡിയോ സീരീസില്‍ നാല് ദിവസം നീണ്ട യാത്രയെ കുറിച്ചും, അതിലെ അനുഭവങ്ങളെ കുറിച്ചും ഓരോ ദിവസവും കാര്‍ത്തിക് സൂര്യ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.ട്രെയിന്‍ റിവ്യു ചെയ്യുന്നതിന്റെ ഭാഗമായുള്ള ആ ഡെയിലി വ്ളോഗിനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പാന്‍ മസാല കഴിച്ചു നോക്കിയതടക്കം പലതും ചര്‍ച്ചയായി. എന്നാല്‍ അന്ന് വിമര്‍ശിച്ചവരും കൈയ്യടിക്കും വിധമാണ് ട്രെയിന്‍ റിവ്യവിന്റെ മെയിന്‍ വീഡിയോ പുറത്തുവന്നിരിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ എന്നതിനപ്പുറം, ഏറ്റവും മോശം ട്രെയിന്‍ എന്ന ഖ്യാതിയും കന്യാകുമാരി ദിബ്രുഗ്ര വിവേക് എക്സ്പ്രസ് ട്രെയിനിനുണ്ട്. സമയക്രമം പാലിക്കാത്തത്, വൃത്തികേടും, വൃത്തികെട്ട ബാത്രൂമും, മോശം ഭക്ഷണവും, എസി കംബാര്‍ട്മെന്റിലടക്കം മറ്റുള്ളവരുടെ തള്ളിക്കയറ്റും തിരക്കും അങ്ങനെ എല്ലാത്തിലും നെഗറ്റീവ് അഭിപ്രായവും വിമര്‍ശനവുമാണ് ഈ ട്രെയിനിന്. അതെല്ലാം നേരിട്ട് അനുഭവിച്ചും, തനിക്ക് നേരെയാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ശരിയാക്കിയും നടത്തിയ യാത്രയെ കുറിച്ചാണ് കാര്‍ത്തിക് സൂര്യയുടെ വ്ളോഗ്.

സ്ളീപ്പര്‍ കോച്ചിലേക്ക് തിക്കിത്തിരക്കി വരുന്ന ആളുകളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിക്കുന്നില്ല. അതേ സമയം എസി കംപാര്‍ട്ട്‌മെന്റിലൈ കടന്നുകടറ്റം, ട്രെയിനില്‍ കണ്ട ഒരു ഹെല്‍പ് ലൈനിലൂടെ വിളിച്ച് അദൃകൃതരുമായി സംസാരിച്ച് തടയാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിച്ചു.

മോശം ഭക്ഷണം കൊണ്ടു വന്നപ്പോള്‍, തന്റെ കംപാര്‍ട്മെന്റിലുള്ളവര്‍ക്ക്, തൊട്ടടുത്ത സ്റ്റേഷനിലേക്ക് എത്തുമ്പോഴേക്കും ഐആര്‍സിടിസിയുടെ ഓണ്‍ലൈന്‍ ഫുഡ് ബുക്കിങിലൂടെ നല്ല ഭക്ഷണം എത്തിച്ചുകൊടുത്തു. എടുത്ത് പറയേണ്ടത്, ട്രെയിന്‍ വൃത്തിയാക്കാന്‍ കാണിച്ച കാര്‍ത്തിക് സൂര്യയുടെ മനസ്സാണ്. തന്റെ എസി കംബാര്‍ട്മെന്റ് ഏറ്റവും വൃത്തിയുള്ളതാക്കി മാറ്റാന്‍ കാര്‍ത്തിക് സൂര്യ അങ്ങേയറ്റം വൃത്തികേടായി കിടന്ന വാഷ് റൂമും ബാത്രൂമും അടക്കം കഴുകി. ഇതോടെ കാര്‍ത്തിക് സോഷ്യല്‍മീഡിയയുടെ  കൈയ്യടി ആണ് ലഭിക്കുന്നത്.

മാറ്റത്തിന് വേണ്ടി മറ്റുള്ളവരെ കാത്തു നില്‍ക്കാതെ, സ്വയം മാറി, അത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കുന്ന കാര്‍ത്തിക് സൂര്യ തന്നെയാണ് റിയല്‍ ഇന്‍ഫ്ളുവന്‍സര്‍ എന്ന് കമന്റുകള്‍ വരുന്നു. ഇതിന് കൈയ്യടിയല്ല, സത്യത്തില്‍ ഒരു അംഗീകാരം തന്നെ ലഭിക്കണം. വൃത്തിയാക്കാന്‍ സാധിക്കാത്തത് കൊണ്ടല്ല, അത് ചെയ്യാത്തതാണ് പ്രശ്നം. ഈ വീഡിയോ ബന്ധപ്പെട്ട അധികൃതര്‍ കാണാനും മാറ്റം വരുത്താനും സാധിക്കട്ടെ എന്നാണ് കമന്റ് ഇടുന്നവരുടെയും പ്രാര്‍ത്ഥന

karthik suryas train travel vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES