Latest News

പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളില്‍ ചിത്രീകരിക്കണമെന്നും അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍ 

Malayalilife
 പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളില്‍ ചിത്രീകരിക്കണമെന്നും അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍ 

പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്ക് വന്ന തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍.  നീലക്കുയില്‍ എന്റെര്‍ടെയിന്‍മെന്റ്‌സ് എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്തു വിട്ട വീഡിയോയെയാണ് എസ്തര്‍ പരിഹസിച്ചത്. 'ശാന്തവലൃമീ രാത്രിയില്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കാണ് എസ്തര്‍ എത്തിയത്. 

എസ്തറും ചിത്രത്തിലെ നായകന്‍ കെആര്‍ ഗോകുലും പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന  വീഡിയോ മോശമായ ആംഗിളില്‍ ചിത്രീകരിച്ചു എന്നാരോപിച്ചാണ് താരം ആ വീഡിയോയുടെ താഴെ പരിഹാസരൂപേണ കമന്റ് ചെയ്തത്. ആ കമന്റിനെ അനുകൂലിച്ച് ഗോകുലും തന്റെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ താഴെ എസ്തറിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് നിരവധി കമന്റുകള്‍ എത്തിയതോടെയാണ് എസ്തര്‍ പ്രതികരിച്ചത്. 

'പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളില്‍ ചിത്രീകരിക്കണമെന്നും അറിയാം' എന്നായിരുന്നു എസ്തറിന്റെ കമന്റ്. എസ്തറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. 'ഒരു കഥ പറയാന്‍ തീര്‍ത്തും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകള്‍ കണ്ടുപിടിക്കുന്നതാണ് പച്ചക്കുയിലിന്റെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ്' എന്നായിരുന്നു എസ്തറിനെ അനുകൂലിച്ച് ഗോകുല്‍ കുറിച്ചത്.

esther anil about comants

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES