ആ ശരീരം ഒരിക്കല്‍ കണ്ടു, പിന്നെ മകളുടെ അടുത്തെത്തി കുറച്ച് നേരം സംസാരിച്ച് ശേഷം വീണ്ടും അദ്ദേഹത്തിന്റെ കാല്‍ ചുവട്ടിലെത്തി കെട്ടിപിടിച്ചു. തന്റെ പ്രിയപ്പെട്ട എംടിയെ അവസാനമായി കാണാന്‍ എത്തിയപ്പോള്‍ ആ കണ്ണുകള്‍ ജീവിതത്തിലും നനഞ്ഞു. എംടി മടങ്ങുമ്പോള്‍ തനിച്ചായി പോകുന്നവരില്‍ സംവിധായകന്‍ ഹരിഹരനും ഉണ്ടാകും. അദ്ദേഹത്തിന് അവസാനമായി കണ്ട് അന്ത്യേപചാരം അര്‍പ്പിക്കാന്‍ അദ്ദേഹവും എത്തി.
വെള്ളിത്തിരയില്‍ ഇനി ആ കൂട്ടുകെട്ടില്‍ ഒരു സിനിമ പിറക്കില്ല. എംടിയുടെ തിരക്കഥ ഏറ്റവും മനോഹരമാക്കിയ സിനിമയാക്കയ ഹരിഹരന്‍. ഹരിഹരന്‍ എന്ന സംവിധായകന്റെ ജീവിതത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയത് എംടിയാണ്. ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന സിനിമയിലൂടെ എംടിയുടെയും ഹരിഹരന്റെയഒം കൂട്ടുകെട്ട് പിറക്കുന്നത്. മുന്ന് കഥാപാത്രങ്ങളുടെ വൈകാരിക ബന്ധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് എംടി തിരിക്കഥയെഴുതിയ സിനിമ. നടി ശ്രീവിദ്യയുടെ പ്രകടനം കൊണ്ട് മികച്ച് ചിത്രമായി ഇത് മാറി.
അതുവരെ സിനിമയെ കച്ചവടമാക്കി മാത്രം കണ്ടിരുന്ന ഹരിഹരന്‍ ഈ ചിത്രത്തിലൂടെയാണ് പുതിയൊരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കുന്നത്. പിന്നീട് വളര്‍ത്തുമൃഗങ്ങള്‍ എന്ന ചിത്രം വന്നു. സര്‍ക്കസ് കൂടാരത്തിലെ പച്ചയായ ആവിഷ്‌ക്കാരമായിരുന്നു വളര്‍ത്തുമൃഗങ്ങള്‍. അതും വളരെയധികം വിജയിച്ച ചിത്രം. തുടര്‍ന്ന് വെള്ളം എന്ന ചിത്രം എടുത്തു. എന്നാല്‍ കാലം തെറ്റി റിലീസായ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ വീണ്ടും അവര്‍ ഒന്നിച്ചു. ആര്‍ക്കും മറക്കാനാകാത്ത ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനായി.
പിന്നീട് എംടിയുടെ തൂലികയില്‍ പിറന്നത് ചരിത്രം. പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതംഗമയ, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നിങ്ങനെ മലയാളത്തിലെ മികച്ച ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിലൂടെ പിറന്നത്. മോനിഷ എന്ന പുതുമുഖ നടിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് നഖക്ഷതങ്ങളിലൂടെയായിരുന്നു. കൗമാര പ്രണയമായിരുന്നു നഖക്ഷതങ്ങളിലെ പ്രമേയം. കേരളത്തില്‍ നക്സലൈറ്റ് ചിന്ത ശക്തമായിരുന്ന കാലത്താണ് പഞ്ചാഗ്നിയും ആരണ്യകവും ഇവര്‍ ചെയ്യുന്നത്. ഗീത എന്ന പുതുമുഖ നടിയെ പഞ്ചാഗ്നി മലയാളിക്കു സമ്മാനിച്ചു. ദേവന്‍ എന്ന നടന്റെ ഗംഭീരപ്രകടനമായിരുന്നു ആരണ്യകത്തിന്റെ പ്രത്യേകത.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ സിനിമയില്‍ ശക്തമായി ആവിഷ്‌ക്കരിക്കാന്‍ എം.ടി ഹരിഹരന്‍ കൂട്ടുകെട്ടിനു സാധിച്ചു. കേരളത്തില്‍ റാഗിങ് എന്ന വിഷയം ആദ്യമായി ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ അമൃതംഗമയ. ചന്തു ചതിയനാണെന്ന മലയാളിയുടെ ധാരണ മാറ്റിക്കുറിച്ചാണ് ഇവരുടെ ഒരു വടക്കന്‍ വീരഗാഥ പിറക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ശക്തമായ കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ ആദ്യം വരുന്ന ഉത്തരം വടക്കന്‍ വീരഗാഥയിലെ ചന്തുചേകവര്‍ അല്ലേ. അതുപോലെ തന്നെയായിരുന്നു പഴശ്ശിരാജയിലെ കഥാപാത്രവും. മമ്മൂട്ടിയായതുകൊണ്ട് മികച്ചതായ കഥാപാത്രങ്ങള്‍. പിന്നീട് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏഴാമത്തെ വരവ് എന്ന ചിത്രം ഒരുങ്ങുന്നത്. വനത്തിന്റെ പശ്ചത്തലത്തില്‍ പറയുന്ന പ്രണയകഥ.