Latest News

ബിഗ് ബിയല്ല, വരുന്നത് 'ബാച്ച്‌ലര്‍ പാര്‍ട്ടി 2'; നസ്ലെന്റെ നായികയായി ഹന്‍സിക?; വ്യക്തത വരുത്തി താരം; നമുക്ക് നോക്കാം. അതിനെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്ന മറുപടിയുമായി താരം

Malayalilife
 ബിഗ് ബിയല്ല, വരുന്നത് 'ബാച്ച്‌ലര്‍ പാര്‍ട്ടി 2'; നസ്ലെന്റെ നായികയായി ഹന്‍സിക?; വ്യക്തത വരുത്തി താരം; നമുക്ക് നോക്കാം. അതിനെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്ന മറുപടിയുമായി താരം

ബിലാലി'നായുള്ള കാത്തിരിപ്പിനിടയില്‍ ആരാധകരെ അമ്പരപ്പിച്ച് അമല്‍ നീരദ് പ്രഖ്യാപിച്ച പ്രൊജക്റ്റാണ് 'ബാച്ച്‌ലര്‍ പാര്‍ട്ടി D'യൂസ്'. 2012-ല്‍ പുറത്തിറങ്ങി തരംഗമായ 'ബാച്ച്‌ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ യുവതാരം നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ എത്തുന്നു എന്ന വാര്‍ത്തകളോടാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ ഹന്‍സിക കൃഷ്ണ അല്ലെങ്കില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'നമുക്ക് നോക്കാം, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനായിട്ടില്ല. എനിക്ക് ഉറപ്പില്ല, സമയമാവുമ്പോള്‍ എല്ലാം വ്യക്തമാക്കാം,' എന്നായിരുന്നു താരത്തിന്റെ മറുപടി. അഹാന കൃഷ്ണയുടെ സഹോദരി കൂടിയായ ഹന്‍സികയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, നസ്ലെന്‍, ഷറഫുദ്ധീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, രജിഷ വിജയന്‍ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ആസിഫ് അലി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റഹ്മാന്‍, വിനായകന്‍, കലാഭവന്‍ മാണി എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ആദ്യ ഭാഗത്തിന്റെ ആവേശം ഒട്ടും ചോരാതെയാകും രണ്ടാം ഭാഗവും എത്തുകയെന്നാണ് സൂചന.

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. അപു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 'ഭ്രമയുഗം' സിനിമയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധായകന്‍.

hansika krishna not confirmed new movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES