മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് രണ്ടാം സീസണ്‍ ആരംഭിച്ചപ്പോള്‍ മത്സരാര്‍ത്ഥികളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ശക്തിയേറിയ മത്സരം കാഴ്ച വയ്ക്കാന്‍ പാകത്തിന് ആരും ഷോയില്‍ ഉണ്ടായിരുന്നില്ല എന്ന തോന്നലാണ് അതിന് കാരണം. എന്നാലിപ്പോള്‍ ഹൗസില്‍ സ്ഥിതി ആകെ മാറിയിരിക്കയാണ്. മത്സരരാര്‍ത്ഥികള്‍ ഹൗസില്‍ പിടിച്ച് നില്‍ക്കാനുളള ശ്രമം ആരംഭിച്ചു കഴിഞ്ഞു ബിഗ്‌ബോസ ്ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോള്‍ സാജു നവോദയയാണ് രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണത്തെ എവിക്ഷനില്‍ നാലുപേരുടെ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
രജിത് കുമാറിനെതിരെ 7, സോമദാസിനെതിരെ 7, രാജിനി ചാണ്ടിക്കെതിരെ 3, എലീനയ്‌ക്കെതിരെ 4 എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശം ഉണ്ടായത്. എല്ലാവരും നാമനിര്‍ദ്ദേശം ചെയ്തതിനു ശേഷം ബിഗ് ബോസ് തന്നെ എവിക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരെ പ്രഖ്യാപിച്ചു. രജിത് കുമാര്‍, സോമദാസ്, രാജിനി ചാണ്ടി, സുജോ മാത്യു, എലീന പടിക്കല്‍, അലസാന്‍ഡ്ര, എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആരാണ് എവിക്ഷനില്‍ പുറത്ത് പോകുക എന്ന ആകാംഷയിലാണ് ഇപ്പോള്‍ ബിഗ്‌ബോസ് പ്രേക്ഷകര്‍. അതിനിടെ എലീന പടിക്കലിനെക്കുറിച്ച് ബഡായി ആര്യ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.
കൊലപാതകികളെ കണ്ടുപിടിക്കാനുള്ള ഇന്നത്തെ പ്രത്യേക ഗെയിമിന് ശേഷം വീണ നായര്‍, രേഷ്മ രാജന്‍, സുജോ മാത്യു, പരീക്കുട്ടി എന്നിവര്‍ക്കൊപ്പം മുറിക്കുള്ളില്‍ സംസാരിക്കുകയായിരുന്നു ആര്യ. അപ്പോഴായിരുന്നു എലീന പടിക്കലിനെക്കുറിച്ചുള്ള ആര്യയുടെ പരാമര്‍ശം. ഇവളെ തനിക്ക് പണ്ടേ അറിയാമെന്നും ഓവര്‍ സ്മാര്‍ട്ട് ആണെന്നുമാണ് ആര്യ പറഞ്ഞത്. 'ഇവളുടെ ക്യാരക്ടര്‍ എനിക്ക് പണ്ടേ അറിയാം. വ്യക്തിപരമായി അറിയാം. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്ടീവുമാണ്. ഭയങ്കര ബുദ്ധിപരമായാണ് എല്ലാം സംസാരിക്കുന്നത് എന്നാണ് അവളുടെ വിചാരം. പക്ഷേ പുറത്തുവരുന്നതെല്ലാം ബ്ലണ്ടര്‍ ആണെന്നും ആര്യ പറയുന്നു. അതുകൊണ്ടാണ് ഇവളെപ്പറ്റി ഇത്രയും ട്രോളുകള്‍ ഇറങ്ങുന്നത്. ഇവളെ ബിഗ് ബോസിലേക്ക് എടുക്കാനുള്ള പ്രധാന കാരണവും അത് തന്നെയാണെന്നും ആര്യ പറഞ്ഞു. ഈ വാരം എലിമിനേഷനില്‍ എത്താന്‍ നോമിനേഷന്‍ ലഭിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളുകൂടിയാണ് എലീന പടിക്കല്‍. എലീനയുടെ പെരുമാറ്റം ഫെയ്ക്ക് ആയി തോന്നുന്നുവെന്നാണ് താരത്തെ നോമിനേറ്റ് ചെയ്ത് പലരും പറഞ്ഞത്. ആദ്യ എവിക്ഷനില്‍ ആരാകും പുറത്ത് പോകുന്നത് എന്ന ആകാംഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.