മുഷിഞ്ഞ വസ്ത്രം കഴുതി ഉണക്കി അലമാരയില്‍ എവിടെയോ വെച്ചു അത്ര മാത്രം; കുഞ്ഞ് അച്ഛന്റെ കള്‍ച്ചര്‍ ഫോളോ ചെയ്താല്‍ മതിയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്; ഖുര്‍ ആന്‍ പഠിച്ചിട്ടില്ല; ഭര്‍ത്താവ്  സംഘിയായതുകൊണ്ടല്ല; മതം  മാറിയത്; മുസ്ലിം ട്രഡീഷന്‍ അനുസരിച്ച് ജീവിച്ചിട്ടില്ല;വെളിപ്പെടുത്തി ലക്ഷ്മിപ്രിയ

Malayalilife
 മുഷിഞ്ഞ വസ്ത്രം കഴുതി ഉണക്കി അലമാരയില്‍ എവിടെയോ വെച്ചു അത്ര മാത്രം; കുഞ്ഞ് അച്ഛന്റെ കള്‍ച്ചര്‍ ഫോളോ ചെയ്താല്‍ മതിയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്; ഖുര്‍ ആന്‍ പഠിച്ചിട്ടില്ല; ഭര്‍ത്താവ്  സംഘിയായതുകൊണ്ടല്ല; മതം  മാറിയത്; മുസ്ലിം ട്രഡീഷന്‍ അനുസരിച്ച് ജീവിച്ചിട്ടില്ല;വെളിപ്പെടുത്തി ലക്ഷ്മിപ്രിയ

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ലക്ഷ്മിപ്രിയ. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായശേഷമാണ് ലക്ഷ്മിപ്രിയ കൂടുതല്‍ ജനപ്രിയയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മുന്‍പ് മുസ്ലിം മത വിശ്വാസിയാരുന്നു. സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പേര്. കല്യാണത്തിന് മുന്‍പാണ് താരം മതം മാറിയത്. ബിഗ് ബോസ്സിലടക്കം നിരവധി വേദികളില്‍ ലക്ഷ്മിപ്രിയ അതിനെകുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മതം മാറ്റത്തെ കുറിച്ച് ലക്ഷ്മിപ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

മുസ്ലിം ആയിരുന്നെങ്കിലും മതത്തിന്റെ രീതികള്‍ക്കനുസരിച്ച് താന്‍ ജീവിച്ചിട്ടില്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഇതുവരെ ഖുര്‍ആന്‍ വായിച്ചിട്ടില്ലെന്നും അറബി തനിക്ക് അറിയില്ലെന്നും പറഞ്ഞ ലക്ഷ്മിപ്രിയ മതം മാറിയപ്പോള്‍ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചപോലെയാണ് തനിക്ക് തോന്നിയതെന്നും കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. എന്റെ അമ്മയുടെ വീട്ടുകാര്‍ ആയിരുന്നു കൂടുതല്‍ ഓര്‍ത്ത്‌ഡോക്‌സ് മുസ്ലീംസ്. അച്ഛന്റെ വീട്ടുകാര്‍ പുരോഗമന ആശയം കൊണ്ടുനടന്നിരുന്നവരായിരുന്നു. ഓര്‍ത്ത്‌ഡോക്‌സ് മുസ്ലീംസ് ആയിരുന്നുവെങ്കിലും ചെട്ടികുളങ്ങര ഭഗവതി എന്നത് കുലദൈവം, പരദേവത പോലെയായിരുന്നു. എന്റെ അച്ഛന്റെ മുത്തച്ഛനൊക്കെ ഹരിപ്പാട് കൊട്ടാരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഹരിപ്പാട് സുബ്രഹ്മണ്യന് ആദ്യത്തെ പാട്ട എണ്ണയൊക്കെ ഞങ്ങളുടെ തറവാട്ടില്‍ നിന്നായിരുന്നു കൊടുത്തിരുന്നത്. മണ്ണാറശ്ശാല നാഗദൈവങ്ങള്‍ ഞങ്ങള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. ഓണാട്ടുക്കരയിലെ എല്ലാ ക്ഷേത്രങ്ങളിലും ഞാന്‍ നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഞങ്ങള്‍ പറയിടാറുണ്ടായിരുന്നു. താലപ്പൊലി എടുക്കാറുണ്ടായിരുന്നു. പിന്നെ ഖുര്‍ ആന്‍ എന്ന സാധനം ഞാന്‍ പഠിച്ചിട്ടില്ല. എന്റെ അച്ഛന്റെ അമ്മ പത്ത് കിത്താബും ഓതി തികഞ്ഞ ഒരാളാണ്. എഴുത്തോ വായനയോ അറിയാത്ത ആളാണ്. സ്‌കൂളില്‍ പോലും പോയിട്ടില്ല. ഉസ്താദ് വന്നാണ് അച്ഛന്റെ അമ്മയെ പഠിപ്പച്ചത്. എന്നിട്ട് പോലും എന്നെ ഇതെല്ലാം പഠിപ്പിക്കണമെന്ന് അവര്‍ പറഞ്ഞിട്ടില്ല. മതം ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. അറബി അക്ഷരങ്ങള്‍ ഇപ്പോഴും ജിലേബിയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. ഒരു ദിവസം പോലും ഞാന്‍ നോമ്പെടുത്തിട്ടില്ല. മുസ്ലീം ട്രെഡീഷന്‍ അനുസരിച്ച് ജീവിച്ചിട്ടില്ല. എനിക്ക് അതൊന്നും ഒരു കാലത്തും വഴങ്ങിയിട്ടില്ല.' ലക്ഷ്മിപ്രിയ പറയുന്നു.

'മതം മാറുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭര്‍ത്താവ് സംഘിയായതുകൊണ്ടാണ് ഞാന്‍ മതം മാറിയത് എന്നൊക്കെ പറയുന്നവരുണ്ട്. പുള്ളിക്ക് ഒന്നും അറിയില്ലായിരുന്നു. ജയേഷേട്ടന് ഞാന്‍ സബീനയായി ഇരിക്കുന്നത് തന്നെയായിരുന്നു ഇഷ്ടം. ഞാന്‍ തന്നെയാണ് മതം മാറാന്‍ മുന്‍കൈ എടുത്തത്. പേരും ജാതിയും എല്ലാം ഓഫീഷ്യലിയും മാറ്റി. വിവാഹം പ്രമാണിച്ചാണ് മതം മാറിയത് എന്നത് ശരിയാണ്. മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയൊരു വസ്ത്രം ധരിച്ചുവെന്ന ഫീല്‍ മാത്രമാണ് മതം മാറിയപ്പോള്‍ തോന്നിയത്. മുസ്ലിം മതം മുഷിഞ്ഞത് എന്നല്ല ഞാന്‍ പറഞ്ഞത്. മുഷിഞ്ഞ വസ്ത്രം കഴുതി ഉണക്കി അലമാരയില്‍ എവിടെയോ വെച്ചു അത്രമാത്രം. കുഞ്ഞ് അച്ഛന്റെ കള്‍ച്ചര്‍ ഫോളോ ചെയ്താല്‍ മതിയെന്നാണ് ഞാന്‍ ആ?ഗ്രഹിച്ചത്. ജയേഷേട്ടന്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു മുസ്ലീം യുവാവിനെ ഞാന്‍ കല്യാണം കഴിക്കുമായിരുന്നില്ല.' ലക്ഷ്മിപ്രിയ പറയുന്നു. 

'സനാധനധര്‍മ്മത്തിന്റെ ദീക്ഷയെന്ന് പറയുന്നത് ഒരു ജന്മത്തിന്റെ പുണ്യമല്ല. മുന്‍പും ഞാന്‍ ഇത് തന്നെയായിരുന്നുവെന്നാണ് എനിക്ക് മനസിലാവുന്നത്. അതായത് കഴിഞ്ഞ ജന്മത്തിലും ഇത് തന്നെയായിരുന്നു. ആ ജന്മത്തില്‍ ഉള്ളില്‍ ഉണ്ടായിരുന്നത് തന്നെയാണ് ഈ ജന്മത്തും പുറത്തേക്ക് വന്നത്. ഓരോ കാര്യങ്ങളും പറയാനും മനസിലാക്കാനും പഠനം എന്ന ശ്രമം എന്റെ ഭാ?ഗത്ത് നിന്ന് ഉണ്ടെങ്കിലും എനിക്ക് അത് വഴങ്ങുന്നത് പുതിയതായി ഒരാള്‍ പഠിക്കുന്നത് പോലെയല്ല. 'ജന്മം കൊണ്ട് ഞാന്‍ ഒരു ബ്രാഹ്മണ സ്ത്രീയാണ്. പക്ഷെ എനിക്ക് ലക്ഷ്മി ചൊല്ലുന്നത് പോലെ ലളിത സഹസ്രനാമം ചൊല്ലാന്‍ പറ്റാറില്ലെന്ന്' പറയാറുണ്ട് ചിലര്‍. ഞാന്‍ ഒരു ഓണാട്ടുകരക്കാരിയാണ്. ഞങ്ങളുടെ കാലത്ത് അവിടെ ജാതിയും മതവും നോക്കിയിരുന്നത് വിവാഹം, മരണം തുടങ്ങിയവ സംഭവിക്കുമ്പോള്‍ മാത്രമാണ്.

lakshmi priya spiritual journey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES