Latest News

'മോഹന്‍ലാലിനൊപ്പം ഒരാളുണ്ട്.. ആന്റണി; അദ്ദേഹം ആനപ്പാപ്പാനാണ്. ആനയെ തെളിക്കണമെങ്കില്‍ പാപ്പാന് മാത്രമേ സാധിക്കൂ;മോഹന്‍ലാലും ആന്റണിയും തമ്മില്‍ ആനയും പാപ്പാനും പോലുള്ള ബന്ധം'; ലാല്‍ ഒരു അമാനുഷിക ശക്തി, സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വം; ഗോകുലം ഗോപാലന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

Malayalilife
'മോഹന്‍ലാലിനൊപ്പം ഒരാളുണ്ട്.. ആന്റണി; അദ്ദേഹം ആനപ്പാപ്പാനാണ്. ആനയെ തെളിക്കണമെങ്കില്‍ പാപ്പാന് മാത്രമേ സാധിക്കൂ;മോഹന്‍ലാലും ആന്റണിയും തമ്മില്‍ ആനയും പാപ്പാനും പോലുള്ള ബന്ധം'; ലാല്‍ ഒരു അമാനുഷിക ശക്തി, സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വം; ഗോകുലം ഗോപാലന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പ്രതിഛായ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കുറിച്ച് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാകുന്നു. മോഹന്‍ലാല്‍ ഒരു ആനയാണെങ്കില്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്ന പാപ്പാനാണ് ആന്റണി പെരുമ്പാവൂര്‍ എന്നാണ് ഗോകുലം ഗോപാലന്‍ വിശേഷിപ്പിച്ചത്.

മോഹന്‍ലാലും ആന്റണിയും തമ്മിലുള്ള ആത്മബന്ധത്തെ 'ആനയും പാപ്പാനും' തമ്മിലുള്ള ബന്ധത്തോട് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം 'പ്രതിഛായ'യുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ ലോകമറിയുന്ന നിലയില്‍ എത്തുമെന്ന് തനിക്ക് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

'മോഹന്‍ലാലിനൊപ്പം എപ്പോഴും ഒരാളുണ്ട്, ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനെപ്പോലെയാണ്. ആനയെ തെളിക്കണമെങ്കില്‍ പാപ്പാന് മാത്രമേ സാധിക്കൂ, വേറെ ആര്‍ക്കും അടുത്ത് പോകാന്‍ കഴിയില്ല. എന്നെ സംബന്ധിച്ച് ഇരുവരും തമ്മില്‍ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. ആ ഐക്യം എന്നും നിലനില്‍ക്കട്ടെ,' ഗോകുലം ഗോപാലന്‍ പറഞ്ഞു. ഗോകുലം ഗോപാലന്റെ ഈ വാക്കുകള്‍ സദസ്സില്‍ വലിയ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. 

മോഹന്‍ലാലിന്റെ അഭിനയ പ്രതിഭയെ വാനോളം പുകഴ്ത്താനും ഗോപാലന്‍ മറന്നില്ല. ലാല്‍ ഒരു അമാനുഷിക ശക്തിയാണെന്നും സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 'മോഹന്‍ലാല്‍ ഒരു അദ്ഭുതമാണ്. അദ്ദേഹത്തെ സാധാരണ മനുഷ്യഗണത്തില്‍ പെടുത്താന്‍ കഴിയില്ല. പത്തുനാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹന്‍ലാല്‍ എന്ന കലാകാരന്‍ ലോകം അറിയപ്പെടുന്ന വലിയ നിലയില്‍ എത്തുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു,' ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു. 

gokulam gopalans words About mohanlal and antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES