Latest News

മാനസീകമായി തളര്‍ന്നിരിക്കുകയാണ്; വീണ്ടും തളര്‍ത്തരുതെന്ന അപേക്ഷ മാത്രമെയുള്ളൂ; എല്ലാ വീട്ടിലുമുള്ള കുടുംബപ്രശ്‌നങ്ങള്‍ പോലെ തന്നെ ഞങ്ങളുടെ വീട്ടിലുമുണ്ട്; ഫിലിപ്പിനൊപ്പമാണ് തങ്ങളെന്ന് അറിയിച്ച് ഭാര്യ ഡോളിയും മകളും; വെറുതേ അല്ല ഭാര്യ പരിപാടിയിയിലെ താരങ്ങളുടെ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയയും

Malayalilife
 മാനസീകമായി തളര്‍ന്നിരിക്കുകയാണ്;  വീണ്ടും തളര്‍ത്തരുതെന്ന അപേക്ഷ മാത്രമെയുള്ളൂ; എല്ലാ വീട്ടിലുമുള്ള കുടുംബപ്രശ്‌നങ്ങള്‍ പോലെ തന്നെ ഞങ്ങളുടെ വീട്ടിലുമുണ്ട്; ഫിലിപ്പിനൊപ്പമാണ് തങ്ങളെന്ന് അറിയിച്ച് ഭാര്യ ഡോളിയും മകളും; വെറുതേ അല്ല ഭാര്യ പരിപാടിയിയിലെ താരങ്ങളുടെ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയയും

മാനസികവെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് മുന്‍ എസ്‌ഐയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ ഫിലിപ്പ് മാമ്പാട് അറസ്റ്റിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിന് ഇടയിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്റില്‍ കഴിയുന്ന ഫിലിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നവയില്‍ ഒന്ന് കുടുംബവും ഫിലിപ്പും തമ്മില്‍ അകല്‍ച്ചയിലാണെന്നും ഒറ്റയ്ക്കാണ് താമസമെന്നുമാണ്.

എന്നാല്‍ റിമാന്‍ഡില്‍ കഴിയുന്ന ഫിലിപ്പിനെ പുറത്തിറക്കാന്‍ ഭാര്യയും മകളും രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. കേസ് വക്കീലിനെ ഏല്‍പ്പിച്ച് ജാമ്യത്തിനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാനസീകമായി ഞങ്ങള്‍ വളരെ അധികം തളര്‍ന്നിരിക്കുകയാണ്. ഞങ്ങളെ വീണ്ടും വീണ്ടും തളര്‍ത്തരുതെന്ന അപേക്ഷ മാത്രമെയുള്ളൂവെന്ന്  ഡോളി പറഞ്ഞു.ഞാനും അദ്ദേഹവും ഒരുമിച്ച് അല്ലെന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എനിക്ക് ഒരു ബിസിനസുണ്ട്. അതിന്റെ കാര്യത്തിനായി പോയിട്ട് ഞാന്‍ തിരിച്ച് വരാറുണ്ട്. അതിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി അവിടെ നില്‍ക്കും. അത് കഴിയുമ്പോള്‍ ഞാന്‍ തിരിച്ച് വരും. പിന്നെ എല്ലാവരും പറയുന്ന കുടുംബപ്രശ്നങ്ങള്‍. എല്ലാ വീട്ടിലുമുള്ള കുടുംബപ്രശ്നങ്ങള്‍ പോലെ തന്നെ ഞങ്ങളുടെ വീട്ടിലുമുണ്ട്. ചോദ്യം ചോദിക്കുന്നവരുടെ വീട്ടിലും കാണും. അത് സ്വഭാവികമല്ലേ. കുടുംബത്തില്‍ പ്രശ്നമില്ലെങ്കില്‍ കുടുംബമില്ല.

നിരപരാധിത്വം തെളിയിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. അതിന് അപ്പുറത്തേക്ക് കൂടുതല്‍ ഒന്നും നമുക്ക് ഇനി പറയാനില്ല. കുടുംബം കൂടെ തന്നെയുണ്ട്. പപ്പയുടെ കൂടെയാണ് ഞങ്ങള്‍ എല്ലാവരും. യാതൊരു പ്രശ്നങ്ങളും പപ്പയ്ക്ക് ഇല്ല. പിന്നെ പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. സത്യാവസ്ഥ എന്താണെന്ന് നമുക്ക് മാത്രമെ അറിയുകയുള്ളു. കോടതിയുടെ മുന്നില്‍ നിരപരാധിത്വം തെളിയിക്കുക എന്ന ഉത്തരവാദിത്വം മാത്രമെ നമുക്ക് മുന്നിലുള്ളു. അത് നല്ല രീതിയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട് എന്ന് മകളും പ്രതികരിച്ചു. 

അതേസമയം, വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേ ഫിലിപ്പ് ഡോളിയ്ക്ക് എഴുതിയ ഒരു പ്രണയ ലേഖനത്തിലെ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ആ കത്ത് വായിച്ചതിനൊടുവില്‍ ഡോളി പറഞ്ഞത് ഇങ്ങനെയാണ്: ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ട്. അത്രയും സ്നേഹം ഞാന്‍ അങ്ങോട്ട് കൊടുക്കുന്നില്ല. ഇനി ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തെ ഞാന്‍ വേദനിപ്പിക്കുകയില്ല. എന്നെ വേദനിപ്പിച്ചാലും അദ്ദേഹത്തെ ഞാന്‍ സ്നേഹിച്ച് കൊണ്ടിരിക്കും എന്നാണ് ഡോളി പറഞ്ഞത്. അതേസമയം, ഇപ്പോഴും ഫിലിപ്പ് ലൈംഗിക പീഡന ആരോപണ കേസില്‍ ഉള്‍പ്പെട്ടുവെന്നത് ഫോളോവേഴ്സില്‍ പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.

philip mambad wife reacts controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES