Latest News

'ഞാന്‍ അത്ര നല്ല അമ്മയല്ലായിരിക്കാം, പക്ഷേ നിനക്കായി പരിശ്രമിക്കുന്നു'; മകള്‍ ഖുഷിക്ക് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ഉമ്മയുമായി ആര്യ; കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
 'ഞാന്‍ അത്ര നല്ല അമ്മയല്ലായിരിക്കാം, പക്ഷേ നിനക്കായി പരിശ്രമിക്കുന്നു'; മകള്‍ ഖുഷിക്ക് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ഉമ്മയുമായി ആര്യ; കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍ 

നടി ആര്യ ബാബു തന്റെ മകള്‍ ഖുഷിക്ക് (റോയ) പതിനാലാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്യ. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയായിരുന്നു ആശംസ. അമ്മയും മകളും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആര്യയും സിബിന്‍ ബെഞ്ചമിനും അടുത്തിടെ വിവാഹിതരായതിന് പിന്നാലെയാണ് മകളുടെ പിറന്നാള്‍ ആഘോഷം. 

 ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുഷി. വിവാഹവേദിയിലേക്ക് ഖുഷിയുടെ കൈപിടിച്ചാണ് ആര്യ എത്തിയത്. സിബിന്‍ ആര്യയ്ക്ക് താലി ചാര്‍ത്തുമ്പോഴും ഖുഷി നിറചിരിയോടെ അവര്‍ക്കൊപ്പം വേദിയിലുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഞാന്‍ ഏറ്റവും നല്ല അമ്മയല്ലായിരിക്കാം, പക്ഷേ, ഓരോ മിനിറ്റിലും അങ്ങനെയാകാന്‍ പരിശ്രമിക്കുന്നു എന്ന് നിന്നോട് പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഒരു നല്ല വ്യക്തിയായി വളരുന്നതില്‍ നിന്നെക്കുറിച്ചോര്‍ത്ത് ഡാഡിയും മമ്മിയും അഭിമാനിക്കുന്നു. 

ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന കണ്ണിക്ക്, ഞങ്ങളുടെ ലോകത്തിന് പിറന്നാള്‍ ആശംസകള്‍. ഞങ്ങളുടെ ഈ ജീവിതത്തെ മൂല്യമുള്ളതാക്കിത്തീര്‍ക്കുന്നത് നീയാണ്,' ആര്യ കുറിച്ചു. മകള്‍ക്ക് പതിനാല് വയസ്സ് തികഞ്ഞുവെന്നും, സന്തോഷത്തിലും ദുഖത്തിലുമെല്ലാം അമ്മയെ ചേര്‍ത്ത് നിര്‍ത്താന്‍ കെല്‍പുള്ളവളാണ് അവളെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റിനൊപ്പം ഖുഷിയും ആര്യയും സിബിനും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

ആര്യയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരിയും നടിയുമായ അര്‍ച്ചന സുശീലനടക്കം നിരവധി സെലിബ്രിറ്റികളും ആരാധകരും ഖുഷിക്ക് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ബിഗ് ബോസ് സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. സിബിന്‍ സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് മത്സരത്തില്‍ പങ്കെടുത്തത്.

Read more topics: # ആര്യ ബാബു
arya babu birthday wish khushi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES