സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതയായ ആളാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ ഒരാളായ ദിയയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ദിയ പങ്കിടാറുമുണ്ട്. ഓ ബൈ ഓസി എന്ന പേരില്‍ ഓര്‍ണമെന്‍സ് ബിസിനസും നടത്തുന്ന ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ആണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ഓമി എന്നാണ് കുഞ്ഞിനെ വിളിക്കുന്ന പേര്. ഓമിക്കും അശ്വിനുമൊപ്പം ഇത്തവണത്തെ തന്റെ പിറന്നാള്‍ മാലിദ്വീപില്‍ ആഘോഷിക്കുന്നതിന്റെ വിശേഷങ്ങളും ദിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പക്ഷേ, ആ യാത്രയില്‍ താരത്തിന് സംഭവിച്ച ദുരനുഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ തുറന്നു പറയുന്നത്.ഇന്‍ഡിഗോയുടെ വിമാനത്തിലാണ് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശും മകന്‍ ഓമിയും തിരുവനന്തപുരത്തു നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മാലിദ്വീപില്‍ എത്തിയപ്പോളാണ് തങ്ങളുടെ ലഗേജ് എടുത്തുമാറ്റിയ വിവരം അറിയുന്നത്. ഇന്‍ഡിഗോ തേച്ചു എന്ന കുറിപ്പോടെയാണ് ഇതു വിവരിക്കുന്ന വിഡിയോ ദിയ പോസ്റ്റ് ചെയ്തത്.<
ഞങ്ങള്‍ മൂന്നു പേരുടെയും വസ്ത്രങ്ങളെല്ലാം വച്ച പെട്ടിയാണ് ഞങ്ങളെ ഒന്നറിയിക്കുക പോലും ചെയ്യാതെ എടുത്തുമാറ്റിയത്. ഭാഗ്യത്തിന് ഓമിയുടെ ഡയപ്പറുകളും കുറച്ച് ഡ്രസും ക്യാബിന്‍ ബാഗില്‍ ഉണ്ടായിരുന്നു. എന്റെ അടിവസ്ത്രങ്ങള്‍ വരെ മാറ്റിവെച്ച ലഗേജിലാണ് ഉള്ളത്. ആരോടായാലും ഇങ്ങനെയൊക്കെ ചെയ്യുന്നത് വലിയ ദ്രോഹമാണ്. പ്രത്യേകിച്ച് കുട്ടികളൊക്കെയുള്ളവരോട്'.- ദിയ കൃഷ്ണ പറയുന്നു.
'ലഗേജ് ഒരു ദിവസം കഴിഞ്ഞ് എത്തുമെന്നും അതുവരെ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ ഇവിടെ നിന്നു വാങ്ങിയാല്‍ അതു റീഫണ്ട് ചെയ്തു തരുമെന്നുമാണ് ഇന്‍ഡിഗോ പറയുന്നത്. ഇതൊക്കെ നടക്കുമോ എന്നറിയില്ല. എന്തായാലും സാധനങ്ങള്‍ വാങ്ങി ബില്ല് അവര്‍ക്കു കൊടുക്കണം' എന്നും താരം.
ഇത് കുറച്ച് നെഗറ്റീവായിപ്പോയ വ്ളോഗാണ്. എനിക്ക് അങ്ങനെ ചെയ്യാനേ താല്‍പര്യമില്ലായിരുന്നു. പക്ഷേ, ഇതിങ്ങനെ ചെയ്യാന്‍ ഫ്ളൈറ്റുകാര്‍ എന്നെ നിര്‍ബന്ധിച്ചത് പോലെയായി'', എന്ന് ദിയ കൃഷ്ണ പറഞ്ഞു. നിരവധിയാളുകളാണ് ദിയയുടെ വീഡിയോയ്ക്കു താഴെ, ഇന്‍ഡിഗോയില്‍ നിന്നുള്ള സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തുന്നത്.