അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. ഗര്‍ഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും ദിയ കൃഷ്ണ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുന്നെയുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
മാലിദ്വീപിലാണ് ദിയയും അശ്വിനും അവധി ആഘോഷിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ അശ്വിനോടൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ബിക്കിനി വേഷത്തില്‍ വയര്‍ കാണുന്ന തരത്തിലുള്ളതാണ് ചിത്രങ്ങള്‍.
ബേബി മൂണ്‍ കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ദിയ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്റെ ഓക്കെ കണ്ണമ്മ എന്ന ക്യാപ്ഷനോടെയായിരുന്നു അശ്വിന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.ബേബി മൂണ്‍ കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ദിയ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്റെ ഓക്കെ കണ്ണമ്മ എന്ന ക്യാപ്ഷനോടെയായിരുന്നു അശ്വിന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് ദിയ കൃഷ്ണ. ഇനി വളകാപ്പ് ചടങ്ങ് നടത്താനുണ്ടെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അതിന് മുന്‍പെയാണ് ബേബി മൂണിനായി ബാലി ദ്വീപിലേക്ക് പോയത്.
v