Latest News

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മുത്തച്ഛന്റെ മരണം;മുത്തച്ഛന്റെ വേര്‍പാട് ഉണ്ടാക്കിയ ഇന്‍സെക്യൂരിറ്റിയില്‍ നിന്നും തുടങ്ങിയതാണ് കൈയില്‍ മോയ്‌സ്ച്ചറൈസര്‍ പുരട്ടലും ഒസിഡി പ്രശ്‌നങ്ങളും; പതിനെട്ട് വയസില്‍ ദുബായില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു; വിവാഹം നടന്നത് 19 ാം വയസില്‍ ഗുരുവായൂരില്‍;'മൂന്നാഴ്ച്ച മുമ്പ് കമന്റ് കണ്ട് മെന്റല്‍ ട്രോമയായി; ലക്ഷ്മി മേനോന്റെ തുറന്ന് പറച്ചിലിങ്ങനെ

Malayalilife
 എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മുത്തച്ഛന്റെ മരണം;മുത്തച്ഛന്റെ വേര്‍പാട് ഉണ്ടാക്കിയ ഇന്‍സെക്യൂരിറ്റിയില്‍ നിന്നും തുടങ്ങിയതാണ് കൈയില്‍ മോയ്‌സ്ച്ചറൈസര്‍ പുരട്ടലും ഒസിഡി പ്രശ്‌നങ്ങളും; പതിനെട്ട് വയസില്‍ ദുബായില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു; വിവാഹം നടന്നത് 19 ാം വയസില്‍ ഗുരുവായൂരില്‍;'മൂന്നാഴ്ച്ച മുമ്പ് കമന്റ് കണ്ട് മെന്റല്‍ ട്രോമയായി; ലക്ഷ്മി മേനോന്റെ തുറന്ന് പറച്ചിലിങ്ങനെ

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരിയായ വ്‌ലോ?ഗറും ഇന്‍ഫ്‌ലുവന്‍സറും നടിയുമാണ് ലക്ഷ്മി മേനോന്‍. നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ സ്വന്തം ചിഞ്ചുവിനെ സ്‌നേഹിക്കുന്നവരും ധാരാളമാണ്. കേരളത്തില്‍ ആദ്യമായി യുട്യൂബ് ചാനല്‍ തുടങ്ങിയ വനിത വ്‌ലോ?ഗര്‍ കൂടിയാണ് ലക്ഷ്മി. അടുത്തിടെ തന്റെ വീഡിയോയ്ക്ക് താഴെ വന്ന വളരെ മോശം കമന്റ് ഇട്ടവര്‍ക്കെതിരെ ലക്ഷ്മി പരാതി നല്‍കിയിരുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തില്‍ നടി തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചതിനൊപ്പം
സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചുവെന്നും തുറന്ന് പറയുകയാണ്.

സൈബര്‍ ആക്രമണങ്ങള്‍ തന്നെ തളര്‍ത്തിയെങ്കിലും ശക്തമായ മനസ്സോടെ താന്‍ അതിനെയെല്ലാം അതിജീവിച്ച് തിരിച്ചെത്തിയതായും ലക്ഷ്മി വ്യക്തമാക്കി. മൂന്നാഴ്ച മുന്‍പ് കുറച്ച് ടെന്‍ഷനൊക്കെ അനുഭവിച്ചു. മെന്റല്‍ ട്രോമയിലൂടെ ഒക്കെ കടന്നുപോയി. ഓണ്‍ലൈന്‍ ഹരാസ്‌മെന്റ്, ബുള്ളിയിംഗ് ഒക്കെ ഉണ്ടായപ്പോള്‍ ഞാന്‍ ഒന്ന് ഡൗണ്‍ ആയി. അതില്‍ നിന്നും തിരിച്ചു വന്നു. രണ്ട് മരുന്ന് കൂടുതല്‍ ആഡ് ചെയ്തു. രാത്രി മാത്രമായിരുന്നു എനിക്ക് മരുന്ന് ഉണ്ടായിരുന്നത്. ഇപ്പോഴത് കാലത്തും കൂടിയായി. അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു', എന്ന് ലക്ഷ്മി പറയുന്നു. അത്തരം കമന്റുകളെ കമന്റ് എന്ന് പറയാനാവില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്. 

വിദ്യാഭ്യാസമില്ലാത്ത, ഒരു ജോലിയും കൂലിയുമില്ലാത്ത ആള്‍ക്കാര്‍ നമ്മുടെ ജീവിതത്തിലേക്ക് വന്ന് ഗോസിപ്പ് നടത്തുകയാണ്. ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്. വളച്ചൊടിച്ച് കള്ളം പറയുകയാണ്. നമ്മുടെ കുടുംബത്തെ അറിയാം എന്ന് പറഞ്ഞ് കള്ളം പറയുവാണ്. അതില്‍ ഒരു യാഥാര്‍ത്ഥ്യവും ഇല്ല. അത് അപകീര്‍ത്തിയാണ്. അത്രയും ഫ്രസ്‌ട്രേറ്റഡ് ആണവര്. അവര്‍ ആഗ്രഹിക്കുന്ന കാര്യം നമ്മള്‍ ചെയ്യുന്നത് കാണുമ്പോഴുള്ള പ്രശ്‌നമാണ്. എന്നെ മാത്രം അല്ല. മമ്മൂക്ക, ലാലേട്ടന്‍ ഒരാളേ പോലും വെറുതെ വിടാതെ അവര്‍ ഗോസിപ്പ് ഇറക്കുകയാണ്. അതിന് വേണ്ടി പ്രത്യേകം ഒരു വിഭാഗം തന്നെയുണ്ട്. യുഎഇയില്‍ ഉള്ളവര്‍ക്കെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അവിടെ ചെന്നിട്ട് വേണം ബാക്കി കാര്യങ്ങളൊക്കെ ചെയ്യാന്‍. ട്രോളൊക്കെ നമുക്ക് തമാശയായിട്ട് എടുക്കാം. പക്ഷേ ഭയങ്കരമായിട്ട് നമ്മളെ ടാര്‍ഗെറ്റ് ചെയ്ത്, അത് വച്ച് ജീവിക്കുകയാണ്', എന്ന് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 

 'ഞങ്ങള്‍ ഒരു പ്രമോഷന് വേണ്ടി റസ്റ്റോറന്റില്‍ പോയൊരു വീഡിയോ. ഞാന്‍ ഇട്ടിരുന്നത് ഒരു സല്‍വാര്‍ ആണ്. അതിന് താഴെ വന്നിട്ട് നിര്‍ഭയ കൊലക്കേസ് ഇല്ലേ. അതുപോലത്തൊരു കമന്റ്. അത്രയും മോശപ്പെട്ടൊരു കമന്റ് ഇടുകയാണ്. നമ്മളൊന്നും കേള്‍ക്കാത്ത തരത്തിലുള്ള കമന്റുകള്‍. മദ്യപിച്ചിട്ട് ചെയ്തുവെന്നാണ് അവന്‍ പറഞ്ഞത്. മദ്യപിക്കുന്നത് വല്ലവരുടേയും വീഡിയോയില്‍ പോയി കമന്റ് ഇടാന്‍ വേണ്ടിയാണോ. ഒരു ജോലിയും കൂലിയും ഇല്ല. അങ്ങനെ ഉള്ളവരാണ് ഇങ്ങനെയുള്ള കമന്റുകള്‍ ഇടുന്നത്', എന്നും ആര്‍ജെ ഗദ്ദാഫിയുമായുള്ള അഭിമുഖത്തില്‍ ലക്ഷ്മി മേനോന്‍ വ്യക്തമാക്കി. 

മുത്തച്ഛന്റെ മരണശേഷം തന്റെ ജീവിതത്തില്‍ അച്ഛന്‍ ഫി?ഗറായത് ഭര്‍ത്താവ് മിഥുനാണെന്ന് ലക്ഷ്മി പറയുന്നു. മുത്തശ്ശനെ അച്ഛാ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. എനിക്ക് അച്ഛന്‍ ഫിഗറെന്നാല്‍ മുത്തച്ഛനായിരുന്നു. അദ്ദേഹം മരിച്ചശേഷമാണ് എനിക്ക് ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്ത് തുടങ്ങിയത്.

ഒസിഡി സ്റ്റാര്‍ട്ട് ചെയ്തതും എപ്പോഴും മോയ്‌സ്ച്ചറൈസര്‍ കയ്യില്‍ പുരട്ടി തുടങ്ങിയതും അവിടം മുതലാണ്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മുത്തച്ഛന്റെ മരണം. അന്ന് തൊട്ട് ഇപ്പോള്‍ വരെയും എന്റെ കയ്യില്‍ എപ്പോഴും മോയ്‌സ്ച്ചറൈസര്‍ ഉണ്ടാകും. എപ്പോഴും എനിക്ക് അത് പുരട്ടി കൊണ്ടിരിക്കണം. മുത്തച്ഛന്റെ വേര്‍പാട് ഉണ്ടാക്കിയ ഇന്‍സെക്യൂരിറ്റിയില്‍ നിന്നും തുടങ്ങിയതാണ് അത്. ഇപ്പോഴും മാറിയിട്ടില്ല.

അതിനുശേഷം അച്ഛന്‍ ഫി?ഗറായത് മിഥുന്‍ ചേട്ടനാണ്. പത്തൊമ്പത് വയസില്‍ ആയിരുന്നു എന്റെ കല്യാണം. പതിനെട്ട് വയസില്‍ രജിസ്റ്റര്‍ ചെയ്തു. ഞങ്ങളുടെ കയ്യിലിരുപ്പിനെ കുറിച്ച് പേടിയുള്ളതുകൊണ്ടാണ് അമ്മ ഞങ്ങളെ കൊണ്ട് വിവാഹം ദുബായില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്. പത്താം ക്ലാസിനുശേഷം ഞാന്‍ പഠിച്ചത് ദുബായിലാണ്

അമ്മയ്ക്ക് അവിടെ ജോലി കിട്ടിയപ്പോള്‍ എന്നേയും ഒപ്പം കൊണ്ടുപോയി. അതിനാലാണ് ഉപരി പഠനം ദുബായിലായത്. പതിനെട്ട് വയസില്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും വിവാഹം ?പത്തൊമ്പത് വയസില്‍ നാട്ടില്‍ വന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് എല്ലാവരേയും വിളിച്ച് നടത്തി. ഞാനും മിഥുന്‍ ചേട്ടനും ഒരുമിച്ചാണ് ഞങ്ങളുടെ ലൈഫ് മാറ്റിയെടുത്തത്. ഒരുമിച്ചാണ് ലക്ഷ്വറി ലൈഫിലേക്ക് കടന്നതും.

അതുകൊണ്ട് തന്നെ അഡാപ്റ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഞാനും മിഥുന്‍ ചേട്ടനും ലവ് അറ്റ് ഫസ്റ്റ്‌സൈറ്റായിരുന്നു. ലവ് അറ്റ് ഫസ്റ്റ്‌സൈറ്റ് സംഭവിക്കും. മിഥുന്‍ ചേട്ടനെ കണ്ടപ്പോള്‍ അങ്ങനൊരു ഫീല്‍ വന്നിരുന്നു. ചില ആളുകളെ കാണുമ്പോള്‍ ഭയങ്കര ആരാധനയും അഡ്മിറേഷനും തോന്നുമല്ലോ. ഞാന്‍ ഒരു ഇവന്റ് ഹോസ്റ്റ് ചെയ്യാന്‍ പോയതായിരുന്നു.

മിഥുന്‍ ചേട്ടനും ഇവന്റ് ഹോസ്റ്റ് ചെയ്യാന്‍ വന്നിരുന്നു. മിഥുന്‍ ചേട്ടന്റെ ഹോസ്റ്റിങ് കണ്ട് ഇയാള്‍ കിടിലം തന്നെയെന്ന് അപ്പോഴെ എനിക്ക് തോന്നി. യാഹു ഐഡി വഴി മെസേജ് അയച്ചായിരുന്നു പ്രണയത്തിന്റെ തുടക്കം. ഞാനാണ് ആദ്യം ഇനിഷേറ്റീവ് എടുത്തത്. പക്ഷെ ഐ ലവ് യു ആദ്യം പറഞ്ഞത് മിഥുന്‍ ചേട്ടനാണ്. അതിനിടയില്‍ എനിക്ക് വേറൊരു കല്യാണ ആലോചന വന്നു.

ഏകദേശം ഉറപ്പിക്കുമെന്ന രീതിയിലായപ്പോള്‍ ഞങ്ങള്‍ക്ക് പേടിയായി. അങ്ങനെയാണ് മിഥുന്‍ ചേട്ടന്‍ അമ്മയോട് സംസാരിക്കുന്നതും എന്‍?ഗേജ്‌മെന്റ് നടത്തിയതും. കല്യാണശേഷം ഞാന്‍ ക്ഷമ പഠിച്ചു. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ത്ത് പറയുന്ന സ്വഭാവമായിരുന്നു. വെട്ടൊന്ന് മുറി രണ്ടായിരുന്നു. അതൊക്കെ മാറി. ഇപ്പോള്‍ ഞാന്‍ ഡിപ്ലോമാറ്റിക്കായി. ബെറ്റര്‍ പേഴ്‌സണായി.

എല്ലാത്തിനേയും സമ്യമനത്തോടെ സമീപിക്കുന്നയാളാണ് അദ്ദേഹം. എന്നിലെ നാ?ഗവല്ലിയെ കണ്‍ട്രോള്‍ ചെയ്യുന്നതും മിഥുന്‍ ചേട്ടനാണ്. എന്നെ ഉപദേശിച്ച് നന്നാക്കും. എനിക്ക് നല്ലത് വരുന്നത് പറഞ്ഞ് തരും. ഞങ്ങള്‍ക്കിടയില്‍ നല്ല ട്രസ്റ്റുണ്ട്. പരസ്പരം ഫോണ്‍ ചെക്ക് ചെയ്യുന്ന പരിപാടിയൊന്നുമില്ലെന്നും ലക്ഷ്മി പറയുന്നു.

lakshmi menon reveals about social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES